Home Featured ദസറ ആഘോഷം ; മുഖം മിനുക്കാനൊരുങ്ങി മൈസൂരു, റോഡിലെ കുഴി അടയ്ക്കാൻ പത്തു കോടി

ദസറ ആഘോഷം ; മുഖം മിനുക്കാനൊരുങ്ങി മൈസൂരു, റോഡിലെ കുഴി അടയ്ക്കാൻ പത്തു കോടി

by admin

മൈസൂരു : ദസറ ആഘോഷങ്ങൾക്ക് നഗരത്തിൻ്റെ മുഖം മിനുക്കാനൊരുങ്ങി മൈസൂരു സിറ്റി കോർപ്പറേഷൻ (എംസിസി). സെപ്റ്റംബർ 22-ന് നടക്കുന്ന ഉദ്ഘാടനത്തിന് മുന്നോടിയായി നഗരത്തിലെ റോഡിലെ കുഴികളടയ്ക്കാൻ 10 കോടി രൂപയുടെ പദ്ധതി ഏറ്റെടുത്തിട്ടുണ്ടെന്ന് എംസിസി കമ്മിഷണർ ഷെയ്ഖ് തൻവീർ ആസിഫ് അറിയിച്ചു. ഇതിനായുള്ള ടെൻഡർ നടപടികൾ ആരംഭിച്ചു. ദസറ ഉദ്ഘാടനത്തിന് മുൻപ് എല്ലാജോലികളും പൂർത്തിയാക്കി മൈസൂരു നഗരം കുഴിരഹിതമാക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

പൊതുശൗചാലയങ്ങൾ നവീകരിക്കുന്നതിനും വൈദ്യുത സൗന്ദര്യവത്കരണത്തിനും പാർക്ക് വികസനത്തിനും ഭൂഗർഭ ഡ്രെയിനേജ് പുനരുദ്ധാരണത്തിനുമായി മൂന്നുകോടി കൂടി അനുവദിച്ചു.സയാജി റാവു റോഡിലുള്ള എംസിസിയുടെ മെയിൻ ഓഫീസ് പരിസരത്തുള്ള ‘ഗ്ലോ ഗാർഡനി’ ന്റെ സ്ഥിരമായി പ്രകാശിപ്പിക്കും.രാത്രിയിൽ, എൽഇഡി പ്രകാശമുള്ള ആനകൾ, മാൻ, മുയലുകൾ, അണ്ണാൻ എന്നിവയെ അവതരിപ്പിക്കുന്ന തിളങ്ങുന്ന കാഴ്ച ഒരുക്കും.എംസിസി 18 നഗര പാർക്കുകൾ അലങ്കരിക്കുകയും പ്രകാശിപ്പിക്കുകയും ചെയ്യും. കൂടാതെ പൂർണമായും പുനരുപയോഗംചെയ്ത മാലിന്യത്തിൽനിന്ന് നിർമിച്ച ഒരു ഭീമൻ ‘നമ്മ മൈസൂരു’ സെൻബോർഡ് സ്ഥാപിക്കും.

എല്ലാ സിവിൽ, ട്രാഫിക്, സൗന്ദര്യവത്കരണ ജോലികളും, കർബ് കല്ലുകൾ പെയിന്റ് ചെയ്യുക, മീഡിയനുകൾ മനോഹരമാക്കുക, നടപ്പാതകൾ സ്ഥാപിക്കുക, പാർക്കുകൾ നവീകരിക്കുക എന്നിവയുൾപ്പെടെയുള്ള പ്രവൃത്തികൾ ഉടൻ പൂർത്തിയാക്കും.

ജാര്‍ഖണ്ഡ് മന്ത്രി രാംദാസ് സോറൻ ഇനി ഓര്‍മ്മ

വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന ജാർഖണ്ഡ് വിദ്യാഭ്യാസ മന്ത്രിയും മുകഅതി നേതാവുമായ രാംദാസ് സോറൻ (62) ഇനി ഓർമ്മ.ഡല്‍ഹിയിലെ അപ്പോളോ ആശുപത്രിയില്‍ വച്ച്‌ വെള്ളിയാഴ്ചയാണ് അന്തരിച്ചത്. ഘാട്ട്ശിലയില്‍ നിന്നുള്ള എം.എല്‍.എയായിരുന്നു. ആഗസ്റ്റ് 2നാണ് വീട്ടിലെ ശുചിമുറിയില്‍ വീണ് തലയ്ക്ക് ഗുരുതര പരിക്കേറ്റത്. ഭാര്യ: സൂരജ്മണി സോറൻ. മക്കള്‍: സോമെൻ സോറൻ,രബിൻ സോറൻ,രൂപേഷ് സോറൻ,രേണുക സോറൻ. സംസ്‌കാരം ഇന്നലെ സിംഗ്ഭൂമിലെ അദ്ദേഹത്തിന്റെ തറവാട്ടു വസതിയില്‍ നടന്നു.

You may also like

error: Content is protected !!
Join Our WhatsApp Group