നഗരത്തില്‍ വീണ്ടും തീപിടിത്തം. നഗരത്പേട്ടയിലെ കെട്ടിടത്തില്‍ പുലർച്ചെയുണ്ടായ തീപിടിത്തത്തില്‍ രാജസ്ഥാൻ സ്വദേശി മദൻകുമാർ, ഭാര്യ സംഗീത എന്നിവർ മരിച്ചു.രണ്ടു കുട്ടികള്‍ക്ക് ഗുരുതരമായി പൊള്ളലേറ്റു. തീപിടിത്തമുണ്ടായ കെട്ടിടത്തിന്റെ മുകളിലെ നിലയില്‍ താമസിച്ചിരുന്നവരാണ് ദുരന്തത്തിന് ഇരയായത്. ഇവർ താമസിച്ചിരുന്ന കെട്ടിടത്തിൻ്റെ താഴത്തെ നിലയില്‍ ചവിട്ടിയും കാർപ്പറ്റും നിർമിക്കുന്ന കടയായിരുന്നു പ്രവർത്തിച്ചിരുന്നത്.
ഇവിടെയാണ് ഇന്ന് പുലർച്ചെ മൂന്നരയോടെ തീപിടിത്തമുണ്ടായത്. ഇന്നലെ ബെംഗളൂരുവിലെ വിത്സൻ ഗാർഡനിലും തീപിടിത്തമുണ്ടായിരുന്നു. ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ ഒരു കുട്ടി മരിച്ചിരുന്നു. ഏഴ് പേർക്കാണ് ഈ സംഭവത്തില്‍ പരിക്കേറ്റത്.
ഫാന്‍സി നമ്ബര്‍ കിട്ടാനില്ല; സംസ്ഥാനത്ത് വാഹനങ്ങളുടെ ഫാന്‍സി നമ്ബര്‍ അലോട്ട്‌മെന്റ് മുടങ്ങിയിട്ട് രണ്ടാഴ്ച
സംസ്ഥാനത്തെ വാഹനങ്ങള്‍ക്ക് ഫാന്‍സി നമ്ബര്‍ കിട്ടാനില്ല. വാഹനങ്ങളുടെ ഫാന്‍സി നമ്ബര്‍ അലോട്ട്‌മെന്റ് മുടങ്ങിയിരിക്കുകയാണ്.രണ്ടാഴ്ചയില്‍ അധികമായി ഫാന്‍സി നമ്ബര്‍ അലോട്ട്‌മെന്റ് നടക്കുന്നില്ല. വാഹന്‍ ആപ്പിലെ തകരാറ് കാരണമാണ് നിലവിലെ പ്രതിസന്ധി. തകരാര്‍ അടിയന്തരമായി പരിഹരിക്കണമെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ സി എച്ച് നാഗരാജു അറിയിച്ചിട്ടുണ്ട്.ആവശ്യമുന്നയിച്ച് നാഷണല്‍ ഇന്‍ഫോമാറ്റിക്‌സ് സെന്ററിന് സി എച്ച് നാഗരാജു കത്തയച്ചിട്ടുണ്ട്.
ലക്ഷങ്ങളാണ് ഫാന്‍സി നമ്ബറുകള്‍ക്ക് ലഭിക്കുക. ഇത് ലഭിക്കാതിരിക്കുന്നതോടെ സര്‍ക്കാരില്‍ വരുമാന നഷ്ടവുമുണ്ടാകും. ആകര്‍ഷകമായതോ മറ്റുള്ളതില്‍ നിന്ന് വ്യത്യസ്തമായതോ ആയ നമ്ബറാണ് വാഹനങ്ങളുടെ ഫാന്‍സി നമ്ബര്‍. 0001,7777 തുടങ്ങിയ രീതിയിലുള്ള നമ്ബറുകളാണ് ഫാന്‍സി നമ്ബര്‍. ഈ നമ്ബര്‍ പൊതുവേ ലേലം വഴിയാണ് വില്‍ക്കുന്നത്.