നിർമാതാക്കളുടെ സംഘടനയായ കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ സാമൂഹിക മാധ്യമങ്ങളില്‍ പരസ്പരം കൊമ്ബുകോർത്ത് സാന്ദ്ര തോമസും വിജയ് ബാബുവും.കോടതിവിധിക്ക് പിന്നാലെ സാന്ദ്ര തോമസിനെ വിമർശിച്ച് വിജയ് ബാബു പങ്കുവെച്ച കുറിപ്പിന് സാന്ദ്ര തോമസ് മറുപടി നല്‍കിയതോടെയാണ് രഹസ്യ പോര് പരസ്യമായി മാറിയത്.വിജയ് ബാബുവിന് പട്ടിയെ വിശ്വസിക്കാമെന്നും എന്നാല്‍, പട്ടി വിജയ് ബാബുവിനെ വിശ്വസിക്കുമോയെന്നതിലേയുള്ളൂ പേടിയെന്നാണ് സാന്ദ്ര ഫെയ്സ്ബുക്കില്‍ കുറിച്ചത്.
കഴിഞ്ഞ ദിവസം സാന്ദ്രയ്ക്ക് താക്കീത് നല്‍കിയുള്ള ഒരു കുറിപ്പ് വിജയ് ബാബു ഫെയ്സ്ബുക്കില്‍ പങ്കുവെച്ചിരുന്നു. നന്ദി സാന്ദ്ര, എനിക്ക് മൃഗങ്ങളെ ഇഷ്ടമാണ്. അവർ മനുഷ്യരെക്കാള്‍ വിശ്വസ്തരാണെന്ന വാക്കുകളോടാണ് ഈ കുറിപ്പ് അവസാനിപ്പിച്ചത്. ഇതാണ് സാന്ദ്ര തോമസിനെ പ്രകോപിപ്പിച്ചത്. സാന്ദ്രയുടെ ഫേസ്ബുക്ക് പോസ്റ്റിന് വിജയ് ബാബു മറുപടിയും നല്‍കുന്നുണ്ട്.’പങ്കാളിത്തം അവസാനിച്ചപ്പോള്‍ ഞാൻ നിനക്ക് പകരം ഒരാളെ ദത്തെടുത്തു. അതെ സാന്ദ്ര നീ പറഞ്ഞത് ശരിയാണ്. അത് നിന്നേക്കാള്‍ വിശ്വാസ്യതയുള്ളതാണ് എന്നായിരുന്നു ഒരു നായയുടെ ചിത്രം പങ്കുവെച്ച് വിജയ് ബാബു ഫെയ്സ്ബുക്കില്‍ കുറിച്ചത്. സാന്ദ്രയുടെ പട്ടി ഷോയ്ക്ക് ഉത്തരം പറയാൻ സമയമില്ലെന്നും വിജയ് പോസ്റ്റില്‍ പറയുന്നത്.
അതേസമയം, പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ തെരഞ്ഞെടുപ്പില്‍ സാന്ദ്ര തോമസ് നല്കിയ ഹർജി എറണാകുളം സബ് കോടതി തള്ളിയിരുന്നു. വരണാധികാരിയെ മാറ്റണം, തെരഞ്ഞെടുപ്പ് നിർത്തിവെക്കണം, അഡ്വക്കേറ്റ് കമ്മീഷനെ നിയോഗിച്ച് തെരഞ്ഞെടുപ്പ് നടത്തണം തുടങ്ങിയ സാന്ദ്രയുടെ ആവശ്യങ്ങളാണ് കോടതി തള്ളിയത്.