Home Featured ബെംഗളൂരു വിമാനത്താവളത്തിൽ ഗ്രൗണ്ട് ഹാൻഡ്‍ലിംഗ് ഉപകരണം വിമാനത്തിൽ തട്ടി; വിമാനത്തിന് പോറൽ, ആഭ്യന്തര അന്വേഷണം തുടങ്ങി

ബെംഗളൂരു വിമാനത്താവളത്തിൽ ഗ്രൗണ്ട് ഹാൻഡ്‍ലിംഗ് ഉപകരണം വിമാനത്തിൽ തട്ടി; വിമാനത്തിന് പോറൽ, ആഭ്യന്തര അന്വേഷണം തുടങ്ങി

by admin

ബെംഗളൂരു: ബെംഗളൂരു വിമാനത്താവളത്തിൽ ഗ്രൗണ്ട് ഹാൻഡ്‍ലിംഗ് ഉപകരണം തട്ടി ആകാശ എയർ വിമാനത്തിന് പോറൽ. വിമാനത്തിന്റെ ലാൻഡിങ് ഗിയറിന്റെ ഡോറിലാണ് പോറൽ സംഭവിച്ചത്. കെംപെഗൗഡ വിമാനത്താവളത്തിൽ പുലർച്ചെ 4.41നായിരുന്നു സംഭവം. ഗ്രൗണ്ട് പവർ യൂണിറ്റ്, ഇലക്ട്രിക്കൽ ബാഗേജ് ടഗിൽ നിന്ന് വിട്ടുമാറി വിമാനത്തിൽ തട്ടുകയായിരുന്നു. ഉപകരണം തട്ടുമ്പോൾ വിമാനത്തിൽ ജീവനക്കാരോ യാത്രക്കാരോ ഉണ്ടായിരുന്നില്ല. സംഭവത്തിൽ ആകാശ എയർ ആഭ്യന്തര അന്വേഷണം തുടങ്ങി.

ആളൊഴിഞ്ഞ റോഡിലൂടെ നടന്ന പോകുകയായിരുന്ന ഭിന്നശേഷിക്കാരിയെ ബൈക്കിലെത്തി തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു, സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

ഉത്തർപ്രദേശിലെ ബല്‍റാംപൂരില്‍ 21 വയസ്സുള്ള ഭിന്നശേഷിക്കാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു.അജ്ഞാതരായ ആളുകള്‍ ബൈക്കുകളില്‍ പെണ്‍കുട്ടിയെ പിന്തുടരുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നു. ഉത്തർപ്രദേശിലെ ബല്‍റാംപൂരില്‍ കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് ദാരുണസംഭവം നടന്നത്. യുവതി തന്റെ അമ്മാവന്റെ വീട്ടില്‍ നിന്ന് ഒരു കിലോമീറ്റർ അകലെയുള്ള വീട്ടിലേക്ക് കാല്‍നടയായി മടങ്ങുമ്ബോഴാണ് അജ്ഞാതർ പിന്തുടർന്നത്.ഒരു ബൈക്ക് യാത്രക്കാരൻ തടഞ്ഞുനിർത്തി പെണ്‍കുട്ടിയെ നിർബന്ധിച്ച്‌ കൂടെ ഇരുത്തി.

പെണ്‍കുട്ടി ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ഒരു ബൈക്ക് വട്ടംചാടി പെണ്‍കുട്ടിയെ പിടികൂടുകയായിരുന്നു. തുടർന്ന് ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി ബലാത്സംഗം ചെയ്തതായി അഡീഷണല്‍ പോലീസ് സൂപ്രണ്ട് (എഎസ്പി) വിശാല്‍ പാണ്ഡെ പറഞ്ഞു. പൊലീസ് സൂപ്രണ്ടിന്റെ വീട്ടിലെ സിസിടിവി ദൃശ്യങ്ങളില്‍ പെണ്‍കുട്ടിയുടേയും പ്രതികളുടേയും ദൃശ്യങ്ങള്‍ പതിഞ്ഞു. ആളൊഴിഞ്ഞ റോഡിലൂടെ പെണ്‍കുട്ടി ഓടുന്നതും പിന്നോട്ട് നോക്കുന്നതും ഈ ദൃശ്യങ്ങളില്‍ കാണാം.ഏറെ നേരമായിട്ടും യുവതി വീട്ടില്‍ തിരിച്ചെത്താതിരുന്നതോടെ കുടുംബാംഗങ്ങള്‍ പരിഭ്രാന്തരായി തിരച്ചില്‍ ആരംഭിച്ചു.

dy sjhnപിന്നാലെ ഒരു പൊലീസ് പോസ്റ്റിന് സമീപത്തെ കുറ്റിക്കാട്ടില്‍ പെണ്‍കുട്ടിയെ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു. ബോധം വന്നപ്പോള്‍ ബൈക്കിലെത്തിയവർ തന്നെ കൂട്ടബലാത്സംഗം ചെയ്തുവെന്ന് അതിജീവിത പറഞ്ഞു.വൈദ്യപരിശോധനയില്‍ പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായതായി സ്ഥിരീകരിച്ചെന്ന് എഎസ്പി പറഞ്ഞു. പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും പ്രതിയെ പിടികൂടാൻ അന്വേഷണം ആരംഭിക്കുകയും ചെയ്തു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. ജില്ലാ മജിസ്‌ട്രേറ്റ്, എസ്പി, ജഡ്ജിമാർ ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരുടെ വസതികള്‍ സ്ഥിതി ചെയ്യുന്ന സ്ഥലത്താണ് സംഭവം നടന്നതെന്നും കുടുംബം ആരോപിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group