ബെംഗളൂരു: കർണാടകയിലെ രാമമൂർത്തി നഗറില്‍ നിർത്തിയിട്ട ബസില്‍ തീപിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ക്ക് ദാരുണാന്ത്യം.ബസിനകത്ത് കിടന്നുറങ്ങിയ ആളാണ് വെന്തുമരിച്ചത്. ഇയാള്‍ ബസിന്റെ ലോക്ക് തകർത്താണ് അകത്ത് കയറി കിടന്നത് എന്നാണ്പോലീസിന്റെ കണ്ടെത്തല്‍. ബസിനുള്ളില്‍ വെച്ച് ഇയാള്‍ പുകവലിച്ചിരുന്നുവെന്നും ഇതേതുടർന്ന് ഉപേക്ഷിച്ച ബീഡി കുറ്റിയില്‍ നിന്ന് തീ പടർന്ന് പിടിച്ചിട്ടുണ്ടാവാം എന്നുമാണ് പോലീസിന്റെ പ്രാഥമിക നിഗമനം.മരിച്ചയാള്‍ ഉപയോഗിച്ചതെന്ന് കരുതുന്ന പായയും തലയണയും ബസിനുള്ളില്‍ നിന്ന് കണ്ടെത്തി.
സംഭവത്തില്‍ കൊലപാതക സാധ്യതയും പോലീസ് പരിശോധിക്കുന്നുണ്ട്. പുറത്ത് നിന്നും ആരെങ്കിലും ബസിന് തീ ഇട്ടതാണോ എന്ന തരത്തിലും അന്വേഷണം നടക്കുന്നുണ്ട്. അപകടത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. ഫിറ്റ്നെസും ഇൻഷുറൻസ് കാലാവധിയും കഴിഞ്ഞതിന് പിന്നാലെയായിരുന്നു ബസ് ഒഴിഞ്ഞ സ്ഥലത്ത് നിർത്തിയിട്ടത്. സംഭവത്തില്‍ അന്വേഷണം നടക്കുകയാണ്.
വോട്ടര്‍ പട്ടികയുടെ സുതാര്യത ചോദ്യം ചെയ്ത് കമല്‍ ഹാസൻ; തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ രൂക്ഷ വിമര്‍ശനം
രാജ്യത്തെ വോട്ടർ പട്ടികയുടെ സുതാര്യതയെ ചോദ്യംചെയ്ത് നടനും രാഷ്ട്രീയ നേതാവുമായ കമല്‍ ഹാസൻ രംഗത്ത്.തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ രൂക്ഷമായ വിമർശനമാണ് അദ്ദേഹം ഉന്നയിച്ചത്. സ്വതന്ത്ര പരിശോധന സാധ്യമാക്കുന്ന മെഷീൻ റീഡബിള്‍ ഫോർമാറ്റുകളില്‍ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ എന്തുകൊണ്ടാണ് വിസമ്മതിക്കുന്നതെന്ന് കമല്‍ ഹാസൻ ചോദിച്ചു. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയോട് രേഖാമൂലമുള്ള സത്യവാങ്മൂലം ആവശ്യപ്പെട്ടതിനെയും അദ്ദേഹം വിമർശിച്ചു.