Home Featured വാര്‍ എംഎല്‍എ സതീഷ് കൃഷ്ണ സെയിലിന്‍റെ വീട്ടില്‍ ഇഡി റെയ്‌ഡ്‌.

വാര്‍ എംഎല്‍എ സതീഷ് കൃഷ്ണ സെയിലിന്‍റെ വീട്ടില്‍ ഇഡി റെയ്‌ഡ്‌.

by admin

കർണാടകയില്‍ എംഎല്‍എയുടെ വീട്ടില്‍ ഇഡി റെയ്‌ഡ്‌. കോണ്‍ഗ്രസ് എംഎല്‍എ സതീഷ് കൃഷ്ണ സെയിലിന്‍റെ വീട്ടിലാണ് പരിശോധന.കാർവാറിലെ വീട്ടില്‍ ആണ് പരിശോധന നടത്തിയത്. കർവാർ എഎല്‍എ ആണ് സതീഷ് സെയില്‍. എംഎല്‍എ ബെംഗളൂരുവില്‍ ഉള്ളപ്പോഴാണ് പരിശോധന നടത്തിയത്.ഷിരൂരിലെ മണ്ണിടിച്ചിലുമായി ബന്ധപ്പെട്ട് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നല്‍കി മലയാളികള്‍ക്ക് പരിചിതനായ എംഎല്‍എയാണ് സതീഷ് കെ സെയില്‍. ഇന്ന് രാവിലെ 25 അംഗ ഇഡി സംഘമാണ് കർവാറിലെ വീട്ടില്‍ റെയ്ഡിന് എത്തിയത്. എംഎല്‍എ നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കാൻ ബെംഗളൂരുവിലാണ്.

നേരത്തെ ഇരുമ്ബയിര് അഴിമതിയുമായി ബന്ധപ്പെട്ട കേസില്‍ സതീഷ് സെയിലിനെ കോടതി ശിക്ഷിച്ചിരുന്നു. 2024 ഒക്ടോബർ 26നാണ് എംഎല്‍എമാർക്കും എംപിമാർക്കുമുള്ള കർണാടക പ്രത്യേക കോടതി ഏഴ് വർഷം തടവിന് ശിക്ഷിച്ചത്. ആറ് കേസുകളിലായി 44 കോടി രൂപയുടെ പിഴയും ചുമത്തി. വിധിക്കെതിരെ എംഎല്‍എ ഹൈക്കോടതിയില്‍ ഹർജി നല്‍കി. 2024 നവംബറില്‍ നടന്ന വാദം കേള്‍ക്കലില്‍, ജസ്റ്റിസ് എം നാഗപ്രസന്നയുടെ ബെഞ്ച് എംഎല്‍എയുടെ ശിക്ഷാവിധി താല്‍ക്കാലികമായി നിർത്തിവെക്കാൻ ഉത്തരവിട്ടു.

ജാമ്യം അനുവദിച്ച്‌ പിഴത്തുകയുടെ 25 ശതമാനം കെട്ടിവെക്കാനും ഹൈക്കോടതി നിർദേശിച്ചു.2010-ലാണ് എംഎല്‍എക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്, പിന്നീട് സെൻട്രല്‍ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ കുറ്റപത്രം സമർപ്പിച്ചു. ആറ് എഫ്‌ഐആറുകളിലും എംഎല്‍എയെ കുറ്റക്കാരനാക്കിയാണ് കുറ്റപത്രം സമർപ്പിച്ചത്. 2009 – 10 കാലത്ത് കർണാടകയില്‍ നടന്ന അനധികൃത ഖനനവും ഇരുമ്ബയിര് കടത്തും സംബന്ധിച്ച്‌ എംഎല്‍എയുടെ ഉടമസ്ഥതയിലുള്ള കമ്ബനിക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. സെയ്‌ലിന്‍റെ ഉടമസ്ഥതയിലുള്ള മല്ലികാർജുന ഷിപ്പിങ് പ്രൈവറ്റ് ലിമിറ്റഡ് എട്ട് മാസത്തിനുള്ളില്‍ 7.23 ലക്ഷം ടണ്‍ ഇരുമ്ബയിര് ബേലിക്കേരി തുറമുഖം വഴി വിദേശത്തേക്ക് കയറ്റുമതി ചെയ്തെന്നാണ് സിബിഐയുടെ കണ്ടെത്തല്‍.

സെൻട്രല്‍ എംപവേർഡ് കമ്മിറ്റി (സി ഇ സി) റിപ്പോർട്ട് പ്രകാരം, 73 കമ്ബനികള്‍ക്ക് അനുവദിച്ച 38.22 ലക്ഷം മെട്രിക് ടണ്ണിന് പകരം 88.6 ലക്ഷം മെട്രിക് ടണ്‍ ഇരുമ്ബയിര് കയറ്റുമതി ചെയ്തു. സെയ്‌ലിന്‍റെ ഉടമസ്ഥതയിലുള്ള കമ്ബനി 7.23 ലക്ഷം ടണ്‍ ഇരുമ്ബയിര് അനധികൃതമായി കയറ്റുമതി ചെയ്തെന്നാണ് സി ബി ഐ അന്വേഷണത്തിലെ കണ്ടെത്തല്‍.

You may also like

error: Content is protected !!
Join Our WhatsApp Group