Home Featured സ​യ​ന്‍സ് ഗാ​ല​റി​യി​ല്‍ ‘ക​ലോ​റി- ദ ​ബ്രേ​ക്ക് ഡൗ​ൺ’ എക്സി​ബി​ഷ​ന്‍ ആ​രം​ഭി​ച്ചു

സ​യ​ന്‍സ് ഗാ​ല​റി​യി​ല്‍ ‘ക​ലോ​റി- ദ ​ബ്രേ​ക്ക് ഡൗ​ൺ’ എക്സി​ബി​ഷ​ന്‍ ആ​രം​ഭി​ച്ചു

by admin

ബംഗളൂരു: ഹെബ്ബാളിലെ സയൻസ് ഗാലറിയിൽ ‘കലോറി ദി ബ്രേക്ക് ഡൗൺ’ എക്‌സിബിഷൻ ആരംഭിച്ചു. കർണാടക ഇലക്ട്രോണിക്സ്, ഐ.ടി-ബി.ടി, സയൻസ് ആൻഡ് ടെക്നോളജി വകുപ്പ് സെക്രട്ടറി ഡോ. എക് രൂപ് കൗർ പ്രദർശനം ഉദ്ഘാടനം ചെയ്തു. ബയോകോൺ സ്ഥാപകയും സയൻസ് ഗാലറി ബോർഡ് അംഗവുമായ ഡോ. കിരൺ മജുംദാർ ഷാ, ഗേറ്റ്സ് ഫൗണ്ടേഷൻ്റെ ദക്ഷിണ, ദക്ഷിണ കിഴ ക്കൻ ഏഷ്യ ഡയറക്‌ടർ ഹരി മേനോൻ, സയൻസ് ഗാലറി സ്ഥാപക ഡയറക്‌ടർ ഡോ. ജഹ്നവി ഫാൽ ക്കി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

ഭക്ഷണവുമായി ബന്ധപ്പെട്ട ശാസ്ത്രം, സംസ്കാ രം, രാഷ്ട്രീയം എന്നിവയെകക്കുറിച്ചും നാം കഴിക്കുന്ന ഭക്ഷണവുമായുള്ള മനുഷ്യരാശിയുടെ സങ്കീർണമായ ബന്ധവും ശാസ്ത്രകുതുകികൾക്കായി അ വതരിപ്പിക്കുകയാണ് പ്രദർശനത്തിൻ്റെ ലക്ഷ്യം. പ്രദർശനം 2026 ജൂലൈവരെ തുടരും. എക്സിബിഷന്റെ ഭാഗമായി വാരാന്ത്യത്തിൽ വിവിധ പരിപാടികൾ നടക്കും.പ്രദർശനത്തിന് പുറമെ, ശിൽപശാല, പ്രഭാഷണങ്ങ ൾ, ചലച്ചിത്ര പ്രദർശനം, നിരൂപണങ്ങൾ എന്നിവയു മുണ്ടാകും. ശാസ്ത്രം, സംസ്കാരം, കല, സാങ്കേതി കവിദ്യ എന്നിവ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന മുൻനിര സ്ഥാപനമാണ് സയൻസ് ഗാലറി ബംഗളൂ രു. സന്ദർശകർക്ക് പ്രവേശനം സൗജന്യമാണ്

You may also like

error: Content is protected !!
Join Our WhatsApp Group