മൈസൂരു: ചാമുണ്ഡിക്കുന്നിന് സമീപം കർണാടക ആർടിസി ബസ് മറിഞ്ഞു. വ്യാഴാഴ്ച വൈകീട്ട് അഞ്ചോടെയായിരുന്നു അപകടം. അപകടത്തിൽ ആർക്കും പരിക്കില്ല. കുന്നിനടുത്തെത്തുന്നതിനിടെ റോഡിന്റെ ഡിവൈഡർ തകർന്ന് അരികിലേക്ക് ബസ് മറിയുകയായിരുന്നു.
ഉടൻ സ്ത്രീകളടക്കമുള്ള യാത്രികർ ഭയന്ന് നിലവിളിച്ചു. തൊട്ടുപിന്നാലെ വന്ന സ്വകാര്യവാഹനങ്ങളിലുള്ളവർ ബസിലെ യാത്രക്കാരെ ഉടൻ പുറത്തെത്തിച്ചു. അനുവദനീയമായതിലും കൂടുതൽ യാത്രക്കാരെ കയറ്റിയാണ് ബസ് യാത്ര ചെയ്‌ിരുന്നത്
ഈ അമ്മ രാജ്യത്തിന് അഭിമാനം; 22 മാസം, നല്‍കിയത് 300 ലിറ്ററിലധികം മുലപ്പാല്‍; ഏറ്റവും കൂടുതല്‍ മുലപ്പാല്‍ ദാനം ചെയ്ത വ്യക്തി
സ്വന്തം കുഞ്ഞിനൊപ്പം മറ്റുള്ളവരുടെ കുഞ്ഞുങ്ങള്‍ക്കും ജീവൻ നല്‍കാൻ സ്വന്തം മാതൃത്വം ഒരു നദിപോലെ ഒഴുക്കി തമിഴ്നാട്ടിലെ ഒരു അമ്മ രാജ്യത്തിന് അഭിമാനമായി മാറുന്നു.300 ലിറ്ററിലധികം മുലപ്പാല്‍ ദാനം ചെയ്ത് രാജ്യത്ത് ഏറ്റവും കൂടുതല്‍ മുലപ്പാല്‍ ദാനം ചെയ്ത വ്യക്തി എന്ന റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ് തിരുച്ചിറപ്പള്ളി സ്വദേശിനിയായ സെല്‍വ ബൃന്ദ.കഴിഞ്ഞ 22 മാസങ്ങളായി സെല്‍വ മുലപ്പാല്‍ ദാനം ചെയ്യുന്നുണ്ട്. നവജാത ശിശുക്കളുടെ തീവ്രപരിചരണ വിഭാഗത്തില്‍ (NICU) ചികിത്സയില്‍ കഴിയുന്ന നിരവധി കുഞ്ഞുങ്ങള്‍ക്ക് ബൃന്ദയുടെ ഈ മഹാമനസ്കത ജീവൻ രക്ഷിക്കാൻ സഹായിച്ചു.
2023-ല്‍ സെല്‍വയുടെ രണ്ടാമത്തെ കുഞ്ഞ് ജനിച്ച ഉടൻ തന്നെ എൻഐസിയുവില്‍ പ്രവേശിപ്പിക്കേണ്ടി വന്നതോടെയാണ് സദുദ്യമത്തിന് തുടക്കമായത്.കുഞ്ഞിന് നല്‍കുന്നതിനായി മുലപ്പാല്‍ പിഴിഞ്ഞെടുക്കാൻ സെല്‍വ നിർബന്ധിതയായി. അപ്പോള്‍ അധികമായി വന്ന മുലപ്പാല്‍, സെല്‍വയുടെ അനുവാദത്തോടെ അതേ യൂണിറ്റിലെ മറ്റ് കുഞ്ഞുങ്ങള്‍ക്ക് നല്‍കി. ഈ അനുഭവം സെല്‍വയുടെ മനസില്‍ മുലപ്പാല്‍ ദാനമെന്ന മഹത്തായ ആശയത്തിന് വിത്തുപാകി. ഇപ്പോള്‍ ഈ ഉദ്യമം ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ്‌സിലും ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്‌സിലും ഇടം നേടിയിരിക്കുകയാണ്.
2023 ഏപ്രില്‍ മുതല്‍ 2025 ഫെബ്രുവരി വരെ മഹാത്മാഗാന്ധി മെമ്മോറിയല്‍ സർക്കാർ ആശുപത്രിയിലെ മില്‍ക്ക് ബാങ്കിലേക്കാണ് സെല്‍വ മുലപ്പാല്‍ ദാനം ചെയ്തത്. തന്‍റെ മുലപ്പാല്‍ കൊണ്ട് ഇതുവരെ 1,000-ത്തിലധികം കുഞ്ഞുങ്ങളെ രക്ഷിക്കാൻ സാധിച്ചുവെന്നും സെല്‍വ പറയുന്നു. ചെറിയ അളവിലാണെങ്കില്‍ പോലും, അധികമുള്ള മുലപ്പാല്‍ ദാനം ചെയ്യാൻ എല്ലാ അമ്മമാരോടും അഭ്യർത്ഥിക്കുന്നു. നിങ്ങളുടെ ചെറിയ സംഭാവന പോലും നവജാതശിശുക്കളുടെ തീവ്രപരിചരണ വിഭാഗത്തിലെ പല കുഞ്ഞുങ്ങള്‍ക്കും ജീവൻ രക്ഷിക്കാൻ സഹായിച്ചേക്കാമെന്നും ഈ അമ്മ ഓര്‍മ്മിപ്പിച്ചു.