Home Featured കർണാടകത്തിൽനിന്ന് കേരളത്തിലേക്ക് യൂറിയ കടത്തൽ സർക്കാരിന്റെ പിന്തുണയോടെ : ആരോപണവുമായി ബിജെപി.

കർണാടകത്തിൽനിന്ന് കേരളത്തിലേക്ക് യൂറിയ കടത്തൽ സർക്കാരിന്റെ പിന്തുണയോടെ : ആരോപണവുമായി ബിജെപി.

by admin

ബെംഗളൂരു: സംസ്ഥാനത്തിന്റെ പിന്തുണയിൽ കർണാടകത്തിൽനിന്ന് കേരളത്തിലേക്ക് യൂറിയ കടത്തുന്നെന്ന ആരോപണവുമായി ബിജെപി. ട്രക്കിൽ കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച 15 ടൺ യൂറിയ കഴിഞ്ഞദിവസം ചിക്കമഗളൂരുവിൽ പിടിച്ചിരുന്നു. ഇതിൻ്റെ പശ്ചാത്തലത്തിലാണ് ബിജെപിയുടെ ആരോപണം.കേരളത്തിൽനിന്നുള്ള എംപിയായ പ്രിയങ്കയെയും ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും പ്രീണിപ്പിക്കുന്നതിനുവേണ്ടിയാണ് കേരളത്തിന് വഴിവിട്ട മാർഗത്തിൽ യൂറിയ നൽകുന്നത്.

കോൺഗ്രസ് ഹൈക്കമാൻഡിന്റെ നിർദേശപ്രകാരം കേരളത്തിന് കർണാടക സർക്കാർ സഹായങ്ങൾ നൽകുന്നുണ്ടെന്നും പ്രതിപക്ഷ നേതാവ് ആർ. അശോക ആരോപിച്ചു. കേരളത്തിന്റെ താത്പര്യം പരിഗണിച്ച് ബന്ദിപ്പൂരിലെ രാത്രിയാത്രാ നിരോധനം നീക്കാൻ സംസ്ഥാന സർക്കാർ ശ്രമിക്കുന്നുണ്ട്. കേരളത്തിലെ മെഡിക്കൽ മാലിന്യം സംസ്ഥാനത്തെ അതിർത്തിപ്രദേശങ്ങളിൽ നിക്ഷേപിക്കാൻ അനുവദിക്കുന്നുമുണ്ട്. ഇതിനൊപ്പം ഇപ്പോൾ യൂറിയയും നൽകുകയാണെന്നും അശോക കുറ്റപ്പെടുത്തി.വളത്തിനായി കർണാടകത്തിലെ കർഷകർ കാത്തിരിക്കുമ്പോൾ സർക്കാർസംവിധാനങ്ങളുടെ സഹായത്താൽ കേരളത്തിലേക്ക് യൂറിയ കടത്തുകയാണ്.

സംസ്ഥാനത്ത് യൂറിയയുടെ ലഭ്യത ഉറപ്പുവരുത്താൻ കേന്ദ്രസർക്കാർ നടപടിയെടുക്കുന്നുണ്ട്. എന്നാൽ, നിലവിൽ ക്ഷാമം നേരിടുന്നത് സംസ്ഥാന സർക്കാരിന്റെ ഇത്തരം നടപടികളാണ്. സംസ്ഥാനത്തെ കർഷകരെ സർക്കാർ വഞ്ചിക്കുകയാണെന്നും അശോക കൂട്ടിച്ചേർത്തു. യൂറിയ ക്ഷാമത്തെത്തുടർന്ന് കർഷകർ പ്രതിഷേധം ആരംഭിച്ചിരിക്കുന്ന സാഹചര്യത്തിലാണ് ബിജെപി സംസ്ഥാന സർക്കാരിനെതിരേ രംഗത്തുവന്നിരിക്കുന്നത്

മെട്രോ ലൈനില്‍നിന്ന്‌ റോഡിലേക്ക്‌ ചാടിയ യുവാവ്‌ മരിച്ചു

വടക്കേക്കോട്ട മെട്രോ സ്‌റ്റേഷന്‌ സമീപം മെട്രോ റെയില്‍വേ ലൈനില്‍ നിന്നു നടുറോഡിലേക്ക്‌ ചാടിയ യുവാവ്‌ മരിച്ചു.റോഡില്‍ വല വിരിച്ച്‌ അഗ്നിരക്ഷാസേനയും പോലീസും ജാഗ്രതയോടെ നില്‍ക്കുമ്ബോഴാണ്‌ നൂറുകണക്കിന്‌ ആളുകളെ സാക്ഷിയാക്കി യുവാവ്‌ റോഡിലേക്ക്‌ ചാടിയത്‌. മലപ്പുറം ചുള്ളിപ്പാറ വീരാശേരിയില്‍ കുഞ്ഞുമൊയ്‌തീന്റെ മകന്‍ നിസാര്‍ (32) ആണ്‌ മരിച്ചത്‌.ഇന്നലെ ഉച്ചയ്‌ക്ക് 2.20 നായിരുന്നു സംഭവം. വടക്കേക്കോട്ട മെട്രോ സ്‌റ്റേഷനില്‍ എത്തിയ യുവാവ്‌ തൃപ്പൂണിത്തുറ ടെര്‍മിനലിലേക്ക്‌ ടിക്കറ്റ്‌ എടുത്ത ശേഷമാണ്‌ വടക്കേക്കോട്ട സ്‌റ്റേഷനിലുള്ളിലേക്ക്‌ എത്തിയത്‌.

സെക്യൂരിറ്റി വിഷ്‌ണുരാജ്‌ യുവാവിനോട്‌ എവിടെ പോകുവാനാണെന്ന്‌ ചോദിച്ചെങ്കിലും മറുപടി പറയാതെ ലൈനിലേക്ക്‌ ചാടി. തടയാന്‍ ശ്രമിച്ചെങ്കിലും കുതറി ഓടിയെന്ന്‌ സെക്യൂരിറ്റി പറഞ്ഞു. ഉടന്‍ മെട്രോ അധികൃതര്‍ ലൈനിലേക്കുള്ള വൈദ്യുതി കണക്ഷന്‍ ഓഫ്‌ ചെയ്‌ത് ട്രെയിനുകള്‍ നിര്‍ത്തി. യുവാവ്‌ റെയില്‍വേ ലൈനിന്റെ കമ്ബിവേലിക്ക്‌ മുകളില്‍ കയറി റോഡിലേക്ക്‌ ചാടാന്‍ തുനിഞ്ഞപ്പോഴേക്കും വിവരമറിഞ്ഞ്‌ പോലീസും അഗ്നിരക്ഷാസേനയും എത്തി. അനുനയിപ്പിക്കുവാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. നാണംകെട്ട്‌ ഇനിയും ജീവിക്കാന്‍ കഴിയില്ല എന്നൊക്കെ യുവാവ്‌ വിളിച്ചു പറയുന്നുണ്ടായിരുന്നു.

അഗ്നിരക്ഷാസേന വിരിച്ചുപിടിച്ച വലയില്‍ വീഴാതെ 40 അടിയോളം മുകളില്‍നിന്നു റോഡിലേക്ക്‌ ചാടിയ യുവാവിന്റെ രണ്ടു കാലുകളും ഒടിഞ്ഞു. നട്ടെല്ലിനും തലയ്‌ക്കും ഗുരുതരമായി പരുക്കേറ്റു.സമീപത്തെ സ്വകാര്യ ആശുപത്രിയിലേക്ക്‌ കൊണ്ടുപോയി അടിയന്തിര ചികിത്സ നല്‍കി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക്‌ മാറ്റിയെങ്കിലും വഴിമധ്യേ മരിച്ചു. സംഭവത്തെ തുടര്‍ന്ന്‌ 20 മിനിറ്റോളം മെട്രോ ഗതാഗതം തടസപ്പെട്ടു. പോക്കറ്റില്‍നിന്നു കിട്ടിയ വോട്ടര്‍ ഐ.ഡി കാര്‍ഡില്‍ നിന്നുമാണ്‌ യുവാവിനെ തിരിച്ചറിഞ്ഞത്‌. മൃതദേഹം പോസ്‌റ്റുമോര്‍ട്ടത്തിന്‌ ശേഷം ഇന്ന്‌ ബന്ധുക്കള്‍ക്ക്‌ വിട്ടുനല്‍കും.

You may also like

error: Content is protected !!
Join Our WhatsApp Group