പൂച്ചയെ കൊല്ലുകയും കഷ്ണങ്ങളാക്കുകയും ചെയ്യുന്ന ദൃശ്യങ്ങള്‍ ഇൻസ്റ്റഗ്രാം സ്റ്റോറിയാക്കി പോസ്റ്റ് ചെയ്ത സംഭവത്തില്‍ യുവാവിനെതിരെ കേസെടുത്ത് പൊലീസ്.പാലക്കാട് ചെറുപ്പുളശ്ശേരി മടത്തിപറമ്ബ് സ്വദേശി ലോറി ഡ്രൈവറായ ഷജീറിനെതിരെയാണ് പൊലീസ് കേസെടുത്തത്. മൃഗങ്ങളോടുള്ള ക്രൂരത തടയല്‍ വകുപ്പു ചുമത്തിയാണ് കേസ്.
ലോറി ഡ്രൈവറായ ഷജീർ, ഒരു പൂച്ചയ്ക്ക് ആദ്യം ഭക്ഷണം നല്‍കുകയും പിന്നീട് അതിനെ കൊന്ന് തലയും അവയവങ്ങളും വേർതിരിച്ച് ഇറച്ചി ജാക്കി ലിവർ കൊണ്ട് അടിച്ചു പരത്തി ഇൻസ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. ദുഃഖകരമായ പശ്ചാത്തല സംഗീതം ഉള്‍പ്പെടെ വെച്ചാണ് ദൃശ്യങ്ങള്‍ പോസ്റ്റ് ചെയ്തത്.ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ യുവാവിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യമുയർന്നിരുന്നു. മൃഗസ്നേഹിയായ ജിനീഷിന്റെ പരാതിയിലാണ് നിലവില്‍ ഷജീറിനെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്.
വിവാഹ മോചന അഭ്യൂഹം, ഒന്നും മിണ്ടാതെ ഹൻസിക
വിവാഹ മോചനത്തിന് ഒരുങ്ങുന്നുവെന്ന അഭ്യൂഹം ശക്തമാകുമ്ബോള്‍ വിവാഹ വീഡിയോ ഉള്‍പ്പെടെ പോസ്റ്റുകള്‍ സമൂഹമാദ്ധ്യമത്തില്‍ നിന്ന് നീക്കം ചെയ്ത് നടി ഹൻസിക മോട്വാനി.ഭർത്താവ് സൊഹൈല്‍ കതൂരിയുമായി വിവാഹബന്ധം വേർപെടുത്താൻ ഹൻസിക ഒരുങ്ങുന്നുവെന്നാണ് വിവരം. 2022 ഡിസംബറില്‍ ആയിരുന്നു വിവാഹം. ജിയോ ഹോട്സ്റ്റാറില് ആറു എപ്പിസോഡുകളുള്ള ഷോയിലൂടെയാണ് ഇരുവരും വിവാഹം ആഘോഷിച്ചത്. 2025 ജൂലായ് 18നു ശേഷം സമൂഹ മാദ്ധ്യമങ്ങളില്‍ പുതിയ പോസ്റ്റുകളൊന്നും ഹൻസിക പങ്കുവച്ചിട്ടില്ല.
സമൂഹമാദ്ധ്യമങ്ങളില്‍ നിന്നുള്ള ഹൻസികയുടെ അസാന്നിദ്ധ്യവും സൊഹൈലിനൊപ്പമുള്ള മിക്ക പോസ്റ്റുകളും ഡിലീറ്റ് ചെയ്തതും ഇവരുടെ ദാമ്ബത്യത്തില്‍ പ്രശ്നങ്ങളുണ്ടെന്ന് പലരും വിശ്വസിക്കാൻ കാരണമായി. എന്നാല്‍ സൊഹൈലിനൊപ്പമുള്ള കുറച്ചു പോസ്റ്റുകള്‍ ഇപ്പോഴും നിലവിലുണ്ട്. 2023 മുതല്‍ സമൂഹമാദ്ധ്യമത്തില്‍ സജീവമല്ലാത്ത സൊഹൈല്‍ കതൂരിയ തന്റെ പ്രൊഫൈല്‍ പ്രൈവറ്റാക്കിയിരിക്കുകയാണ്. 2022ല്‍ പാരീസിലെ ഈഫല്‍ ടവറിനു താഴെ വച്ച് സൊഹൈല്‍ വിവാഹാഭ്യർത്ഥന നടത്തിയതോടെ ഹൻസികയുടെയും സൊഹൈലിന്റെയും വിവാഹം വലിയ വാർത്തയായി മാറി.വിവാഹത്തിനു മുൻപേ ഹൻസികയും സൊഹൈലും സുഹൃത്തുക്കളായിരുന്നു.
ഹൻസികയുടെ അടുത്ത സുഹൃത്ത് റിങ്കി ബജാജിനെയായിരുന്നു സൊഹൈല്‍ ആദ്യം വിവാഹം കഴിച്ചത്. ഹൻസികയുടെ സഹോദരനും സൊഹൈലും വർഷങ്ങളായി സുഹൃത്തുക്കളായിരുന്നു. വിവാഹശേഷം താൻ അമ്മയോടൊപ്പം അപ്പാർട്ട്മെന്റില്‍ നിന്നു മാറി സൊഹൈലിനൊപ്പം താമസിക്കാൻ പോവുകയാണെന്ന് ഹൻസിക വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ ഇരുവർക്കുമിടയില്‍ പ്രശ്നങ്ങള്‍ ഉയർന്നതോടെ, ഹൻസിക അമ്മയുടെ അടുത്തേക്ക് താമസം മാറിയതായും അഭ്യൂഹങ്ങളുണ്ട്. വിവാഹ മോചന അഭ്യൂഹങ്ങളോട് ഹൻസികയും സൊഹൈലും ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇക്കാര്യത്തില്‍ വൈകാതെ ഹൻസികയുടെ പ്രതികരണം ഉണ്ടാകുമെന്ന അടക്കംപറച്ചില്‍ ശക്തമാണ്