Home Featured സ്കൂള്‍വിട്ടെത്തിയ നാലുവയസ്സുകാരി ബലാത്സംഗത്തിനിരയായെന്ന് കണ്ടെത്തല്‍, ഐസിയുവില്‍

സ്കൂള്‍വിട്ടെത്തിയ നാലുവയസ്സുകാരി ബലാത്സംഗത്തിനിരയായെന്ന് കണ്ടെത്തല്‍, ഐസിയുവില്‍

by admin

കർണാടകയില്‍ നാലുവയസ്സുകാരി ബലാത്സംഗത്തിനിരയായി. കർണാടകയിലെ ബിദറിലാണ് സംഭവം. നഴ്സറി വിദ്യാർഥിയായ പെണ്‍കുട്ടി സ്കൂളില്‍നിന്ന് വീട്ടില്‍ തിരിച്ചെത്തിയതിന് പിന്നാലെയാണ് അതിക്രമം പുറത്തറിയുന്നത്.ബുധനാഴ്ചയായിരുന്നു സംഭവം. സ്കൂള്‍സമയം കഴിഞ്ഞ് വീട്ടിലെത്തിയതിന് പിന്നാലെ അമ്മ കുട്ടിയുടെ വസ്ത്രംമാറ്റുന്നതിനിടെയാണ് ശരീരത്തിലെ പരിക്കുകള്‍ ശ്രദ്ധിച്ചത്.

തുടർന്ന് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.സംഭവത്തില്‍ ബിദറിലെ വിമൻസ് പോലീസ് സ്റ്റേഷനില്‍ പോക്സോ കേസ് രജിസ്റ്റർചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതിക്രമത്തിനിരയായ പെണ്‍കുട്ടി ബിദർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയൻസില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ തുടരുകയാണ്.

ഭര്‍ത്താവിന്റെ അച്ഛൻ കെട്ടിപ്പിടിച്ചു, എനിക്ക് സഹിക്കാൻ കഴിഞ്ഞില്ല’; രാമനാഥപുരത്ത് തീകൊളുത്തി ആത്മഹത്യ ചെയ്ത് 32കാരി

രാമനാഥപുരത്ത് 32കാരിയായ സ്ത്രീ തീ കൊളുത്തി ആത്മഹത്യ ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് വലിയ പ്രതിഷേധമുയരുകയാണ്.ഭാര്യാപിതാവിന്റെ ലൈംഗിക പീഡനവും ഭർതൃവീട്ടുകാരുടെ സ്ത്രീധന പീഡനവുമാണ് ആത്മഹത്യക്ക് കാരണമായതെന്നുമാണ് ആരോപണം. രഞ്ജിത എന്ന സ്ത്രീയാണ് മരിച്ചത്.രഞ്ജിതയുടെ ശരീരത്തില്‍ 70 ശതമാനം പൊള്ളലേറ്റിരുന്നു. തുടർന്ന് മധുരയിലെ രാജാജി ആശുപത്രിയിലേക്ക് കൊണ്ടു പോയെങ്കിലും മരണമട‌ഞ്ഞു.

എന്നാല്‍ മരണമൊഴിയായി പകർത്തിയ വീഡിയോയില്‍ ഭർത്താവിന്റെ അച്ഛൻ തന്നെ കെട്ടിപ്പിടിച്ചെന്നും അത് സഹിക്കാൻ കഴിഞ്ഞില്ലെന്നും അതുകൊണ്ടാണ് ആത്മഹത്യ ചെയ്യുന്നതെന്നും രഞ്ജിത പറഞ്ഞുവെന്ന് എൻ ഡി ടി വി റിപ്പോർട്ട് ചെയ്യുന്നു. മുഖത്തു പൊള്ളലേറ്റിട്ടും, ഇടറിയ ശ്ബ്ദത്തോടെയാണ് മരണമൊഴി നല്‍കിയത്.അതേ സമയം ര‌‍‌ഞ്ജിതയുടെ ഇളയ മകനും ഏഴാം ക്ലാസ് വിദ്യാർത്ഥിയുമായ മകനും ഇതിനോട് പ്രതികരിച്ചിട്ടുണ്ട്. അമ്മ ലൈംഗിക പീഡനം അനുഭവിച്ചിരുന്നെന്ന് തന്നോട് പറഞ്ഞതായി മകൻ.

അതേ സമയം ഭർത്താവിന്റെ അച്ഛനില്‍ നിന്നും മോശം പെരുമാറ്റം മാത്രമല്ല, ഭർത്താവും ഭർതൃവീട്ടുകാരും തുടർച്ചയായി സ്ത്രീധന പീഡനം നടത്തിയതായും രഞ്ജിതയുടെ കുടുംബം ആരോപിക്കുന്നു.13 വർഷമായി ഈ പീഡനം തുടരുകയാണെന്ന് രഞ്ജിതയുടെ സഹോദരി അളഗസുന്ദരി മാധ്യമപ്രവർത്തകരോട് പറഞ്ഞു. സ്ത്രീധനമായി സ്ഥലവും കൂടുതല്‍ സ്വർണ്ണവും വേണമെന്ന് ഭർതൃ വീട്ടുകാർ ആവശ്യപ്പെടുന്നുണ്ടായിരുന്നു.

ഭർത്താവിന്റെ അച്ഛൻ രഞ്ജിതയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് സൂചിപ്പിച്ചിരുന്നു. അവളുടെ ഭർത്താവ് മദ്യപിച്ചു വന്ന് മർദിക്കുമായിരുന്നു. വേദനിച്ചാല്‍ ശബ്ദമുണ്ടാക്കി കരയരുതെന്നു പറഞ്ഞും ഉപദ്രവിക്കും. രഞ്ജിതക്ക് ഞങ്ങളെ കാണാൻ അനുവാദമുണ്ടായിരുന്നില്ലെന്നും സഹോദരി പറയുന്നു. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ലൈംഗിക പീഡന ആരോപണം വിശദമായി പരിശോധിക്കുമെന്നും പൊലീസ് കൂട്ടിച്ചേർത്തു.

You may also like

error: Content is protected !!
Join Our WhatsApp Group