ബെംഗളൂരു : രാജ്യത്തെ നീളം കൂടിയ രണ്ടാമത്തെ തൂക്കുപാലം (കേബിൾ സ്റ്റേയ്ഡ് പാലം)കർണാടകയിലെ ശിവമോഗ ജില്ലയിൽ തുറന്നു. 473 കോടി രൂപ ചെലവഴിച്ച് ശരാവതി നദിക്കു കുറുകെ നിർമിച്ച സിഗന്ദൂർ പാലത്തിന് 2.25 കിലോമീറ്റർ നീളമുണ്ട്.മുംബൈ ട്രാൻസ് ഹബ് ലിങ്കിൻ ഭാഗമായ 4.5 കിലോമീറ്ററോളം ദൈർഘ്യമുള്ള തൂക്കുപാലമാണ് രാജ്യത്തെ ഏറ്റവും നീളംകൂടിയ തൂക്കുപാലം.ശിവമോഗയിലെ സാഗർ താലൂക്കിലെ കലാസവള്ളി, അംബാരഗോഡ് എന്നീ സ്ഥലങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്നതാണ് സിഗന്ദൂർ പാലം.മുഖ്യമന്ത്രി സിദ്ധരാമയ്യയെ മുൻകൂട്ടി അറിയിച്ചില്ലെന്നാരോപിച്ച് പാലത്തിന്റെ ഉദ്ഘാടനച്ചടങ്ങ് കർണാടക സർക്കാർ ബഹിഷ്കരിച്ചു.
മുഖ്യമന്ത്രിയെക്കൂടാതെ പരിപാടിയിൽ പങ്കെടുക്കേണ്ടിയിരുന്ന മന്ത്രിമാരും കോൺഗ്രസ് എംഎൽഎമാരും ചടങ്ങിനെത്തിയില്ല.കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയാണ് ഉദ്ഘാടനം നിർവഹിച്ചത്. ക്ഷണം വൈകിയാണ് ലഭിച്ചതെന്നും അതിനാൽ ചടങ്ങ് മാറ്റിവെക്കണമെന്നും നിർദേശിച്ച് സിദ്ധരാമയ്യ കഴിഞ്ഞദിവസം ഗഡ്കരിക്ക് കത്തയച്ചിരുന്നു.എന്നാൽ, പരിപാടി മാറ്റാൻ കേന്ദ്രം തയ്യാറായില്ല. പകരം ഓൺലൈൻ മാർഗത്തിൽ പങ്കെടുക്കാൻ സിദ്ധരാമയ്യയോട് നിർദേശിക്കുകയായിരുന്നു. ഇതിൽ പ്രതിഷേധിച്ചായിരുന്നു ബഹിഷ്കരണം.സംസ്ഥാന സർക്കാർ ബഹിഷ്കരിച്ചെങ്കിലും വൻ ആഘോഷത്തോടെയാണ് പാലം തുറന്നത്. സമീപമുള്ള ഗ്രാമവാസികളുടെ നീണ്ടകാല ആവശ്യമായിരുന്നു പാലം.
ഇതുവരെ ബോട്ടുകളെയും കടത്തിനെയുമായിരുന്നു ഇവർ ആശ്രയിച്ചിരുന്നത്.ഗ്രാമവാസികൾ പാലം ഉദ്ഘാടനത്തെ ആഘോഷപൂർവം വരവേറ്റു.ഉദ്ഘാടനത്തോടനുബന്ധിച്ചു നടത്തിയ പൂജകളിലും ഗഡ്കരി പങ്കെടുത്തു.ചൗഡേശ്വരി ക്ഷേത്രത്തിലേക്ക് വരുന്ന തീർഥാടകർക്കും പാലം പ്രയോജനമാണ്. 2018-ലായിരുന്നു പാലത്തിൻ്റെ നിർമാണം ആരംഭിച്ചത്.കേന്ദ്രമന്ത്രി പ്രഹ്ളാദ് ജോഷി, മുൻമുഖ്യമന്ത്രി ബി.എസ്. യെദ്യുരപ്പ, മുൻ മന്ത്രി കഗോഡ് തിമ്മപ്പ, ബിജെപി സംസ്ഥാന അധ്യക്ഷൻ ബി.വൈ. വിജയേന്ദ്ര, ശിവമോഗ എംപി ബി.വൈ. രാഘവേന്ദ്ര തുടങ്ങിയവർ പങ്കെടുത്തു
ഞാനിപ്പോള്‍ ആയിരം കോടി ഉണ്ടാക്കിയാലും എൻ്റെ കുടുംബം ഹാപ്പി ആകില്ല, അവര്‍ക്ക് ഇതൊക്കെ ഹറാമാണ്
വിവാദങ്ങളിലൂടെ ശ്രദ്ധേയനായ യുട്യൂബറാണ് തൊപ്പി എന്ന നിഹാദ്. പൊതുവേദിയില്‍ തെറിപ്പാട്ട് പാടുകയും അതിന് പിന്നാലെ കേസാകുകയും അതിനോട് അനുബന്ധിച്ചുള്ള ചില വിവാദ സംഭവങ്ങള്‍ തൊപ്പിയെ സോഷ്യല്‍ മീഡിയയ്ക്ക് പുറത്ത് പലരും അറിഞ്ഞ് തുടങ്ങിയത്.ജെൻസി, ജെൻ ആല്‍ഫ് കുട്ടികളില്‍ ആവേശമായി മാറിയ തൊപ്പി പിന്നീട് മയക്കുമരുന്ന കേസില്‍ പ്രതി ചേർക്കപ്പെടുകയും ചെയ്തിരുന്നു. അതിന് ശേഷം തൊപ്പിയെന്ന കഥാപാത്രത്തില്‍ നിന്നും മാറിയ മറ്റൊരു ലുക്കിലാണ് പ്രതിക്ഷ്യപ്പെട്ടത്.
അങ്ങനെയിരിക്കെയാണ് തൊപ്പി പ്രമുഖ സ്ടീമിങ് പ്ലാറ്റ്ഫോമായ കിക്കുമായി കരാറില്‍ ഏർപ്പെട്ടുയെന്ന വിവരം പുറത്ത് വരുന്നത്. മണിക്കൂറിന് 2000 രൂപ എന്ന നിരക്കിലാണ് കിക്ക് തനിക്ക് നല്‍കുന്നതെന്ന് സ്ട്രമിങ്ങിനിടെ തെപ്പി വെളിപ്പെടുത്തിയിരുന്നു. അങ്ങനെ മറ്റൊരു സ്ട്രീമിങ്ങിനിടെ തൻ്റെ കുടുംബത്തെ പറ്റിയുള്ള ചോദ്യത്തിന് മറുപടിയും നല്‍കുന്നുണ്ട്. കണ്ണൂർ സ്വദേശിയായ തൊപ്പി നിലവില്‍ സുഹൃത്തുക്കള്‍ക്കൊപ്പം കൊച്ചിയിലാണ്. എന്നാല്‍ ഇത്രയും സമ്ബാദിക്കുമ്ബോഴും കുടുംബത്തിന് എന്തുകൊണ്ട് പരിഗണന നല്‍കുന്നില്ലയെന്ന ചോദ്യത്തിനാണ് തൊപ്പി തൻ്റെ കുടുംബപശ്ചാത്തലം എങ്ങനെയാണെന്ന് വ്യക്തമാക്കുന്നത്.