ന്യൂഡല്‍ഹി: ഗര്‍ഭിണികളും കോവിഡ് വാക്സിനേഷന് അര്‍ഹരാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം പ്രഖ്യാപിച്ചിരിക്കുകയാണ്. ഗര്‍ഭകാലത്ത് എപ്പോള്‍ വേണമെങ്കിലും കുത്തിവെപ്പെടുക്കാമെന്നാണ് നിര്‍ദേശം. ഗര്‍ഭകാലത്ത് കോവിഡ് ബാധിച്ചാലുള്ള ബുദ്ധിമുട്ടുകള്‍, വാക്സിനേഷെന്റ ഗുണങ്ങള്‍, വാക്സിനേഷെന്റ പാര്‍ശ്വഫലങ്ങള്‍ എന്നിവയെ കുറിച്ച് വിശദീകരിക്കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ ആരോഗ്യ മന്ത്രാലയം പുറത്തിറക്കി.
വാക്സിനേഷെന്റ ഗുണങ്ങള്‍ മറ്റ് ബുദ്ധിമുട്ടുകളെ ഇല്ലാതാക്കുമെന്നാണ് വിദഗ്ധ ഉപദേശമെന്ന് മന്ത്രാലയം വ്യക്തമാക്കി. ഈ സുപ്രധാന നീക്കത്തിന് പിന്നിലുള്ള പ്രധാനപ്പെട്ട നാല് കാരണങ്ങള്‍ ഇതാണ്.
ഗര്‍ഭിണികളല്ലാത്തവരെ അപേക്ഷിച്ച് ഗര്‍ഭിണികള്‍ക്ക് കോവിഡ് ബാധ മൂലം കടുത്ത അസുഖം വരാന്‍ സാധ്യതയുണ്ടെന്നാണ് നിലവിലെ തെളിവുകള്‍ സൂചിപ്പിക്കുന്നത്.കോവിഡ് 19 ബാധിച്ച ഗര്‍ഭിണികള്‍ക്ക് മാസം തികയാതെ പ്രസവിക്കാന്‍ സാധ്യത കൂടുതലാണ്. കൂടാതെ നവജാതശിശുരോഗം ഉള്‍പ്പെടെയുള്ള മറ്റ് പ്രതികൂല ഗര്‍ഭധാരണ സാധ്യതകളും കൂടുതലാണ്.മിക്ക ഗര്‍ഭിണികള്‍ക്കും രോഗലക്ഷണം കുറവോ നേരിയ രോഗമോ ഉള്ളവരാണെങ്കില്‍ അവരുടെ ആരോഗ്യം അതിവേഗം വഷളാകും. അത് പ്രസവത്തെ ബാധിക്കുകയും ചെയ്യാംഗര്ഭിണികള്ക്ക് പ്രതിരോധ കുത്തിവെപ്പ് നല്‍കാനുള്ള ലോകാരോഗ്യ സംഘടനയുടെ ശുപാര്‍ശയും മന്ത്രാലയം ഉദ്ധരിക്കുന്നു
വാക്സിനേഷെന്റ പാര്‍ശ്വഫലങ്ങള്‍ എന്തൊക്കെ?
മറ്റുള്ളവരെ പോലെ തന്നെ കോവിഡ് വാക്സിന് ഗര്‍ഭിണികള്‍ക്കും സുരക്ഷയും സംരക്ഷണവും നല്‍കുമെന്നാണ് ആരോഗ്യ മന്ത്രാലയം അടിവരയിട്ട് പറയുന്നത്. നിലവിലെ സാഹചര്യത്തില്‍ കോവിഡ് വാക്സിനുകള്‍ ഗര്‍ഭിണിക്കോ ഗര്‍ഭസ്ഥ ശിശുവിനോ അപകടമുണ്ടാക്കാന്‍ സാധ്യതയില്ലെന്ന് വിദഗ്ധര്‍ വിശ്വസിക്കുന്നുവെന്നാണ് മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നത്.
ചെറിയ രീതിയിലുള്ള പനി, കുത്തിവെപ്പെടുത്ത സ്ഥലത്ത് വേദന, ഒന്ന് രണ്ട് ദിവസത്തെ വല്ലായ്മ എന്നിങ്ങനെ വാക്സിനെടുത്താല്‍ സാധാരണയായി കണ്ടുവരുന്ന പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. വാക്സിനേഷന് കഴിഞ്ഞ് 20 ദിവസത്തിനുള്ളില്‍ അപൂര്‍വമായ പ്രതികൂല പ്രതികരണത്തിനുള്ള സാധ്യതയുണ്ടെന്ന് (1-5 ലക്ഷത്തില്‍ ഒന്ന്) അവര്‍ മുന്നറിയിപ്പ് നല്കുന്നു. ഇതിന് അടിയന്തിര ശ്രദ്ധ ആവശ്യമാണ്.
എന്തൊക്കെയാണ് ആ അപൂര്‍വ ലക്ഷണങ്ങള്‍
അടിയന്തിര ശ്രദ്ധ ആവശ്യമായ രോഗലക്ഷണങ്ങള്‍ ഏതൊക്കെയാണെന്ന് ആരോഗ്യമന്ത്രാലയം പട്ടികയാക്കി തിരിച്ചിട്ടുണ്ട്.
ശ്വാസമെടുക്കുന്നതില്‍ ബുദ്ധിമുട്ട്നെഞ്ചുവേദനകെകാലുകളില് തൊടുേമ്ബാള് വേദന അല്ലെങ്കില്‍ നീര്കുത്തിവെപ്പെടുത്ത ഭാഗത്ത് ചെറിയ രീതിയില്‍ രക്തസ്രാവം അല്ലെങ്കില്‍ ചര്‍മത്തില്‍ മുറിവ്ഛര്ദ്ദിയുമായോ അല്ലാതെയോ ഉള്ള സ്ഥിരമായ വയറുവേദനഛര്ദ്ദിയുമായോ അല്ലാതെയോ ഉള്ള കോച്ചിപ്പിടുത്തംകൈകാലുകളുടെയോ അല്ലെങ്കില്‍ ശരീരത്തിെന്റ ഏതെങ്കിലും പ്രത്യേക വശത്തെ ബലഹീനത / പക്ഷാഘാതംനിരന്തരമായ ഛര്ദ്ദിമങ്ങിയ കാഴ്ച അല്ലെങ്കില്‍ കണ്ണുകളില്‍ വേദനവാക്സിന് എടുക്കേണ്ടാത്ത ഗര്‍ഭിണികള്‍
ഗര്‍ഭിണികള്‍ക്കുള്ള ദോഷഫലങ്ങള്‍ സാധാരണ ജനങ്ങള്‍ക്ക് സമാനമാണ്മുമ്ബത്തെ ഡോസ് സ്വീകരിച്ചപ്പോള്‍ അലര്ജിയുള്ളവര്വാക്സിനുകള്, കുത്തിെവപ്പുകള്, മരുന്നുകള്‍, ഭക്ഷ്യവസ്തുക്കള്‍ എന്നിവക്ക് അലര്‍ജിയുള്ളവര്‍
,വാക്സിന് എടുക്കേണ്ടാത്ത ഗര്‍ഭിണികള്‍
ഗര്‍ഭിണികള്‍ക്കുള്ള ദോഷഫലങ്ങള്‍ സാധാരണ ജനങ്ങള്‍ക്ക് സമാനമാണ്
മുമ്പത്തെ ഡോസ് സ്വീകരിച്ചപ്പോള്‍ അലര്ജിയുള്ളവര്വാക്സിനുകള്, കുത്തിെവപ്പുകള്, മരുന്നുകള്‍, ഭക്ഷ്യവസ്തുക്കള്‍ എന്നിവക്ക് അലര്ജിയുള്ളവര്കോവിഡ് ഭേദമായവര്‍ എന്തുചെയ്യണം?
കോവിഡ് ബാധിച്ച് 12 ആഴ്ചകള്‍ക്ക് ശേഷമോ രോഗമുക്തി നേടിയ ശേഷം നാല് മുതല്‍ എട്ട് ആഴ്ചകള്‍ക്ക് ശേഷമോ മാത്രമേ വാക്സിന് സ്വീകരിക്കാന്‍ പാടുള്ളൂവെന്നാണ് നിര്‍ദേശം.
മോണോക്ലോണല്‍ ആന്റിബോഡിയോ കോണ്‍വാലസെന്റ് പ്ലാസ്മ എന്നീ ചികിത്സകള്‍ക്ക് വിധേയമായവരോ കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നവരോ താല്‍ക്കാലത്തേക്ക് വാക്സിനെടുക്കരുത്. ഗര്‍ഭകാലത്ത് കോവിഡ് ബാധിതയായാല്‍ പ്രസവം കഴിഞ്ഞ ശേഷം വാക്സിനെടുക്കാം.
കോവിഡ് ഗര്‍ഭിണിയെയും ഗര്‍ഭസ്ഥ ശിശുവിനെയുമ എങ്ങനെയാണ് ബാധിക്കുന്നത്?
കോവിഡ് ബാധിച്ച 90 ശതമാനത്തിന് മേല്‍ ഗര്‍ഭിണികളെയും ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടി വന്നിട്ടില്ലെന്നാണ് ആരോഗ്യ മന്ത്രാലയം പറയുന്നത്. എന്നാല്‍ ദ്രുതഗതിയില്‍ കുറച്ച് സമയത്തിനുള്ളില്‍ ആരോഗ്യ നില വഷളാകാന്‍ സാധ്യതയുണ്ട്. ഗര്‍ഭകാലത്ത് കോവിഡ് പോസിറ്റീവായ യുവതികള്‍ ജന്മം നല്കിയ 95 ശതമാനത്തിന് മുകളില്‍ കുഞ്ഞുങ്ങളും നല്ല ആരോഗ്യ നിലയിലായിരുന്നു.ഗര്‍ഭകാലത്ത് കോവിഡ് പോസിറ്റീവാകുന്നത് മാസം തികയാതെ പ്രസവിക്കുന്നതിന് കാരണമാകും. ചിലപ്പോള്‍ നവജാത ശിശുവിെന്റ ആശുപത്രി വാസത്തിനോ അല്ലെങ്കില്‍ മരണത്തിനോ തന്നെ അത് കാരണമാകുമെന്നാണ് ആരോഗ്യ മന്ത്രാലയം പറയുന്നത്.