ബെംഗളൂരു : ഏഴാം ശമ്പള കമ്മിഷൻ ശുപാർശനടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനത്തെ എല്ലാ കോർപ്പറേഷൻ ജീവനക്കാരും പണിമുടക്കും. ജൂലായ് ഏഴിനാണ് ബിബിഎംപി അടക്കം കർണാടകത്തിലെ 10 കോർപ്പറേഷനുകളിലെയും ജീവനക്കാർ പണിമുടക്കുന്നത്. ബെംഗളൂരുവിലെ ഫ്രീഡം പാർക്കിൽ പ്രതിഷേധ സമ്മേളനവും നടത്തും.
ജീവനക്കാർ ഒന്നടങ്കം പണിമുടക്കുന്നതിനാൽ ഈ ദിവസം ബിബിഎംപി, മൈസൂരു, തുമക്കൂരു, കലബുറഗി, ഹുബ്ബള്ളി-ധാർവാഡ് അടക്കമുള്ള കോർപ്പറേഷനുകളുടെ ഓഫീസുകൾ പ്രവർത്തിക്കില്ല. ഇത് സൂചനാ സമരമാണെന്നും ആവശ്യം അംഗീകരിക്കാൻ സർക്കാർ തയ്യാറാകാതിരുന്നാൽ കുടുതൽ ശക്തമായ സമരവുമായി മുന്നോട്ടുപോകുമെന്നും കോർപ്പറേഷൻ ജീവനക്കാരുടെ യൂണിയനുകൾ അറിയിച്ചു.
ശരീര ഭാരം കുറക്കാൻ ഇനി കൂടുതല്‍ എളുപ്പം; വെഗോവി മരുന്ന് ഇന്ത്യയില്‍ പുറത്തിറക്കി നോവോ നോര്‍ഡിസ്ക്
ശരീര ഭാരം കുറക്കാനുള്ള വെഗോവി മരുന്ന് ഇന്ത്യയില്‍ അവതരിപ്പിച്ച് ഡാനിഷ് ഫാർമ ഭീമൻ നോവോ നോർഡിസ്ക്. ലോകത്തെ ഏറ്റവും ജനസംഖ്യ കൂടിയ രാജ്യത്ത് നിലവിലുള്ള എലി ലില്ലീസിന്‍റെ മൗഞ്ചാരോ എന്ന മരുന്നിന് ഇത് ഒരു വെല്ലുവിളിയാകും.ശരീര ഭാരം കുറയ്ക്കുക മാത്രമല്ല, മറ്റു പല ആരോഗ്യ നേട്ടങ്ങളും വെഗോവിക്കുണ്ട്.വെഗോവി ഇന്ത്യയില്‍ ഇൻജക്ഷൻ രൂപത്തില്‍ വില്‍ക്കുകയും സ്കിന്നി ജാബ് എന്ന പേരില്‍ വിപണനം നടത്തുകയും ചെയ്യും. ഓരോന്നിലും നാല് ഡോസുകള്‍ വീതം ഉണ്ടായിരിക്കും.
0.25 മില്ലിഗ്രാം, 0.5 മില്ലിഗ്രാം, 1 മില്ലിഗ്രാം ഡോസുകള്‍ക്ക് 17,345 രൂപയായിരിക്കും വില, ആഴ്ചയില്‍ 4,366 രൂപ. 1.7 മില്ലിഗ്രാം ഡോസിന് പ്രതിമാസം 24, 280 രൂപയും 2.4 മില്ലിഗ്രാം ഡോസിന് 26,015 രൂപയുമാണ് കമ്ബനി പ്രഖ്യാപിച്ചിരിക്കുന്നത്.ശരീര ഭാരം കുറക്കുന്നതിലുപരി വെഗോവി മരുന്നുകള്‍ക്ക് കൂടുതല്‍ ഉപയോഗങ്ങളുണ്ട്. ഇത് പ്രമേഹത്തിന്‍റെ ഭാഗമായി വരുന്ന ഹൃദയാഘാതത്തെ നേരിടാൻ സഹായിക്കും. ആമാശയത്തില്‍ നിന്ന് ചെറുകുടലിലേക്കുള്ള ഭക്ഷണത്തിന്റെ ചലനം മന്ദഗതിയിലാക്കുന്നതിലൂടെ വീഗോവി വിശപ്പ് നിയന്ത്രിക്കാൻ സഹായിക്കുന്നു.
അതിനാല്‍ നിങ്ങള്‍ക്ക് വയറു നിറഞ്ഞതായി തോന്നും. കുറച്ച് ഭക്ഷണം മാത്രം കഴിക്കുകയും ഇതുവഴി ഫാറ്റി ലിവർ നിയന്ത്രിക്കുകയും ചെയ്യുന്നു.2019- 2021 കാലഘട്ടത്തില്‍ നടത്തിയ ഗവണ്‍മെന്‍റ് സർവേ പ്രകാരം ഇന്ത്യയില്‍ 15നും 49നും ഇടയില്‍ പ്രായമുള്ള സ്ത്രീകളില്‍ ഏകദേശം 24% പേരും പുരുഷന്മാരില്‍ 23% പേരും അമിതഭാരമുള്ളവരോ പൊണ്ണത്തടിയുള്ളവരോ ആണ്. ഇതുകൊണ്ടു തന്നെ ഇത്തരം മരുന്നുകള്‍ ഇന്ത്യയില്‍ ഏറെ പ്രചാരം നേടുകയും ചെയ്യും. നിശ്ചിത ഭാരത്തിനു മുകളിലാണെങ്കില്‍ മാത്രമേ ഇതിന്‍റെ ഫലം ലഭിക്കുകയുള്ളൂ. വെഗോവി മരുന്നുകള്‍ 10 മുതല്‍ 15 ശതമാനം വരെ ശരീര ഭാരം കുറയ്ക്കാൻ സഹായിക്കുന്നതായി പഠനങ്ങള്‍ പറയുന്നു. ഡോക്ടറുടെ നിർദേശ പ്രകാരം മാത്രമെ ഏതൊരു മരുന്നും ഉപയോഗിക്കാൻ പാടുള്ളൂ.