സർദാർ വല്ലഭായി പട്ടേല്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പറന്നുയർന്ന് മിനിറ്റുകള്‍ക്കകം അഗ്നിഗോളമായി മാറിയ എയർ ഇന്ത്യ ബോയിങ് 787 വിമാനത്തിലെ യാത്രക്കാരില്‍ ആരുടെയും ജീവൻ രക്ഷിക്കാൻ സാധിച്ചില്ലെന്ന് സ്ഥിരീകരിച്ച് അഹ്മദാബാദ് പൊലീസ്.ക്രൂവടക്കം 242 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണിയും വിമാനത്തിലുണ്ടായിരുന്നു. അപകടത്തില്‍ മലയാളി യുവതിയുടെ മരണം അധികൃതർ സ്ഥിരീകരിച്ചിരുന്നു.
യാത്രക്കാരില്‍ 169 പേർ ഇന്ത്യൻ പൗരത്വവും 53 പേർ ബ്രിട്ടീഷ് പൗരത്വവും 7 പേർ പോർച്ചുഗീസ് പൗരത്വവും ഒരാള്‍ കനേഡിയൻ പൗരത്വവും ഉള്ളവരാണ്.രാജ്യത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വിമാനദുരന്തമാണിത്. അഹ്മദാബാദില്‍ നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ടയുടനെയാണ് വിമാനം ജനവാസമേഖലയിലേക്ക് തകർന്നു വീണത്. എം.ബി.ബി.എസ് ഡോക്ടർമാരുടെ ഹോസ്റ്റലിന് മുകളിലേക്കാണ് വിമാനം തകർന്നുവീണത്. അപകടത്തില്‍ അഞ്ച് ഡോക്ടർമാരും മരിച്ചു.ഉച്ചക്ക് 1.17ന് സർദാർ വല്ലഭ്ഭായി പട്ടേല്‍ വിമാനത്താവളത്തിന് സമീപം ജനവാസമേഖലയായ മെഹാലി നഗറിലാണ് വിമാനം തകർന്നുവീണത്.
ടേക്കോഫിന് പിന്നാലെ ലണ്ടനിലേക്കുള്ള എ.ഐ 171 ഡ്രീംലൈനർ യാത്രാ വിമാനം മിനിറ്റുകള്‍ക്കകം തകർന്നു വീഴുകയായിരുന്നു.11 വർഷം പഴക്കമുള്ളതാണ് അപകടത്തില്‍പ്പെട്ട എയർ ഇന്ത്യ വിമാനം. വിമാനം തകർന്നതായി എയർ ഇന്ത്യ എക്സ് പോസ്റ്റില്‍ സ്ഥിരീകരിച്ചു. വിശദാംശങ്ങള്‍ വെബ്സൈറ്റില്‍ അപ്ഡേറ്റ് ചെയ്യുമെന്നും അധികൃതർ വ്യക്തമാക്കി. വിമാനം പറന്നുയർന്ന ഉടനെ ‘മേയ്ഡേ കാള്‍’ എന്നറിയപ്പെടുന്ന അപായ സന്ദേശം എയർ ട്രാഫിക് കണ്‍ട്രോളിലേക്ക് നല്‍കിയിരുന്നു. എയർ ട്രാഫിക് കണ്‍ട്രോളില്‍ നിന്ന് തിരികെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും വിമാനവുമായി ആശയവിനിമയം സാധ്യമായില്ല. പിന്നാലെയാണ് ദുരന്ത വിവരമെത്തിയത്. അപകട കാരണത്തെ കുറിച്ച് അന്വേഷണം നടക്കുകയാണ്. ബോയിങ് വിമാനം അപകടത്തില്‍ പെടുന്ന അപൂർവമാണ്
വിമാന ദുരന്തത്തില്‍ മരിച്ചവരില്‍ മലയാളി യുവതിയുമെന്ന് വിവരം. തിരുവല്ല പുല്ലാട് സ്വദേശിനി രഞ്ജിത ഗോപകുമാരൻ നായരാണ് അപകടത്തില്‍ മരണപ്പെട്ടത് എന്നാണ് റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നത്.യുകെയില്‍ നഴ്സായിരുന്നു രഞ്ജിത. അവധി കഴിഞ്ഞ് മടങ്ങുമ്ബോഴാണ് ദുരന്തം.