Home Uncategorized അപൂർവയിനം വിദേശദേശാടനപ്പക്ഷികളെ അനധികൃതമായി കൈവശം വെച്ചു ; കന്നഡനടൻ ദർശനും ഭാര്യയ്ക്കും സമൻസ്

അപൂർവയിനം വിദേശദേശാടനപ്പക്ഷികളെ അനധികൃതമായി കൈവശം വെച്ചു ; കന്നഡനടൻ ദർശനും ഭാര്യയ്ക്കും സമൻസ്

by admin

മൈസൂരു : ഫാം ഹൗസിൽ അപൂർവയിനം വിദേശദേശാടനപ്പക്ഷികളെ അനധികൃതമായി കൈവശംവെച്ചതിന് കന്നഡനടൻ ദർശനും ഭാര്യ വിജയലക്ഷ്മിക്കും കോടതിയുടെ സമൻസ്. മൈസൂരു ജില്ലയിലെ ടി. നരസിപുരയിലെ പ്രാദേശിക കോടതിയാണ് ജൂലായ് നാലിന് വാദം കേൾക്കുന്നതിനായി ദമ്പതിമാരോട് കോടതിയിൽ ഹാജരാകാനാവശ്യപ്പെട്ട് സമൻസ് അയച്ചത്.ടി. നരസിപുര താലൂക്കിലെ കെമ്പായനഹുണ്ടിയിലെ ദർശന്റെ ഫാം ഹൗസിൽ വനംവകുപ്പ് ഉദ്യോഗസ്ഥർ നേരത്തേ റെയ്‌ഡ് നടത്തിയിരുന്നു.

പരിശോധനയിൽ വന്യജീവിസംരക്ഷണ നിയമപ്രകാരം സംരക്ഷിത ഇനമായ നാല് വിദേശ ദേശാടനപ്പക്ഷികളെ കണ്ടെത്തിയിരുന്നു.മധ്യേഷ്യയിൽനിന്നുള്ളതും കാലാനുസൃതമായ ദേശാടനത്തിന് പേരുകേട്ടതുമായ പക്ഷികളെ അനുമതിയില്ലാതെ തടവിൽവെക്കാൻ കഴിയില്ല.സുഹൃത്തുക്കൾ സമ്മാനമായി നൽകിയ പക്ഷികളാണിതെന്ന് ദർശൻ അവകാശപ്പെട്ടിരുന്നു

എംബിബിഎസ് വിദ്യാര്‍ഥിനിക്ക് മദ്യം നല്‍കി പീഡിപ്പിച്ചു; സഹപാഠികള്‍ ഉള്‍പ്പടെ പിടിയില്‍

മഹാരാഷ്ട്രയിലെ സാംഗ്ലി ജില്ലയില്‍ എംബിബിഎസ് വിദ്യാർഥിനിയെ രണ്ട് സഹപാഠികളും അവരുടെ സുഹൃത്തും ചേർന്ന് മദ്യം നല്‍കി അബോധാവസ്ഥയിലാക്കിയതിന് ശേഷം പീഡിപ്പിച്ചു.മൂന്നാം വർഷ എംബിബിഎസ് വിദ്യാർഥിനിക്ക് നേരെയാണ് അതിക്രമമുണ്ടായത്.സംഭവത്തില്‍ പൂനെ, സോളാപൂർ, സാംഗ്ലി എന്നിവിടങ്ങളില്‍ നിന്നുള്ള മൂന്ന് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. കോടതി ഇവരെ മേയ് 27 വരെ പോലീസ് കസ്റ്റഡിയില്‍ വിട്ടതായി ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.മേയ് 18 ന് രാത്രി 10ന് തീയേറ്ററില്‍ സിനിമ കാണാൻ പോകാൻ 22കാരിയായ വിദ്യാർഥിനിയും രണ്ട് സഹപാഠികളും തീരുമനിച്ചു.

അതിനു മുൻപായി തങ്ങളുടെ ഫ്ളാറ്റിലേക്ക് വരാൻ പ്രതികള്‍ പെണ്‍കുട്ടിയോട് ആവശ്യപ്പെട്ടു.ഫ്ളാറ്റില്‍ ഇവരുടെ സുഹൃത്തുമുണ്ടായിരുന്നു. മദ്യലഹരിയിലായിരുന്ന പ്രതികള്‍ പെണ്‍കുട്ടിക്കും മദ്യം നല്‍കി. തുടർന്ന് മദ്യലഹരിയിലായിരുന്ന പെണ്‍കുട്ടിയെ 20 നും 22 നും ഇടയില്‍ പ്രായമുള്ള മൂന്ന് പ്രതികളും ലൈംഗീകമായി പീഡിപ്പിച്ചു. ഇതേക്കുറിച്ച്‌ പുറത്തുപറഞ്ഞാല്‍ അപായപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.

കർണാടകയിലെ ബെലഗാവി സ്വദേശിയായ പെണ്‍കുട്ടി നടന്ന സംഭവങ്ങള്‍ മാതാപിതാക്കളോട് പറഞ്ഞു. തുടർന്ന് അവർ വിശ്രാംബാഗ് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. പ്രതികള്‍ക്കെതിരെ ഭാരതീയ ന്യായ സംഹിത വകുപ്പുകള്‍ പ്രകാരം കൂട്ടബലാത്സംഗം ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തി കേസെടുത്തു.

You may also like

error: Content is protected !!
Join Our WhatsApp Group