ബംഗളുരു: ഇന്റര്‍നാഷണല്‍ ബുക്കര്‍ പുരസ്‌കാരം കന്നഡ എഴുത്തുകാരിയും സാമൂഹികപ്രവര്‍ത്തകയും അഭിഭാഷകയുമായ ബാനു മുഷ്‌താഖിന്.ഹാര്‍ട്ട് ലാംപ്” എന്ന കഥാസമാഹാരമാണ് പുരസ്‌കാരത്തിനര്‍ഹമായത്.ആറു പുസ്‌തകങ്ങളുടെ ചുരുക്കപ്പട്ടികയില്‍നിന്നാണ് ഹാര്‍ട്ട് ലാംപ് തെരഞ്ഞെടുക്കപ്പെട്ടത്. ഇന്ത്യയില്‍നിന്ന് ബാനു മുഷ്‌താഖ് മാത്രമാണ് ചുരുക്കപ്പട്ടികയില്‍ ഇടംപിടിച്ചത്. ഇതു രണ്ടാംതവണയാണ് ഇന്റര്‍നാഷണല്‍ ബുക്കര്‍ പുരസ്‌കാരം ഇന്ത്യയിലെത്തുന്നത്. 2022-ല്‍ ഹിന്ദി എഴുത്തുകാരി ഗീതാഞ്‌ജലി ശ്രീയുടെ ടോംബ് ഓഫ് സാന്‍ഡി”നായിരുന്നു ഇതിനു മുമ്ബ് ഈ പുരസ്‌കാരം ലഭിച്ചത്.
ദക്ഷിണേന്ത്യയിലെ മുസ്ലിം സമുദായത്തിലെ സ്‌ത്രീകളുടെ ജീവിതയാഥാര്‍ഥ്യങ്ങളെ പശ്‌ചാത്തലമാക്കി എഴുതിയ കഥകളുടെ സമാഹാരമാണ് ഹാര്‍ട്ട് ലാംപ്. 1990 മുതല്‍ 2003 വരെയുള്ള കാലയളവില്‍ ബാനു എഴുതിയ കഥകളില്‍നിന്നു തെരഞ്ഞെടുക്കപ്പെട്ടവയാണ് ഈ സമാഹാരത്തിലുള്ളത്. സ്‌ത്രീകളുടെ സ്വയംപ്രതിരോധത്തിന്റെയും അതിജീവനത്തിന്റെയും അത്ഭുതകരമായ നേര്‍ചിത്രങ്ങളാണ് ഹാര്‍ട്ട് ലാംപ് എന്ന് പുരസ്‌കാര ജൂറി വിലയിരുത്തി.മറ്റു ഭാഷകളില്‍നിന്ന് ഇംഗ്ലീഷിലേക്കു വിവര്‍ത്തനം ചെയ്യുന്ന പുസ്‌തകങ്ങള്‍ക്കാണ് ഇന്റര്‍നാഷണല്‍ ബുക്കര്‍ പുരസ്‌കാരം നല്‍കുന്നത്.
ദീപ ഭസ്‌തിയാണ് ഹാര്‍ട്ട് ലാംപ് ഇംഗ്ലീഷിലേക്കു വിവര്‍ത്തനം ചെയ്‌തത്. 55 ലക്ഷം രൂപയാണ് സമ്മാനത്തുക. രചയിതാവിനും വിവര്‍ത്തനം ചെയ്യുന്നയാള്‍ക്കുമായി സമ്മാനത്തുക പങ്കിട്ടു നല്‍കുകയാണു ചെയ്യുന്നത്.തന്റെ വാക്കുകള്‍ ഹൃദയത്തിലേറ്റുവാങ്ങിയ വായനക്കാര്‍ക്ക് ബാനു മുഷ്‌താഖ് നന്ദി പറഞ്ഞു. കന്നഡയില്‍നിന്നും മറ്റു ദക്ഷിണേന്ത്യന്‍ ഭാഷകളില്‍നിന്നുമുള്ള സാഹിത്യസൃഷ്‌ടികള്‍ വിവര്‍ത്തനം ചെയ്യാനുള്ള പ്രചോദനമാണ് ഈ പുരസ്‌കാരമെന്ന് ദീപ ഭസ്‌തി പ്രതികരിച്ചു.