ഞായറാഴ്ച രാത്രിയിൽ വീണ്ടും പെയ്ത കനത്ത മഴയിൽ വെള്ളക്കെട്ടായി ബെംഗളൂർ നഗരം. പ്രധാന റോഡുകളിലും അടിപ്പാതകളിലും വെള്ളം കെട്ടി ഗതാഗത തടസം ഉണ്ടായി. നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളിലടക്കം വെള്ളം ഇരച്ചു കയറി. പുലർച്ചെ രണ്ടു മണി മുതൽ 5 മണി വരെ കനത്ത മഴയാണ് പെയ്തത്.മഴ പെയ്ത്തിൽ സിൽക്ക് ബോർഡ് ജംഗ്‌ഷൻ , കോറമംല, ബൊമ്മനഹള്ളി ,ഹൊറമാവ് എന്നിവിടങ്ങളിൽ ദുരിതം അനുഭവപെട്ടു. പലയിടത്തും മരങ്ങളും വൈദ്യുതി പോസ്റ്റുകളും നിലം പൊത്തി. പ്രദേശത്തെ വീടുകൾക്കും വാഹനങ്ങൾക്കും കേടുപാട് സംഭവിച്ചിട്ടുണ്ട്.
ഇന്നും ബെംഗളൂർ നഗരത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പുണ്ട്.നഗരത്തിലുടനീളമുള്ള പ്രധാന കവലകൾ, പ്രത്യേകിച്ച് ബെംഗളൂരുവിന്റെ വടക്ക്, കിഴക്ക് ഭാഗങ്ങളിൽ – നിരവധി ഐടി പാർക്കുകളും കോർപ്പറേറ്റ് കേന്ദ്രങ്ങളും സ്ഥിതി ചെയ്യുന്ന പ്രദേശങ്ങൾ – വെള്ളത്തിനടിയിലായി. അതുകൊണ്ടുതന്നെ പ്രവർത്തി ദിവസമായ ഇന്ന് ആയിരക്കണക്കിന് ഓഫീസ് ജീവനക്കാരാണ് വെള്ളക്കെട്ടിൽ വലഞ്ഞത്. അടിയന്തര സാഹചര്യങ്ങളിൽ ബന്ധപെടാനായി 112 എന്ന നമ്പറും അധികൃതർ നല്കിയിട്ടുണ്ട്.അതേസമയം, തമിഴ്നാട്ടിലും മഴമുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നിലവിൽ നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പതിനാലിടങ്ങളിൽ യെല്ലോ അലർട്ടാണ്. മൺസൂണിനെ നേരിടാൻ സജ്ജമാകാൻ മുഖ്യമന്ത്രി എം കെ സ്റ്റാലിൻ നിർദേശം നൽകി.
ഇനി ടെസ്റ്റ് നടത്താനൊന്നുമില്ല, ആ സമയമൊക്കെ പോയി’; ഇനി നേരെ കല്യാണം മാത്രമെന്ന് ആര്യ
തന്റെ പുതിയ ജീവിതപങ്കാളിയെക്കുറിച്ച് അവതാരകയും സംരംഭകയും മുൻ ബിഗ് ബോസ് മത്സരാർത്ഥിയുമായ ആര്യ ബാബു വെളിപ്പെടുത്തിയത് വാർത്തകളില്‍ ഇടം നേടിയിരുന്നു.ആർ ജെയും മുൻ ബിഗ് ബോസ് താരവുമായ സിബിൻ ബെഞ്ചമിനെയാണ് ആര്യ വിവാഹം കഴിക്കാൻ ഒരുങ്ങുന്നത്. ഇപ്പോഴിതാ തന്റെ വിവാഹ വിശേഷങ്ങളെക്കുറിച്ച് ആര്യ കൗമുദി മൂവീസിന് മുൻപ് നല്‍കിയ അഭിമുഖത്തില്‍ പങ്കുവച്ചത് ശ്രദ്ധനേടുകയാണ്.’ഇനി പ്രേമിച്ച്, ലിവിംഗ് ടുഗദർ ടെസ്റ്റ് ഒക്കെ നടത്തി ഒക്കെ ആണോ അല്ലയോ എന്നിങ്ങനെയുള്ള കാര്യങ്ങള്‍ക്കൊന്നും വയ്യ. ആ സമയം ഒക്കെ പോയി.
ഇപ്പോള്‍ അങ്ങനെയൊരു മാനസികാവസ്ഥയിലല്ല. കല്യാണം കഴിച്ച് സെറ്റില്‍ ആകണമെന്ന ചിന്ത രണ്ടുമൂന്ന് വർഷങ്ങളായുണ്ട്. വീട്ടുകാരും സുഹൃത്തുക്കളും ഒക്കെ പറയുന്നുണ്ട് സെറ്റില്‍ ആകണമെന്ന്. ഈ കുട്ടി മാത്രം എന്താ ഇങ്ങനെ നടക്കുന്നത് എന്നണ് അവർ ചോദിക്കുന്നത്. പങ്കാളിയയെും വിവാഹജീവിതത്തെയും ഇഷ്ടപ്പെടുന്നയാളാണ് ഞാൻ. അമ്മ കല്യാണം കഴിക്കണമെന്നത് മോള്‍ക്കും ഇഷ്ടമാണ്’- എന്നായിരുന്നു ആര്യയുടെ പ്രതികരണം.കഴിഞ്ഞദിവസമാണ് വിവാഹ നിശ്ചയ ഫോട്ടോ പങ്കുവച്ച് കൊണ്ട് ആര്യ തന്റെ പുതിയ ജീവിത പങ്കാളിയെ പരിചയപ്പെടുത്തിയത്.
ഏറെ നാളായി ഉറ്റ സുഹൃത്തുക്കളായിരുന്നു ആര്യയും സിബിനും. ഉറ്റസുഹൃത്തില്‍ നിന്ന് ജീവിത പങ്കാളിയിലേയ്ക്ക് എന്നാണ് ആര്യ ചിത്രത്തിനൊപ്പം കുറിച്ചത്. ഏറ്റവും വേഗത്തിലെടുത്ത തീരുമാനത്തിലൂടെ ജീവിതം അവിശ്വസനീയവും മനോഹരവുമായ വഴിത്തിരിവിലെത്തി എന്നും ആര്യ കുറിച്ചിരുന്നു