Home Featured ബ്രാൻഡ് ബംഗളൂരു പദ്ധതിയില്‍ 50 പാര്‍ക്കുകള്‍ വികസിപ്പിക്കും

ബ്രാൻഡ് ബംഗളൂരു പദ്ധതിയില്‍ 50 പാര്‍ക്കുകള്‍ വികസിപ്പിക്കും

by admin

ബ്രാൻഡ് ബംഗളൂരു’ സംരംഭത്തിന് കീഴില്‍ ബംഗളൂരു നഗര പരിധിയിലുള്ള 50ലധികം പാർക്കുകള്‍ വികസിപ്പിക്കുകയും ബാക്കിയുള്ളവ നവീകരിക്കുമെന്ന് വനം, പരിസ്ഥിതി, കാലാവസ്ഥ വ്യതിയാന മാനേജ്മെന്റ് സ്പെഷല്‍ കമീഷണർ പ്രീതി ഗെലോട്ട് അറിയിച്ചു.ബസവനഗുഡിയിലെ ബ്യൂഗിള്‍ റോക്ക് പാർക്കില്‍ നടന്ന ‘ബംഗളൂരു ഹബ്ബ’ സാംസ്കാരിക പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.ബി.ബി.എം.പി പരിധിയില്‍ 1287 പാർക്കുകളുണ്ട്. അവയിലെല്ലാം പൗരന്മാർക്ക് ഇരിപ്പിട ക്രമീകരണം, പൂന്തോട്ടം, ചുറ്റുവേലി, മറ്റു സൗകര്യങ്ങള്‍ എന്നിവ സജ്ജീകരിച്ചിട്ടുണ്ട്.

നിലവിലുള്ള എല്ലാ പാർക്കുകളിലും നവീകരണ പ്രവർത്തനങ്ങള്‍ നടക്കുകയാണ്.കൂടാതെ ഭൂഗർഭജലനിരപ്പ് മെച്ചപ്പെടുത്തുന്നതിനായി പാർക്കുകളില്‍ സോക്ക് പിറ്റുകള്‍ നിർമിക്കുന്നുണ്ട്. പരിസ്ഥിതി ആസ്വദിക്കാൻ കൂടുതല്‍ സമയം ചെലവഴിക്കാൻ ആളുകളെ പ്രോത്സാഹിപ്പിക്കുന്നതിനായി എല്ലാ പാർക്കുകളും ദിവസവും രാവിലെ അഞ്ചു മുതല്‍ രാത്രി 10 വരെ തുറന്നിടും.തങ്ങളുടെ അയല്‍പക്ക പാർക്കുകളില്‍ ശുചിത്വം നിലനിർത്താൻ സഹായിക്കാനും പൊതു ഇടങ്ങള്‍ വൃത്തിയായി സൂക്ഷിക്കുന്നതിനെക്കുറിച്ചുള്ള അവബോധം പ്രോത്സാഹിപ്പിക്കാനും അവർ അഭ്യർഥിച്ചു. എല്ലാ പാർക്കുകളിലും ബംഗളൂരു ഹബ്ബ സംഘടിപ്പിക്കും.

തമിഴിലെ മോഹൻലാല്‍ ഫാൻ ബോയ്സ്’; തരുണിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി അഭിനന്ദിച്ച്‌ സൂര്യയും കാര്‍ത്തിയും

ബോക്സോഫീസില്‍ പുതിയ റെക്കോർഡുകള്‍ തീർത്ത് വിജയക്കുതിപ്പ് തുടരുകയാണ് മോഹൻലാല്‍ നായകനായ തുടരും എന്ന ചിത്രം. പ്രേക്ഷകരില്‍നിന്നും നിരൂപകരില്‍നിന്നും സിനിമാ മേഖലയ്ക്കകത്തുനിന്നുമെല്ലാം ചിത്രത്തിന് അഭിനന്ദന പ്രവാഹമാണ്.ചിത്രം ഇഷ്ടമായെന്നറിയിച്ച്‌ സംവിധായകൻ തരുണ്‍ മൂർത്തിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി അഭിനന്ദിച്ചിരിക്കുകയാണ് തമിഴിലെ താരസഹോദരന്മാരായ സൂര്യയും കാർത്തിയും.തരുണ്‍ മൂർത്തിയാണ് ഈ സന്തോഷവാർത്ത അറിയിച്ചത്. കുടുംബസമേതമാണ് തരുണ്‍ സൂപ്പർതാരങ്ങളെ കണ്ടത്.

സൂര്യ, ജ്യോതിക, കാർത്തി എന്നിവർക്കൊപ്പമുള്ള ചിത്രങ്ങളും അദ്ദേഹം പങ്കുവെച്ചു. ഇങ്ങനെയൊരു കൂടിക്കാഴ്ചയ്ക്ക് തരുണ്‍ മൂർത്തി സോഷ്യല്‍ മീഡിയാ പോസ്റ്റിലൂടെ നന്ദി അറിയിച്ചു. തുടരും സിനിമയോടും മോഹൻലാലിനോടുമുള്ള മൂവരുടേയും സ്നേഹവും ബഹുമാനവും അത്രയേറെയുണ്ടെന്ന് തരുണ്‍ മൂർത്തി കുറിച്ചു.

കോളിവുഡിലും ‘തുടരും’ തരംഗം എന്ന തലക്കെട്ടിലാണ് കാർത്തിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച്‌ തരുണ്‍ മൂർത്തി കുറിച്ചത്. എല്ലാ സംസ്ഥാനങ്ങളില്‍നിന്നുമുള്ള ഫാൻ ബോയ്സിനെ കണക്റ്റ് ചെയ്യുന്നു. എന്നെ ക്ഷണിച്ചതിനും മലയാളസിനിമയോടും ലാല്‍ സാറിനോടുമുള്ള നിങ്ങളുടെ സ്നേഹത്തിനും കരുതലിനും നന്ദിയുണ്ട്. ഒരു വികാരം, പല നിർവചനങ്ങള്‍. ആ വികാരത്തിന്റെ പേരാണ് മോഹൻലാല്‍. കാർത്തിക്കൊപ്പമുള്ള ചിത്രത്തിനൊപ്പം അദ്ദേഹത്തെ ടാഗ്ചെയ്തുകൊണ്ട് തരുണ്‍ മൂർത്തി എഴുതി.

തുടരും’ കളക്ഷൻ റെക്കോർഡുകള്‍ തിരുത്തിക്കുറിച്ചുകൊണ്ട് തിയേറ്ററുകളില്‍ പ്രദർശനം തുടരുകയാണ്. കേരളത്തില്‍ നിന്ന് മാത്രം 100 കോടി നേടിയ ചിത്രം ആഗോളതലത്തില്‍ 200 കോടിയും പിന്നിട്ടാണ് മുന്നേറുന്നത്. തരുണ്‍ മൂർത്തിയും കെ.ആർ. സുനിലും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ. ശോഭനയാണ് നായിക. ഫർഹാൻ ഫാസില്‍, പ്രകാശ് വർമ, ബിനു പപ്പു, മണിയൻപിള്ള രാജു, ഇർഷാദ്, തോമസ് മാത്യു, ആർഷ ചാന്ദ്നി, അമൃതവർഷിണി, അർജുൻ അശോകൻ എന്നിവരാണ് മറ്റു വേഷങ്ങളില്‍.

You may also like

error: Content is protected !!
Join Our WhatsApp Group