ബെംഗളൂരു: ബെംഗളൂരുവിൽ അവശ്യസാധനങ്ങളുടെ ഡ്രോൺ ഡെലിവറി സേവനം ആരംഭിച്ചു.കനകപുര റോഡിലെ പ്രസ്റ്റീജ് ഫാൽക്കൺ സിറ്റി ക്വിക്ക് കൊമേഴ്സ് പ്ലാറ്റ്ഫോമായ ബിഗ് ബാസ്ക്കറ്റുമായി ചേർന്നാണ് ഡ്രോൺ ഡെലിവറി ആരംഭിച്ചത്.അഞ്ച് മുതൽ 10 മിനിറ്റിനുള്ളിൽ ഡെലിവറി സാധ്യമാക്കുന്നതാണ് സേവനം. പലചരക്ക് സാധനങ്ങൾ, മരുന്നുകൾ, ദൈനംദിന അവശ്യവസ്തുക്കൾ എന്നിവ ഡ്രോൺ വഴി വിതരണം ചെയ്യും.പദ്ധതിയുടെ മാർച്ച് മുതൽ പരീക്ഷണാടിസ്ഥാനത്തിൽ പ്രവർത്തനക്ഷമമായിരുന്നു.
എന്നാൽ കഴിഞ്ഞ ആഴ്ചയാണ് ഔദ്യോഗികമായി സേവനം ആരംഭിച്ചതെന്ന് ബിഗ് ബാസ്ക്കറ്റ് അറിയിച്ചു.ഡ്രോൺ ഉപയോഗിച്ച് ഇനങ്ങൾ അതാത് അപ്പാർട്ട്മെന്റ് പരിസരത്ത് എത്തിച്ചതിനുശേഷം ബിഗ് ബാസ്ക്കറ്റ് എക്സിക്യൂട്ടീവാണ് ഡെലിവറികൾ കൈകാര്യം ചെയ്യുന്നത്.ഏഴു കിലോ വരെയുള്ള സാധനങ്ങൾ ഡ്രോൺ ഉപയോഗിച്ച് ഡെലിവറി ചെയ്യാൻ സാധിക്കും.ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനും ഡെലിവറി കൂടുതൽ സൗകര്യപ്രദമാക്കുന്നതിനും ഡ്രോൺ സർവീസ് ഉപകാരപ്പെടുമെന്ൻ ബിഗ്ബാസ്കറ്റ് അറിയിച്ചു. രാവിലെ 7 മുതൽ രാത്രി 8 വരെ സേവനം ലഭ്യമാണ്
വിവാഹ വേദിയില്‍ തന്തൂരി റോട്ടിയെ ചൊല്ലി തര്‍ക്കം; രണ്ട് യുവാക്കളെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി,
ഉത്തര്‍പ്രദേശിലെ അമേഠിയില്‍ ഒരു വിവാഹാഘോഷത്തിനിടെ തന്തൂരി റൊട്ടിയെ ചൊല്ലിയുണ്ടായ തര്‍ക്കം രണ്ട് കൌമാരക്കാരുടെ കൊലപാതകത്തില്‍ കലാശിച്ചു.17 -കാരനായ ആശിഷ്, 18 -കാരനായ രവി എന്നിവര്‍ക്കാണ് ദാരുണാന്ത്യം. വിവാഹത്തിനിടെ ഭക്ഷണത്തെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് വിവാഹത്തിന് അതിഥികളായി എത്തിയവര്‍ ചേരി തിരിഞ്ഞ് അടിക്കുകയായിരുന്നു. തർക്കത്തെ തുടർന്ന് അവിടെ നിന്നും ഇറങ്ങിയ ഇരുവരെയും വിവാഹത്തിനെത്തിയവര്‍ പിന്തുടർന്ന് അക്രമിക്കുകയായിരുന്നെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ഞായറാഴ്ച നടന്ന വിവാഹ വിരുന്നിനിടെ ബന്ധുക്കളായ ആശിഷും രവിയും അർദ്ധരാത്രിയോടെ ഭക്ഷണം കഴിക്കാനായി തന്തൂരി റൊട്ടി കൗണ്ടറിന് മുന്നില്‍ കാത്തുനില്‍ക്കുമ്ബോള്‍ വരന്റെ ബന്ധുവായ രോഹിത്തുമായി തർക്കമുണ്ടായി. ഇതോടെ പ്രശ്നത്തില്‍ രോഹിത്തിന്റെ സുഹൃത്തുക്കളും വരന്റെ ബന്ധുക്കളും തർക്കത്തില്‍ ഇടപെടുകയും ഇരുവരെയും ക്രൂരമായി മർദ്ധിക്കുകയുമായിരുന്നെന്ന് പോലീസ് പറയുന്നു.
കൌമാരക്കാരും രോഹിത്തും തമ്മിലുള്ള ഒരു സാധാരണ തര്‍ക്കം നിമിഷ നേരം കൊണ്ട് മറ്റുള്ളവരേറ്റെടുക്കുകയും വിവാഹ വേദി യുദ്ധക്കളായി മാറുകയുമായിരുന്നു. ഇരുവരും ചേര്‍ന്ന് തങ്ങളെ അപമാനിക്കുകയായിരുന്നെന്ന് ദൃക്സാക്ഷികള്‍ പിന്നീട് പോലീസിനോട് പറഞ്ഞു. അതേസമയം രോഹിത്തുമായുള്ള തർക്കത്തിന് പിന്നാലെ രവിയും ആശിഷും ഭക്ഷണം കഴിക്കാതെ വിവാഹ വേദി വിട്ടെങ്കിലും രോഹിത്തും സുഹൃത്തുക്കളും പുലര്‍ച്ചെ ഒരു മണിയോടെ ഇരുമ്ബ് വടിയും ഹോക്കി സ്റ്റിക്കുകളും ലാത്തികളുമായി ഇരുവരെയും പിന്തുടരുകയും മർദ്ദിക്കുകയായിരുന്നു.
ഇരുവരും ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ക്രൂരമായ അക്രമണത്തെ തുടര്‍ന്ന് വഴിയില്‍ വീണ് പോയ ഇരുവരും ചോരവാര്‍ന്നാണ് മരിച്ചതെന്ന് പോലീസ് പറയുന്നു. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും വഴിയാത്രക്കാരാണ് ആശുപത്രിയിലെത്തിച്ചത്. എന്നാല്‍ വഴി മധ്യേ ഇരുവരും മരിച്ചതായി ഡോക്ടർമാര്‍ സ്ഥിരീകരിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ആശിഷിന്റെ അച്ഛന്റെ പരാതിയില്‍ 13 പേര്‍ക്കെതിരെ കൊലപാതകത്തിന് കേസെടുത്തു.