Home Featured 97-ാമത് ഓസ്‌കര്‍ അവാർഡുകള്‍ പ്രഖ്യാപിച്ചു : മികച്ച നടൻ അഡ്രിയാൻ ബ്രോഡി, മൈക്കി മാഡിസണ്‍ നടി

97-ാമത് ഓസ്‌കര്‍ അവാർഡുകള്‍ പ്രഖ്യാപിച്ചു : മികച്ച നടൻ അഡ്രിയാൻ ബ്രോഡി, മൈക്കി മാഡിസണ്‍ നടി

by admin

97-ാമത് ഓസ്‌കര്‍ അവാർഡുകള്‍ പ്രഖ്യാപിച്ചു. മികച്ച നടനുള്ള അവാര്‍ഡ് അഡ്രിയാൻ ബ്രോഡി സ്വന്തമാക്കി.ദ ബ്രൂട്ടലിസ്റ്റ്’ എന്ന ചിത്രത്തിലെ അഭിനയമാണ് അഡ്രിയാനെ പുരസ്കാരത്തിന് അർഹനാക്കിയത്. ഇതു രണ്ടാംതവണയാണ് അദ്ദേഹം മികച്ച നടനുള്ള ഓസ്കർ സ്വന്തമാക്കുന്നത്.മികച്ച നടിക്കുള്ള അവാർഡ് അനോറയിലെ അഭിനയത്തിന് മൈക്കി മാഡിസണ്‍ സ്വന്തമാക്കി. അനോറ ഒരുക്കിയ ഷോണ്‍ ബേക്കർ മികച്ച സംവിധായകനുമായി. മികച്ച അവലംബിത തിരക്കഥയ്ക്കുള്ള പുരസ്കാരം അനോറയുടെ രചന നടത്തിയ ഷോണ്‍ ബേക്കറിന് ലഭിച്ചു.

മികച്ച സംവിധാനം, എഡിറ്റിംഗ്, അവലംബിത തിരക്കഥ, നടി ഉള്‍പ്പടെ പ്രധാന നാല് പുരസ്കാരങ്ങളാണ് ‘അനോറ’ സ്വന്തമാക്കിയത്. സംവിധാനം, എഡിറ്റിംഗ്, അവലംബിത തിരക്കഥ എന്നിവ മൂന്നും കൈകാര്യം ചെയ്തിരിക്കുന്നത് ഷോണ്‍ ബേക്കറാണെന്നതാണ് മറ്റൊരു പ്രത്യേകത. പതിവുപോലെ ലോസ്‌ആഞ്ചലസിലെ ഡോള്‍ബി തീയറ്ററിലാണ് ചടങ്ങ് നടക്കുന്നത്.അതേസമയം, മികച്ച സംഗീതസംവിധായകനുള്ള പുരസ്കാരം ദ ബ്രൂട്ട്ലിസ്റ്റ് എന്ന ചിത്രത്തിലെ സംഗീതത്തിന് ഡാനിയല്‍ ബ്ലൂംബെര്‍ഗ് സ്വന്തമാക്കി. മികച്ച ഛായാഗ്രഹണത്തിനുള്ള പുരസ്കാരവും “ദ ബ്രൂട്ടലിസ്റ്റിനാണ്. ലോല്‍ ക്രൗളിക്കാണ് പുരസ്കാരം.മികച്ച സഹനടനുള്ള അവാര്‍ഡ് കീറൻ കള്‍ക്കിന്‍ സ്വന്തമാക്കി. ചിത്രം: “ദ റിയല്‍ പെയിന്‍’. റോബര്‍ട്ട് ബ്രൗണി ജൂണിയറാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്. മികച്ച ആനിമേറ്റ‍ഡ് ചിത്രത്തിനുള്ള പുരസ്കാരം ഫ്ലോ എന്ന ചിത്രം നേടി.

മികച്ച ആനിമേറ്റഡ് ഷോര്‍ട്ട് ഫിലിമിനുള്ള പുരസ്കാരം ഇറാനില്‍ നിന്നുള്ള ദ ഷാഡോ ഓഫ് സൈപ്രസ് എന്ന ചിത്രം സ്വന്തമാക്കി. മികച്ച വസ്ത്രാലങ്കാരത്തിനുള്ള ഓസ്കർ നേടുന്ന ആദ്യ കറുത്ത വർഗക്കാരനായി പോള്‍ ടേസ്‌വെല്‍ ചരിത്രം സൃഷ്ടിച്ചു. ദ സബ്സ്റ്റന്‍സ് മികച്ച മേയ്ക്കപ്പ് ഹെയര്‍ സ്റ്റെലിസ്റ്റ് അവാര്‍ഡ് കരസ്ഥമാക്കി.മികച്ച എഡിറ്ററിനുള്ള അവാർഡ് ഷോണ്‍ ബേക്കറിന് ലഭിച്ചു. അനോറ എന്ന ചിത്രത്തിന്‍റെ എഡിറ്റിംഗിനാണ് അദ്ദേഹത്തെ പുരസ്കാരത്തിന് അർഹനാക്കിയത്.സോയി സാല്‍ഡാനയ്ക്കാണ് മികച്ച സഹനടിക്കുള്ള പുരസ്കാരം. എമിലിയ പെരെസ് എന്ന ചിത്രത്തിനാണ് പുരസ്കാരം.മികച്ച പ്രൊഡക്ഷന്‍ ഡിസൈനുള്ള ഓസ്കാര്‍ പുരസ്കാരം വിക്കെഡ് എന്ന ചിത്രത്തിന് ലഭിച്ചു

You may also like

error: Content is protected !!
Join Our WhatsApp Group