ബംഗളൂരു: ഉത്തര കന്നഡയില്‍ പശു മോഷണം നടത്തുന്നവരെ വെടിവച്ചുകൊല്ലാന്‍ ഉത്തരവിടുമെന്ന് കര്‍ണാടക മന്ത്രി. ജില്ലയില്‍ പശു മോഷണ കേസുകള്‍ വര്‍ദ്ധിച്ചതിനെ തുടര്‍ന്നാണ് മുന്നറിയിപ്പ്.ജില്ലയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിച്ചാല്‍ പശു മോഷണം നടത്തുന്നവരെ യാതൊരു മനഃസാക്ഷിക്കുത്തും കൂടാതെ വെടിവച്ചുകൊല്ലാന്‍ ഉത്തരവിടുമെന്ന് കര്‍ണാടക ഫിഷറീസ്, തുറമുഖ ഉള്‍നാടന്‍ ഗതാഗത മന്ത്രിയും ഉത്തര കന്നഡ ജില്ലാ മന്ത്രിയുമായ മങ്കല സുബ്ബ വൈദ്യ പറഞ്ഞുഞങ്ങള്‍ എല്ലാ ദിവസവും പശുവിന്‍ പാല്‍ കുടിക്കാറുണ്ട്. പശു ഞങ്ങള്‍ സ്‌നേഹത്തോടെയും ബഹുമാനത്തോടെയും കാണുന്ന ഒരു മൃഗമാണ്.
പശുവിനെ മോഷ്ടിക്കുന്നത് അത് ആരായാലും, അവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ഞാന്‍ പോലീസിനോട് പറഞ്ഞിട്ടുണ്ട്.കാര്‍വാറില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. ആവശ്യമെങ്കില്‍ പ്രതികളെ വെടിവയ്ക്കാന്‍ ഞാന്‍ പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞുമുന്‍ ബിജെപി ഭരണകാലത്ത് പശു മോഷണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും പശു വളര്‍ത്തുന്നവര്‍ വിഷമിക്കേണ്ടതില്ല. കോണ്‍ഗ്രസ് സര്‍ക്കാര്‍ പശുക്കളെയും അവയുടെ പരിപാലകരെയും സംരക്ഷിക്കുമെന്നും വൈദ്യ പറഞ്ഞു.
കര്‍ണാടകയില്‍ എട്ടുവയസുകാരിയെ സഹപാഠി സംഘം പീഡിപ്പിച്ചു; സ്വകാര്യ ഭാഗത്ത് കമ്ബ് കയറ്റി; അന്വേഷണം
എട്ടുവയസുകാരിയെ സഹപാഠികള്‍ ക്രൂര പീഡനത്തിനിരയാക്കിയെന്ന് പരാതി. മാണ്ഡ്യയിലെ സ്കൂളിലെ ടോയ്ലെറ്റിലാണ് രണ്ടാം ക്ലാസ് വിദ്യാർത്ഥി പീഡിപ്പിക്കപ്പെട്ടതെന്നാണ് പരാതി.ജനുവരി 31ന് നടന്ന സംഭവത്തില്‍ കുട്ടിയുടെ മാതാവാണ് പൊലീസിന് പരാതി നല്‍കിയത്. സർക്കാർ സ്കൂളിലെ വിദ്യാർത്ഥിയാണ് പീഡിപ്പിക്കപ്പെട്ടത്. കേക്ക് നല്‍കാമെന്ന് പറഞ്ഞാണ് സഹപാഠികള്‍ കുട്ടിയെ ടോയ്ലെറ്റില്‍ എത്തിച്ചത്. തുടർന്ന് ഭീഷണിപ്പെടുത്തി വസ്ത്രങ്ങള്‍ അഴിപ്പിച്ചു. ശേഷം കമ്ബുകൊണ്ട് അടിക്കുകയും ലൈംഗികമായി ഉപദ്രവിക്കുകയും സ്വകാര്യ ഭാഗത്ത് കമ്ബി കുത്തികയറ്റുകയും ചെയ്തെന്നാണ് പരാതി.
ശേഷം സംഭവത്തെക്കുറിച്ച് പുറത്തുപറഞ്ഞാല്‍ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പരാതിയിലുണ്ട്. പിന്നീട് പെണ്‍കുട്ടി ഇക്കാര്യം അമ്മയോട് പറയുകയായിരുന്നു. ശേഷം അവർ പാെലീസിനെ സമീപിച്ചു. പെണ്‍കുട്ടിയുടെ മൊഴിയെടുത്ത ശേഷം ആണ്‍കുട്ടികള്‍ക്കെതിരെ പോക്സോ ചുമത്തി കേസെടുത്തു. സ്കൂളിലെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചു. അതേസമയം മെഡിക്കല്‍ പരിശോധനയില്‍ കുട്ടിയുടെ സ്വകാര്യ ഭാഗത്ത് മുറിവുകളൊന്നുമില്ലെന്ന് കണ്ടെത്തി. നടുക്കുന്ന സംഭവത്തില്‍ സർക്കാരിനെതിരെ ബിജെപി ആഞ്ഞടിച്ചു. സംസ്ഥാനത്തെ ക്രമസമാധാന നില തകർന്നുവെന്നും നാള്‍ക്കുനാള്‍ പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമെതിരായ ആക്രമണങ്ങള്‍ വർദ്ധിക്കുകയാണെന്നും സംസ്ഥാന വൈസ് പ്രസിഡന്റ് ബി.വൈ. വിജയേന്ദ്ര പറഞ്ഞു.