Home Featured ഹൃദയാഘാതം : മലയാളി യുവ ഡോക്ടര്‍ ബംഗളൂരുവില്‍ നിര്യാതനായി

ഹൃദയാഘാതം : മലയാളി യുവ ഡോക്ടര്‍ ബംഗളൂരുവില്‍ നിര്യാതനായി

by admin

ബംഗളൂരു: കണ്ണൂർ പയ്യോളിയിലെ മുൻ മുസ്ലിം ലീഗ് നേതാവ് കാട്ടൊടി കുഞ്ഞബ്ദുല്ലയുടെ മകൻ ഡോ. ആദില്‍ അബ്ദുല്ല (41) ഹൃദയാഘാതം മൂലം ബംഗളൂരുവില്‍ നിര്യാതനായി.പത്ത് വർത്തോളമായി എച്ച്‌.എ.എല്‍ ഷാഫി നഗറില്‍ ക്ലിനിക് നടത്തിവരികയായിരുന്നു. ബംഗളൂരു കെ.എം.സി.സി എച്ച്‌.എ.എല്‍ ഏരിയ ട്രോമ കെയർ കോഓഡിനേറ്ററാണ്. മാതാവ്: വഹീദ. ഭാര്യ: ഡോ. റസ്മിയ. മക്കള്‍: ദയാൻ, ഐദിൻ. സഹോദരങ്ങള്‍: ആവാസ് അബ്ദുല്ല, അനൂഷ.

പ്രഭാത സവാരിക്കിറങ്ങിയ ഡോക്ടറെ തട്ടിക്കൊണ്ടുപോയി 6 കോടി രൂപ ആവശ്യപ്പെട്ടു; ഗത്യന്തരമില്ലാതെ മണിക്കൂറുകള്‍ക്കകം വീട്ടിലേക്ക് മടങ്ങാൻ 300 രൂപ നല്‍കി വിട്ടയച്ചു

പ്രഭാത സവാരിക്കിടെ ഡോക്ടറെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യമായി 6 കോടി രൂപ ആവശ്യപ്പെട്ടു. കർണാടകയിലെ ബെല്ലാരി ജില്ലാ ആശുപത്രിയിലെ ശിശുരോഗ വിദഗ്ധനായ ഡോ.സുനിലിനെയാണ് ഒരു സംഘം തട്ടിക്കൊണ്ടുപോയത്. എന്നാല്‍, മറ്റ് വഴിയൊന്നുമില്ലാതെ മണിക്കൂറുകള്‍ക്കു ശേഷം വീട്ടിലേക്ക് മടങ്ങാൻ 300 രൂപ അങ്ങോട്ടു നല്‍കി ഡോക്ടറെ വിട്ടയക്കേണ്ടി വന്നു.പ്രഭാത നടത്തത്തിനിടെ ഡോ. സുനിലിനെ രാവിലെ ആറുമണിയോടെ കാറിലെത്തിയ സംഘം ബലമായി വാഹനത്തില്‍ കയറ്റി അമിതവേഗതയില്‍ ഓടിച്ചു പോവുകയായിരുന്നു.

തട്ടിക്കൊണ്ടുപോയതിനു ശേഷം സംഘം സുനിലിന്റെ സഹോദരൻ വേണുഗോപാല്‍ ഗുപ്തയെ വാട്‌സ്‌ആപ്പ് കോളിലൂടെ ബന്ധപ്പെട്ടു. പ്രാദേശിക മദ്യവില്‍പ്പനക്കാരുടെ അസോസിയേഷന്റെ പ്രസിഡന്റായ ഗുപ്തയോട് മോചനദ്രവ്യമായി ആറു കോടി രൂപ നല്‍കണമെന്നും തുകയുടെ പകുതി സ്വർണമായി വേണമെന്നും ആവശ്യപ്പെട്ടതായി പൊലീസ് പറഞ്ഞു.ഗുപ്ത ഉടൻ അധികൃതരെ അറിയിച്ചു. ജില്ലക്ക് പുറത്തേക്കുള്ള പ്രധാന കവാടങ്ങള്‍ തടഞ്ഞ് പൊലീസ് വ്യാപകമായ തിരച്ചില്‍ നടത്തി. ഇതെത്തുടർന്ന് തട്ടിക്കൊണ്ടുപോയവർ രാത്രി 8 മണിയോടെ ഡോക്ടറെ മടക്കയാത്രക്കുള്ള 300 രൂപ നല്‍കി വിട്ടയക്കുകയായിരുന്നു. തട്ടിക്കൊണ്ടുപോവലിന്റെ മുഴുവൻ ദൃശ്യങ്ങളും സി.സി.ടി.വി കാമറകളില്‍ പതിഞ്ഞിരുന്നുവെന്ന് പൊലീസ് അറിയിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group