ബെംഗളൂരു: രാജാജിനഗറിലെ രാം മന്ദിറിന് സമീപമുള്ള ബഹുനില കെട്ടിടത്തിൻ്റെ ടെറസില്‍ ബികോം വിദ്യാർത്ഥിനിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.പ്രിയങ്ക 19 കാരിയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.രാജാജിനഗർ പോലീസ് സംഭവസ്ഥലം സന്ദർശിച്ച് കേസെടുത്ത് കൂടുതല്‍ അന്വേഷണം ആരംഭിച്ചു. ആത്മഹത്യയുടെ കാരണം വ്യക്തമായിട്ടില്ല.
പറഞ്ഞത് അനുസരിക്കാതെ ഫോണില്‍ മുഴുകിയിരുന്നു ; 18കാരിയെ പ്രഷര്‍കുക്കര്‍ കൊണ്ട് അടിച്ചുകൊന്ന് പിതാവ്
മകളെ പിതാവ് തലയ്ക്കടിച്ചു കൊലപ്പെടുത്തി. വീട്ടുജോലി ചെയ്യാൻ പറഞ്ഞത് മകള്‍ അനുസരിക്കാതിരുന്നതിനെ തുടർന്നായിരുന്നു സംഭവം.പറഞ്ഞത് അനുസരിക്കാതെ മകള്‍ ഫോണില്‍ മുഴുകിയിരിക്കുന്നത് കണ്ട പിതാവ് പ്രഷർ കുക്കർ കൊണ്ട് തലയ്ക്ക് അടിക്കുകയായിരുന്നു. ഗുജറാത്തിലെ സൂറത്തിലാണ് സംഭവം നടന്നത്.പെണ്‍കുട്ടിയുടെ അമ്മ ഗീതാബെൻ പാർമർ പൊലീസില്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തറിയുന്നത്.
സൂറത്തിലെ ഓട്ടോറിക്ഷ ഡ്രൈവറായ 40കാരനാണ് 18കാരിയായ മകളെ പ്രഷർ കുക്കറിന് അടിച്ച് കൊലപ്പെടുത്തിയത്. ഹെതാലി എന്ന 18കാരിയാണ് മരിച്ചത്. ജോലിക്ക് പോയിരുന്ന അമ്മ തിരിച്ചു വന്നപ്പോഴാണ് മകളെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.പെണ്‍കുട്ടിയുടെ പിതാവ് മുകേഷ് പാർമർ രോഗബാധിതനായിരുന്നതിനെ തുടർന്ന് ഏതാനും നാളുകളായി ജോലിക്ക് പോകാൻ കഴിഞ്ഞിരുന്നില്ല. ഇയാളുടെ ഭാര്യ ഗീത അടുത്തുള്ള ഒരു മാളില്‍ ജോലി ചെയ്തായിരുന്നു വീട്ടുകാര്യങ്ങള്‍ നോക്കിയിരുന്നത്.
അമ്മ ജോലിക്ക് പോകുന്ന സമയത്ത് മകളോട് ചില വീട്ടുജോലികള്‍ ചെയ്യാനായി പറഞ്ഞേല്‍പ്പിച്ചിരുന്നു. എന്നാല്‍ സമയം കടന്നു പോയിട്ടും പെണ്‍കുട്ടി ജോലികള്‍ ഒന്നും ചെയ്യാതെ ഫോണില്‍ മുഴുകിയിരിക്കുന്നത് കണ്ടതോടെയാണ് കുപിതനായ പിതാവ് പ്രഷർ കുക്കർ കൊണ്ട് തലയ്ക്കടിച്ചത്.