ബംഗളൂരു: ശമ്ബളക്കുടിശ്ശികയുള്‍പ്പെടെ വിതരണം ചെയ്യാൻ വൈകുന്നതില്‍ പ്രതിഷേധിച്ച് ഡിസംബർ 31 മുതല്‍ കർണാടക ആർ.ടി.സി.തൊഴിലാളി യൂണിയനുകള്‍ അനിശ്ചിതകാല സമരത്തിന് ആഹ്വാനം ചെയ്തു. ശമ്ബള വർധന വരുത്തിയശേഷമുള്ള കുടിശ്ശികയും മറ്റു ആനുകൂല്യങ്ങളുമുള്‍പ്പെടെ 2000 കോടിരൂപ ജീവനക്കാർക്ക് നല്‍കാനുണ്ടെന്ന് യൂനിയൻ നേതാക്കള്‍ പറഞ്ഞു. ജീവനക്കാരുടെ ആവശ്യങ്ങള്‍ക്കുനേരേ സർക്കാർ കണ്ണടക്കുന്നതിനാലാണ് സമരത്തിന് ആസൂത്രണംചെയ്യുന്നതെന്നും നേതാക്കള്‍ പറഞ്ഞു.
ഭാര്യക്ക് പ്രായപൂര്‍ത്തിയായില്ലെങ്കില്‍ ലൈംഗികബന്ധം സമ്മതത്തോടെയാണെങ്കില്‍ പോലും കുറ്റകരം -ബോംബെ ഹൈകോടതി
18ന് താഴെയാണ് ഭാര്യയുടെ പ്രായമെങ്കില്‍ പരസ്പര സമ്മതത്തോടെയുള്ള ലൈംഗികബന്ധം പോലും കുറ്റകരമാണെന്ന് ബോംബെ ഹൈകോടതി.ഇത് ബലാത്സംഗക്കുറ്റമാണെന്നും ബോംബെ ഹൈകോടതിയുടെ നാഗ്പൂർ ബെഞ്ച് വ്യക്തമാക്കി.കേസില്‍ പ്രതിയായ യുവാവിനെ 10 വർഷം കഠിനതടവിന് ശിക്ഷിച്ച കീഴ്കോടതി വിധിക്കെതിരെ സമർപ്പിച്ച ഹരജി തള്ളിക്കൊണ്ടാണ് കോടതിയുടെ ഉത്തരവ്. സമാനമായ കേസിലെ സുപ്രീംകോടതി വിധികൂടി പരിഗണിച്ചായിരുന്നു ഹൈകോടതി വിധി.
വിവാഹിതയാണെങ്കില്‍ പോലും 18ന് താഴെയുള്ള പെണ്‍കുട്ടിയുമായുള്ള ലൈംഗിക ബന്ധം കുറ്റകരമാണെന്ന് വിധിന്യായത്തില്‍ ജസ്റ്റിസ് ഗോവിന്ദ സനപ് ചൂണ്ടിക്കാട്ടി. ഭർതൃബലാത്സംഗ കുറ്റത്തിനുള്ള ശിക്ഷാവകുപ്പുകളിലെ ഇളവുകള്‍ പ്രായപൂർത്തിയാകാത്തവരുടെ കാര്യത്തില്‍ അനുവദിക്കില്ലെന്നും കോടതി വ്യക്തമാക്കി. 2019ലായിരുന്നു കേസിനാസ്പദമായ സംഭവം. പ്രതിയായ യുവാവും പെണ്‍കുട്ടിയും തമ്മില്‍ വർഷങ്ങളായി പരിചയമുണ്ടായിരുന്നു.
പ്രതിയുടെ വിവാഹാഭ്യർഥന കുട്ടി നിരസിച്ചിരുന്നു. പിന്നീട്, സാമ്ബത്തിക ബാധ്യതകള്‍ കാരണം പെണ്‍കുട്ടി മറ്റൊരു ടൗണിലേക്ക് ജോലിക്കായി പോയി. കുട്ടിയെ പിന്തുടർന്ന് പോയ യുവാവ് പല തരത്തിലുള്ള സഹായങ്ങളുമായി ഇവരുടെ വിശ്വാസം പിടിച്ചുപറ്റി. പിന്നീട്, വിവാഹവാഗ്ദാനം നടത്തി ലൈംഗികബന്ധത്തിലേർപ്പെടുകയും ചെയ്തു. കുട്ടി ഗർഭിണിയുമായി. ഇതോടെ, യുവാവ് ഏതാനും പേരെ ക്ഷണിച്ച് ഒരു വിവാഹച്ചടങ്ങ് തട്ടിക്കൂട്ടിയൊരുക്കി. ഇതിന് ശേഷം യുവാവ് പെണ്‍കുട്ടിയെ ഗർഭഛിദ്രത്തിന് നിർബന്ധിച്ചുകൊണ്ടിരുന്നു. കുഞ്ഞിന്‍റെ ഉത്തരവാദിത്തം ഏറ്റെടുക്കില്ലെന്നും പെണ്‍കുട്ടിയില്‍ വിശ്വാസമില്ലെന്നും ഇയാള്‍ പറഞ്ഞു. ഇതോടെ വീട്ടില്‍ നിന്നിറങ്ങിയ പെണ്‍കുട്ടി വാർധ പൊലീസില്‍ പരാതിപ്പെടുകയായിരുന്നു. തുടർന്നാണ് കേസെടുത്തതും പ്രതി കുറ്റക്കാരനെന്ന് വിധിച്ചതും.