കർണാടകയില്‍ അയോഗ്യരായ ബിപിഎല്‍ (ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവർ) കാർഡ് ഉടമകളെ ലിസ്റ്റില്‍ നിന്നും ഒഴിവാക്കാനുള്ള നീക്കം നടത്തുന്ന ഭക്ഷ്യ-സിവില്‍ സപ്ലൈസ് വകുപ്പ് പരിശോധനകള്‍ ഊർജ്ജിതമാക്കി.വകുപ്പ് നടത്തിയ പരിശോധനയില്‍ 5,000 സർക്കാർ ജീവനക്കാരെ കണ്ടെത്തി. ഇവരില്‍ നിന്ന് പിഴ ഈടാക്കാനാണ് ഇപ്പോള്‍ വകുപ്പ് ആലോചിക്കുന്നത്.നേരത്തെ, ബിപിഎല്‍ കാർഡുള്ള വ്യക്തികളോ കുടുംബങ്ങളോ സർക്കാർ ജോലി ലഭിച്ചതിന് ശേഷം പട്ടികയില്‍ നിന്ന് പേര് നീക്കം ചെയ്തിരുന്നില്ല.
പിഡിഎസ് കടകളില്‍ നിന്ന് ലഭിച്ച അരിയുടെ വില ഇവരില്‍ നിന്ന് പിഴയായി ഈടാക്കാനാണ് ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് ഇപ്പോള്‍ ആലോചിക്കുന്നത്.ബിപിഎല്‍ കാർഡുള്ള സർക്കാർ ജീവനക്കാർ സർക്കാർ ജോലിയില്‍ പ്രവേശിച്ചതു മുതല്‍ ഏതാനും മാസങ്ങള്‍ കഴിഞ്ഞാലും റേഷൻ കടകളില്‍ നിന്ന് സംഭരിച്ച അരിയുടെ വിപണി വില നല്‍കേണ്ടിവരുമെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു. ആദ്യം ജീവനക്കാർക്ക് നോട്ടീസ് നല്കിയ ശേഷം പിഴ ഈടാക്കാനാണ് തീരുമാനം
വാഹന ടെസ്റ്റിംഗ് ഗ്രൗണ്ടുകളില്‍ ഇനിമുതല്‍ ഏജന്റുമാര്‍ക്ക് പ്രവേശനമില്ല !
വാഹന ടെസ്റ്റിംഗ് ഗ്രൗണ്ടുകളില്‍ ഇടനിലക്കാരെ നിയന്ത്രിക്കാന്‍ ഒരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്. ടെസ്റ്റിംഗ് ഗ്രൗണ്ടുകളില്‍ ഇനിമുതല്‍ ഏജന്റുമാര്‍ക്ക് പ്രവേശനമില്ല.വാഹന ഫിറ്റ്നസ് ടെസ്റ്റിംഗ് ഗ്രൗണ്ടുകളിലാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്.വാഹന ഉടമയ്ക്കോ ഡ്രൈവര്‍ക്കോ മാത്രമേ ഇനിമുതല്‍ പ്രവേശനമുണ്ടാകൂ. പ്രവേശിക്കുന്ന ഡ്രൈവര്‍ക്ക് യൂണിഫോം നിര്‍ബന്ധമാക്കി. ഗതാഗത കമ്മീഷണറുടെതാണ് പുതിയ ഉത്തരവ്.
കൈക്കൂലിയും അഴിമതിയും ഉള്‍പ്പെടെ തടയാനാണ് പുതിയ ഉത്തരവ്.ടെസ്റ്റിന് ഒരു ദിവസം അനുവദിക്കുന്ന ആളുകളുടെ എണ്ണം 40 ആയി ചുരുക്കണമെന്നതാണ് മറ്റൊരു പ്രധാന നിര്‍ദേശം. ഈ 40 പേരില്‍ ആദ്യത്തെ അഞ്ച് പേര് വിദ്യാര്‍ത്ഥികളോ വിദേശത്തേക്ക് പോകാന്‍ ആവശ്യമുള്ളവരോ ആയിരിക്കണം. പന്നീടുള്ള 10 പേര് നേരത്തെയുള്ള ടെസ്റ്റുകളില്‍ പരാജയപ്പെട്ടവരായിരിക്കണം. ബാക്കി 25 പേര് പുതിയ അപേക്ഷകരുമായിരിക്കണം.