ബെംഗളൂരു : ആറാംക്ലാസ് വിദ്യാർഥിയെ തല്ലിപല്ലു കൊഴിച്ചെന്ന പരാതിയിൽ ബെംഗളൂരുവിലെ സ്വകാര്യ സ്കൂൾ അധ്യാപികയുടെപേരിൽ കേസെടുത്തു. ബെംഗളൂരു ജയനഗറിലെ ഹോളി ക്രൈസ്റ്റ് ഇംഗ്ലീഷ് സ്കൂൾ അധ്യാപിക അസ്മത്തിന്റെ പേരിലാണ് ജയനഗർ പോലീസ് കേസെടുത്തത്. വ്യാഴാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം.സ്കൂളിൽ വിദ്യാർഥികൾ വെള്ളം ദേഹത്തുതെറിപ്പിച്ച് കളിക്കുന്നത് തടയാൻ ശ്രമിക്കുന്നതിനിടെ അസ്മത്തിന്റെ വസ്ത്രത്തിലും വെള്ളം തെറിച്ചുവീണു.
ഇതിന്റെ ദേഷ്യത്തിൽ അസ്മത്ത് വിദ്യാർഥിയെ മരക്കഷണംകൊണ്ട് അടിച്ചപ്പോൾ പല്ല് ഇളകിപ്പോയെന്നാണ് പരാതി. മരക്കഷണം പോലീസ് കണ്ടെടുത്തു.വിദ്യാർഥിയുടെ പിതാവ് നൽകിയ പരാതിയിലാണ് കേസെടുത്തത്. അതേസമയം, ആരോപണം സ്കൂൾ അധികൃതർ നിഷേധിച്ചു. പൊട്ടിയ സ്കെയിലുകൊണ്ട് വിദ്യാർഥിയെ പേടിപ്പിച്ച് ഓടിച്ചതാണെന്നും കുട്ടി വീണപ്പോൾ മുഖം ഡെസ്കിലിടിച്ചാണ് പല്ല് പൊട്ടിയതെന്നും അധികൃതർ വിശദീകരിച്ചു.
അന്തരീക്ഷ മലിനീകരണമുണ്ടാകാതെ ദീപാവലി ആഘോഷിച്ചു; ലേഡി ഡോക്ടര്‍ക്കെതിരെ കേസ്
സ്വന്തം ഫാം ഹൗസില്‍ പരിസ്ഥിതി സൗഹൃദമായി ദീപാവലി ആഘോഷിച്ച ലേഡി ഡോക്ടർക്കെതിരെ കേസെടുത്തു. കേള്‍ക്കുമ്ബോള്‍ കൗതുകം തോന്നുമെങ്കിലും സംഭവം സത്യമാണ്.അന്തരീക്ഷ മലിനീകരണം ഉണ്ടാകാതിരിക്കാൻ ഈ യുവതി സ്വന്തം തോക്ക് ഉപയോഗിച്ച് ആകാശത്തേക്ക് വെടിയുതിർത്താണ് ദീപാവലി ആഘോഷിച്ചത്. ഉത്തരാഖണ്ഡിലെ രുദ്രാപൂരിലെ ഗുരു മാ അഡ്വാൻസ്ഡ് ഡെൻ്റല്‍ കെയറില്‍ ജോലി ചെയ്യുന്ന ഡോ. ആഞ്ചല്‍ ധിംഗ്രക്കെതിരെയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. ഗദർപൂരിലെ തൻ്റെ ഫാം ഹൗസില്‍ ലൈസൻസുള്ള പിസ്റ്റള്‍ ഉപയോഗിച്ച് ആകാശത്തേക്ക് നിറയൊഴിക്കുന്ന വീഡിയോ ഇവർ തന്നെ സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചതാണ് വിനയായത്.
ഡോക്ടർ തൻറെ ഫാം ഹൗസില്‍ വച്ച് മഹീന്ദ്ര ഥാർ കാറിന് മുകളില്‍ നിന്നും ലൈസൻസുള്ള പിസ്റ്റള്‍ ഉപയോഗിച്ച് ആകാശത്തേക്ക് വെടിവെക്കുകയായിരുന്നു. ഇതാണ് തൻറെ മാലിന്യ രഹിത ദീപാവലി ആഘോഷമെന്ന് കുറിച്ച് വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചത്. എന്നാല്‍, ഇത് തോക്ക് ഉപയോഗത്തിൻറെ ദുരുപയോഗമാണെന്ന് സമൂഹ മാധ്യമ ഉപയോക്താക്കള്‍ പരാതിപ്പെട്ടു. പിന്നാലെ ആയുധ നിയമത്തിലെ 27 (1), 30 വകുപ്പുകള്‍ പ്രകാരം ദന്തഡോക്ടർക്കെതിരേ പോലീസ് കേസെടുത്തു.