Home Featured ബെംഗളൂരുവിനെയും മംഗളൂരുവിനെയും ബന്ധിപ്പിച്ച് അതിവേഗപാത വരുന്നു

ബെംഗളൂരുവിനെയും മംഗളൂരുവിനെയും ബന്ധിപ്പിച്ച് അതിവേഗപാത വരുന്നു

by admin

ബെംഗളൂരു : ബെംഗളൂരുവിനെയും മംഗളൂരുവിനെയും ബന്ധിപ്പിച്ച് അതിവേഗപാത നിർമിക്കാനുള്ള കേന്ദ്ര ഉപരിതല ഗതാഗത-ഹൈവേ മന്ത്രാലയത്തിന്റെ പദ്ധതിയുടെ പ്രാരംഭനടപടി പുരോഗമിക്കുന്നു. ബെംഗളൂരുവിൽനിന്ന് ഹാസൻ വഴി മംഗളൂരുവിലേക്ക് 300 കിലോമീറ്റർ നീളമുള്ള പാത നിർമിക്കാനാണ് പദ്ധതി. പാത യാഥാർഥ്യമാകുന്നതോടെ ബെംഗളൂരുവിൽനിന്ന് മംഗളൂരുവിലേക്കുള്ള യാത്രാസമയം മൂന്നുമണിക്കൂറായി ചുരുങ്ങുമെന്നാണ് പ്രതീക്ഷ. നിലവിൽ ഏഴുമണിക്കൂറാണ് ദൈർഘ്യം.നാലുവരിയിലോ ആറുവരിയിലോ ആയിരിക്കും പാത. വിശദ പദ്ധതിരേഖ (ഡി.പി.ആർ.) തയ്യാറാക്കുന്നതിനുള്ള നടപടി പുരോഗമിക്കുന്നു.

ഇതിനായി വിളിച്ച ടെൻഡറുകൾ കഴിഞ്ഞദിവസം തുറന്നു. ഒൻപത് കമ്പനികളാണ് ടെൻഡർ നൽകിയിരിക്കുന്നത്. സാങ്കേതിക പരിശോധനകൾക്കുശേഷം ടെൻഡർ ഉറപ്പിക്കാനുള്ള നടപടിയിലേക്ക് നീങ്ങും.കർണാടകത്തിലെ പ്രധാന നഗരങ്ങളായ ബെംഗളൂരുവും മംഗളൂരുവും തമ്മിലുള്ള യാത്രാസമയം കുറയുന്നത് തെക്കൻകർണാടകത്തിന്റെയും കർണാടകത്തിന്റെ കടലോരമേഖലകളുടെയും വികസനത്തിന് നാഴികക്കല്ലാകും. തുറമുഖനഗരമായ മംഗളൂരുവും ഐ.ടി. നഗരമായ ബെംഗളൂരുവും തമ്മിലുള്ള വാണിജ്യ ഇടനാഴിയായും ഇത് മാറും.

ഡ്രൈവറുടെ അശ്രദ്ധ: എൻജിനും ബോഗിക്കുമിടയില്‍ ഞെരിഞ്ഞമര്‍ന്ന് റെയില്‍വേ ജീവനക്കാരന് ദാരുണാന്ത്യം; ദൃശ്യങ്ങള്‍ പുറത്ത്

ബിഹാറിലെ ബറൗനി ജംക്ഷനില്‍ ട്രെയിനിന്റെ എൻജിനും ബോഗിക്കുമിടയില്‍ ഞെരിഞ്ഞമർന്ന് റെയില്‍വേ ജീവനക്കാരന് ദാരുണാന്ത്യം.എൻജിൻ, ബോഗിയില്‍നിന്ന് വേർപെടുത്തുന്ന ജോലിയില്‍ ഏർപ്പെട്ടിരുന്ന സമസ്തിപൂർ സ്വദേശി അമർ കുമാർ (35) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ ഒമ്ബത് മണിയോടെയാണ് സംഭവം. എൻജിൻ ഡ്രൈവറുടെ അശ്രദ്ധയാണ് അപടകത്തിന് കാരണമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു. സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെ വ്യാപക പ്രതിഷേധം ഉയരുന്നുണ്ട്.

സ്റ്റേഷനിലെത്തിയ ലഖ്നോ -ബറൗനി എക്സ്പ്രസില്‍നിന്ന് യാത്രക്കാർ പുറത്തിറങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. എൻജിൻ വേർപെടുത്താനായി അമർ കുമാർ ട്രാക്കിലിറങ്ങി. മുന്നോട്ട് എടുക്കേണ്ട എൻജിൻ പക്ഷേ പിന്നിലേക്കാണ് വന്നത്. ക്യാബിനിലിരുന്ന എൻജിൻ ഡ്രൈവറുടെ അശ്രദ്ധയുടെ ഫലമായാണ് ഇത് സംഭവിച്ചത്. ട്രാക്കിലുണ്ടായിരുന്ന അമർ കുമാർ ബോഗിക്കും എൻജിനുമിടയില്‍ കുടുങ്ങി ഞെരിഞ്ഞമർന്നു.

അപകടം ശ്രദ്ധയില്‍പ്പെട്ട യാത്രക്കാർ ബഹളമുണ്ടാക്കിയതോടെ ഡ്രൈവർ ഇറങ്ങിയോടി. എൻജിൻ മുന്നോട്ട് എടുക്കാൻ പോലും നില്‍ക്കാതെയാണ് ഡ്രൈവർ കടന്നുകളഞ്ഞത്. ഇതോടെ അമർ കുമാറിന് ജീവൻ നഷ്ടമാകുകയും ചെയ്തു. രണ്ട് മണിക്കൂറിനു ശേഷമാണ് അധികൃതർ കുടുങ്ങിക്കിടന്ന മൃതദേഹം പുറത്തെടുത്തത്. യാത്രക്കാരോടൊപ്പം മരിച്ച യുവാവിന്റെ ബന്ധുക്കളും സ്ഥലത്തെത്തി പ്രതിഷേധിച്ചു. ഡിവിഷനല്‍ റെയില്‍വേ മാനേജർ സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടു.

You may also like

error: Content is protected !!
Join Our WhatsApp Group