Home Featured പച്ചക്കറി വണ്ടിയിൽ കർണാടകയിൽ നിന്നും മദ്യം കടത്തിയിൽ രണ്ടു മലയാളികൾ കേരള-കർണാടകം അതിർത്തിയിൽ പിടിയിൽ

പച്ചക്കറി വണ്ടിയിൽ കർണാടകയിൽ നിന്നും മദ്യം കടത്തിയിൽ രണ്ടു മലയാളികൾ കേരള-കർണാടകം അതിർത്തിയിൽ പിടിയിൽ

by admin

കണ്ണൂർ: കർണാടകയിലെ ഹുൻസൂരിൽ നിന്നും കേരളത്തിലേക്ക് പച്ചക്കറി വണ്ടിയിൽ ഒളിപ്പിച്ചു കടത്തിയ 75 ലിറ്റർ മദ്യം കണ്ണൂരിലെ ഇരിട്ടിയിൽ വെച്ച് പോലീസ് പിടികൂടി. രണ്ട് പേരെ അറസ്റ്റ് ചെയ്തു. പാനൂർ പൊയിലൂർ സ്വദേശികളായ വി വി ഷിബിൻ, പുത്തൻ പുരക്കൽ രാഗേഷ് എന്നിവരാണ് അറസ്റ്റിലായത്. ഇരിട്ടി പോലീസ് സ്റ്റേഷനു മുന്നിൽ നടത്തിയ വാഹന പരിശോധനയിലാണ് പച്ചക്കറിയുമായി എത്തിയ വണ്ടിയിൽ മദ്യ കുപ്പികൾ ഒളിപ്പിച്ചുവെച്ച നിലയിൽ കണ്ടെത്തിയത്. ഇരിട്ടി സി.ഐ. മനോജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group