ബെംഗളൂരു : ദീപാവലിത്തിരക്കിൽ സ്വകാര്യബസുകൾ അമിത യാത്രാനിരക്ക് ഈടാക്കുന്നത് നിയന്ത്രിക്കാൻ ഗതാഗതവകുപ്പ് കൺട്രോൾ റൂം തുറന്നു. അമിതനിരക്ക് ഈടാക്കുന്നുണ്ടെങ്കിൽ യാത്രക്കാർക്ക് കൺട്രോൾ റൂമുമായി ബന്ധപ്പെടാം. ഫോൺ: 9449863429, 9449863462. ചാർജ് ഈടാക്കിയാൽ കർശന നടപടി സ്വീകരിക്കുമെന്ന് ഗതാഗതവകുപ്പ് അഡീഷണൽ കമ്മിഷണർ (എൻഫോഴ്സസ്മെന്റ്) അറിയിച്ചു.
ആണ്‍സുഹൃത്തിനെ കാണാന്‍ 90 ലക്ഷം രൂപയുമായി പോകുന്നു’, അമ്മായിയമ്മയ്ക്ക് പണികൊടുക്കാന്‍ മരുമകന് ചെയ്തത്
ശരീരത്തില്‍ ബോംബ് ധരിച്ച് ഒരു യാത്രക്കാരി മുംബയ് – ന്യൂഡല്‍ഹി വിമാനത്തില്‍ യാത്ര ചെയ്യുന്നു എന്നായിരുന്നു അധികൃതര്‍ക്ക് ലഭിച്ച സന്ദേശം.ഇതിനേ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ സന്ദേശം വ്യാജമാണെന്ന് തെളിഞ്ഞു. പക്ഷേ പിന്നാലെ പുറത്ത് വന്നത് മരുമകന് ഭാര്യയുടെ അമ്മയ്ക്ക് കൊടുത്ത പണി. മുംബയ് അന്ധേരി സ്വദേശിയാണ് വ്യാജ സന്ദേശത്തിന് പിന്നില്‍.വിമാനത്തില്‍ 90 ലക്ഷംരൂപയുമായി ആണ്‍സുഹൃത്തിനെ കാണാന്‍ പോകുന്ന ബോംബ് ധാരിയായ ഒരു സ്ത്രീ ഉണ്ടെന്നായിരുന്നു ഡല്‍ഹി എയര്‍പോര്‍ട്ട് കണ്ട്രോള് റൂമില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ 1.30-ന് ലഭിച്ച ഭീഷണി സന്ദേശം.
മുംബയില്‍ എത്തിയ ശേഷം ഉസ്ബക്കിസ്ഥാനിലേക്ക് കടക്കാനാണ് സ്ത്രീയുടെ പദ്ധതിയെന്നും ഭീഷണി സന്ദേശത്തില്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ യാത്രക്കാരുടെ വിശദാംശങ്ങള്‍ മേല്‍വിലാസം സഹിതം പരിശോധിക്കുകയായിരുന്നും അധികൃതര്‍.ഫോണ്‍കോള്‍ വിവരങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ചതിന് പിന്നാലെയാണ് അന്വേഷണം അന്ധേരി സ്വദേശിയിലേക്ക് എത്തിയത്. എന്നാല്‍ 60കാരിയായ സ്ത്രീ വിമാനത്തില്‍ ടിക്കറ്റ് എടുത്തിട്ടില്ലെന്നും കുടുംബ പ്രശ്നങ്ങളെ തുടര്‍ന്ന് മരുമകനാണ് ഇത്തരമൊരു പ്രവര്‍ത്തി ചെയ്തതെന്നും കണ്ടെത്തുകയായിരുന്നു.
കഴിഞ്ഞ കുറച്ച് ദിവസമായി രാജ്യത്തെ വിവിധ വിമാനത്താവളങ്ങള്‍ കേന്ദ്രീകരിച്ച് ഇത്തരത്തില്‍ വ്യാജ ബോംബ് ഭീഷണികള്‍ എത്തുന്നത് തുടര്‍ക്കഥയാണ്.വ്യാജസന്ദേശങ്ങള്‍ പെരുകുന്നത് കൂടി കണക്കിലെടുത്താണ് ഈ സംഭവത്തില്‍ വിശദമായ അന്വേഷണത്തിന് അധികൃതര്‍ തയ്യാറെടുത്തതും മേല്‍വിലാസവും ഫോണ്‍ കോള്‍ വിവരത്തിന്റെ അടിസ്ഥാനത്തില്‍ അന്ധേരി സ്വദേശിയിലേക്ക് എത്തിയതും.