ബെംഗളൂരു : കർണാടകത്തിന് പ്രത്യേക പതാക വേണമെന്നാവശ്യപ്പെട്ടുള്ള പൊതുതാത്പര്യ ഹർജി ഹൈക്കോടതി തള്ളി. ഹൈക്കോടതിയുടെ അധികാരപരിധിയിൽ വരുന്ന വിഷയമല്ലെന്ന് പറഞ്ഞാണ് തള്ളിയത്. ബെലഗാവിയിലെ സാമൂഹിക പ്രവർത്തകനായ ഭീമപ്പ ഗുണ്ടപ്പ ഗദാഡാണ് ഹർജി നൽകിയത്.കഴിഞ്ഞവർഷം ഇയാൾ ഇക്കാര്യമാവശ്യപ്പെട്ട് സർക്കാരിന് നിവേദനം നൽകിയിരുന്നു. ഇത് പരിഗണിക്കണമെന്ന് സർക്കാരിനോട് നിർദേശിക്കാൻ ആവശ്യപ്പെട്ടായിരുന്നു ഹർജി.
തന്റെ നിവേദനത്തിൻ്റെ അടിസ്ഥാനത്തിൽ സർക്കാർ ഇക്കാര്യം പഠിക്കാൻ ഒൻപതംഗ സമിതിയെ നിയോഗിച്ചെന്നും സമിതി ഇതിനനുകൂലമാണെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടി. പക്ഷേ, ചീഫ് ജസ്റ്റിസ് എൻ.വി. അൻജാരിയ, ജസ്റ്റിസ് കെ.വി. അരവിന്ദ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ഇദ്ദേഹത്തിന്റെ വാദങ്ങൾ കണക്കിലെടുത്തില്ല.
വനിത എഎസ്ഐ യുവതിയെ പരസ്യമായി കടന്നുപിടിച്ച് ചുംബിച്ചു; ദൃശ്യങ്ങള്‍ വൈറലായതോടെ സസ്പെൻഷൻ
യുവതിയെ പരസ്യമായി കടന്നുപിടിച്ച് ബലമായി ചുംബിച്ച വനിതാ പൊലീസ് ഉദ്യോഗസ്ഥയെ സസ്പെൻഡ് ചെയ്തു. പശ്ചിമ ബംഗാളിലെ സിലിഗുഡിയിലാണ് സംഭവം.ടാനിയ റോയ് എന്ന യുവതിയെയാണ് ബംഗാള്‍ പൊലീസ് സസ്പെൻഡ് ചെയ്തത്. പശ്ചിമ ബംഗാള്‍ പൊലീസില്‍ എഎസ്ഐ ആണ് ടാനിയ റോയ്. പിങ്ക് പൊലീസിൻറെ പട്രോളിങ്ങിനിടെ റോഡിലുണ്ടായിരുന്ന യുവതിയെ ടാനിയ കടന്നുപിടിക്കുകയും ബലമായി ചുംബിക്കുകയുമായിരുന്നു. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്.ടാനിയ യുവതിയെ ചുംബിക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെയാണ് നടപടി.
സംഭവ സമയത്ത് ടാനിയ മദ്യലഹരിയിലായിരുന്നു എന്നാണ് എന്നാണ് റിപ്പോർട്ട്. നേരത്തേയും മദ്യപിച്ച് മോശമായി പെരുമാറിയിട്ടുണ്ട് ഇവരെന്നാണ് റിപ്പോർട്ടുകള്‍. ചുംബന വീഡിയോ പ്രചരിച്ചതോടെ വനിതാ പോലീസ് ഉദ്യോഗസ്ഥയ്ക്കെതിരെ അതിരൂക്ഷമായ വിമർശനമാണ് ഉയർന്നത്.സ്ത്രീസുരക്ഷ ഉറപ്പാക്കാനായി അടുത്തിടെ സിലിഗുഡി പോലീസ് കമ്മിഷണറേറ്റ് 24 മണിക്കൂർ പിങ്ക് പട്രോള്‍ വാനുകള്‍ ആരംഭിച്ചിരുന്നു.
ഇതില്‍ ഒരു പട്രോളിംഗ് സംഘത്തിലെ വനിത എഎസ്ഐ ആയിരുന്നു ടാനിയ. സിലിഗുഡിയിലെ ഒരു സ്കൂളിന് സമീപം നിന്ന് രാത്രിയില്‍ സംസാരിക്കുകയായിരുന്ന പ്രായപൂർത്തിയാകാത്ത രണ്ട് വിദ്യാർഥികളെ ഇവർ മർദ്ദിച്ചിരുന്നു. ആ സമയത്തും ഇവർ മദ്യലഹരിയില്‍ ആയിരുന്നുവെന്ന് കണ്ടെത്തിയിരുന്നു.ഇതിന് പിന്നാലെയാണ് പുതിയ ചുംബന വിവാദം. സംഭവത്തില്‍ ഇവർക്കെതിരെ വകുപ്പുതല അന്വേഷണം ആരംഭിച്ചതായി മുതിർന്ന ഉദ്യോഗസ്ഥർ അറിയിച്ചു.