ബംഗളുരു: ബെംഗളുരുവിൽ കോവിഡ് മഹാമാരിയെ തുടർന്ന് ദുരിതമനുഭവിക്കുന്ന രോഗികൾക്ക് ആശ്വാസമായി സമാജം ബെംഗളുരു നോർത്ത് വെസ്റ്റ്.സമാജത്തിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കു വേണ്ടി ഓക്സിജൻ സിലിൻഡർ, ഓക്സിജൻ കോൺസെൻട്രേറ്റർ സൗകര്യമുള്ള ആംബുലൻസ് ആർ മഞ്ജുനാഥ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു.
ബംഗളുരു ലോക്ക്ഡൗൺ ; തിരിച്ചു കൊണ്ടുവന്നത് നഗരത്തിലെ പഴയ വസന്തകാലം, പാട്ട് പാടാൻ അവർ വീണ്ടുമെത്തി

അടിയന്തര സഹായം ആവശ്വമുള്ള രോഗികൾക്കും വീടുകളിൽ കഴിയുന്ന രോഗികൾക്കും സഹായം എത്തിക്കുന്നതിന് സമാജം പ്രവർത്തകർ 24 മണിക്കൂറും സന്നദ്ധമാണ്. ഓക്സിജൻ ആവശ്യമുള്ള രോഗികൾക്ക് ഓക്സിജൻ സിലിണ്ടറോ,ഓക്സിജൻ കോൺസെൻട്രേറ്ററോ ലഭ്യമാക്കുക, കോവിഡ് കെയർ കേന്ദ്രം കണ്ടെത്തുന്നതിനുള്ള മാർഗനിർദേശങ്ങൾ നൽകുക, ഡയാലിസിസ് ആവശ്യമുള്ള രോഗികളെ ആശുപത്രിയിലെത്തിക്കുക,
ഡോക്ടറുടെ ഉപദേശം ആവശ്യമുള്ള രോഗികൾക് സൗകര്യം ഒരുക്കുക, ഭക്ഷണം ആവശ്വമുള്ള രോഗികൾക്ക് ആഹാരം തുടങ്ങിയവയാണ് സമാജം ചെയ്തുവരുന്നത്. പരിസരത്ത് സഹായം ആവശ്യമുള്ള രോഗികൾ ബന്ധപ്പെടാം.
ഫോൺ : 9845247246, 9845020487,7259180545, 9740262204
- കലങ്ങി തെളിയുമോ കർണാടക ? ലോക്കഡൗൺ പിൻവലിക്കുന്നതിനെക്കുറിച്ചുള്ള മന്ത്രിമാരുടെ പ്രതികരണങ്ങൾ ഇങ്ങനെയാണ്
- ലോക്ഡൗൺ ഘട്ടംഘട്ടമായി പിൻവലിക്കുമെന്ന് കർണാടക :പ്രതികരണവുമായി റവന്യു മന്ത്രി
- കർണാടകയിൽ കോവിഡ് സ്ഥിരീകരിച്ചത് 16,604 പേർക്ക് . 411 കോവിഡ് മരണങ്ങൾ.
- ‘എത്ര ടാങ്കര്‍ പാല് എത്തിയാലും പൊടിയാക്കാനുള്ള സൗകര്യമുണ്ട്’; മില്‍മയുടെ പ്രതിസന്ധി പരിഹരിക്കാമെന്ന് കര്‍ണാടക
- ബംഗളൂരുവില്‍ കോവിഡിനെ തുരത്താന്‍ വിമാനമുപയോഗിച്ച് അണുനശീകരണം; വിവാദമായതോടെ നിര്‍ത്തിവെച്ചു
- കേരളം: ചെക്ക് പോസ്റ്റുകളിൽ ക്യു നിൽക്കേണ്ടതില്ല, പാസ്സ് സംവിധാനം ഓൺലൈൻ ആക്കുന്നു
- വ്യാജ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുമായി അതിർത്തി കടക്കാൻ ശ്രമം;കേരള-കർണാടക അതിർത്തിയിൽ 3 മലയാളികളെ അറസ്റ്റു ചെയ്തു
- കർണാടകയിൽ ജൂൺ 7ന് ശേഷം ലോക്ഡൗൺ ഉണ്ടാകുമോ? പ്രതികരണവുമായി മുഖ്യമന്ത്രി യെദ്യൂരപ്പ
