Home Featured വിവാഹ വാഗ്‌ദാനം നല്‍കി പീഡിപ്പിച്ചു, രണ്ടു തവണ ഗര്‍ഭിണിയായി: യുവതിയുടെ പരാതിയില്‍ മലയാളി ബെംഗളൂരുവിൽ അറസ്റ്റില്‍

വിവാഹ വാഗ്‌ദാനം നല്‍കി പീഡിപ്പിച്ചു, രണ്ടു തവണ ഗര്‍ഭിണിയായി: യുവതിയുടെ പരാതിയില്‍ മലയാളി ബെംഗളൂരുവിൽ അറസ്റ്റില്‍

ബെംഗളൂരു : ഛത്തീസ്‌ഗഢ് സ്വദേശിനിയെ വിവാഹവാഗ്‌ദാനം നല്‍കി പീഡിപ്പിച്ച്‌ ഗർഭിണിയാക്കിയ സംഭവത്തില്‍ മലയാളി അറസ്റ്റില്‍.കോഴിക്കോട് ബേപ്പൂർ സ്വദേശിയായ ബിലാല്‍ റഫീഖ് (50) ആണ് ബെംഗളൂരുവില്‍ അറസ്റ്റിലായത്. ഗോവിന്ദപുര പൊലീസ് ആണ് ഇയാളെ അറസ്റ്റുചെയ്‌തത്‌.മർച്ചൻ്റ് നേവിയില്‍ മെക്കാനിക്കായിരുന്ന ബിലാല്‍ റഫീഖ് 2021-ല്‍ ഇൻസ്റ്റഗ്രാം വഴിയാണ് ബെംഗളൂരു ആശുപത്രിയില്‍ നഴ്‌സായി ജോലി ചെയ്യുകയായിരുന്നു യുവതിയെ പരിചയപ്പെട്ടത്.

വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിക്കുകയും രണ്ടുതവണ ഗർഭിണിയാക്കുകയും ചെയ്തെന്ന് യുവതി നല്‍കിയ പരാതിയില്‍ പറയുന്നു.2022-ലും 2023- ലുമാണ് പീഡനം നടന്നത്. രണ്ടുതവണയും ഇയാള്‍ നിർബന്ധിച്ച്‌ ഗർഭച്ഛിദ്രം നടത്തിച്ചു. ബിലാല്‍ റഫീഖിൻ്റെ മാതാപിതാക്കള്‍ വിവാഹത്തെ എതിർക്കുകയും ജാതിപ്പേരുപറഞ്ഞ് അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌തതായും യുവതിയുടെ പരാതിയില്‍ പറയുന്നു.

മിനികൂപ്പര്‍ വിറ്റ് കൂപ്പര്‍ ദീപുവായി; അപ്പാര്‍ട്ട്മെന്റ് പീഡനക്കേസിലെ പ്രതി കര്‍ണാടകയില്‍, പിടികൂടാൻ വ്യാപക അന്വേഷണം

തലസ്ഥാനത്തെ സ്വകാര്യ സിവില്‍ സർവ്വീസ് കോച്ചിംഗ് സെന്ററില്‍ പഠിക്കുന്ന യുവതിയെ മദ്യം നല്‍കി പീഡിപ്പിച്ച കേസിലെ പ്രതിയായ കൂപ്പർ ദീപുവിനുവേണ്ടി പൊലീസ് അന്വേഷണം വ്യാപകമാക്കി.സംസ്ഥാനം വിട്ട ഇയാള്‍ നേരേ തമിഴ്‌നാട്ടിലേക്കാണ് കടന്നത്. എന്നാല്‍ ഇയാള്‍ ഇപ്പോള്‍ ബംഗളൂരുവില്‍ ഉണ്ടെന്നാണ് പൊലീസ് നല്‍കുന്ന സൂചന. പ്രതിയെ എത്രയും പെട്ടെന്നുതന്നെ പിടികൂടുമെന്നാണ് പൊലീസ് പറയുന്നത്.പരാതി നല്‍കിയത് അറിഞ്ഞതോടെയാണ് ഇയാള്‍ സംസ്ഥാനം വിട്ടത്. കുറവൻകോണം സ്വദേശിയായ ഇയാളുടെ സുഹൃത്തുക്കള്‍ ഉള്‍പ്പെടെയുള്ളവരെയും പൊലീസ് നിരീക്ഷിക്കുന്നുണ്ട്.

ഇയാളുടെ മറ്റുബന്ധങ്ങളും അന്വേഷിക്കുന്നുണ്ട്. സുഹൃത്തുക്കളുടെ സഹായത്തോടെയാകാം ഇയാള്‍ ഒളിവില്‍ കഴിയുന്നതെന്ന സംശയവും പൊലീസിനുണ്ട്.പീഡനത്തിനിരയായ യുവതിയുടെ ആണ്‍ സുഹൃത്തിന്റെ സുഹൃത്താണ് ദീപു. മിനി കൂപ്പർ ഉള്‍പ്പെടെയുള്ള പ്രിമിയം യൂസ്ഡ് കാറുകള്‍ വില്‍ക്കുന്നതാണ് ദീപുവിന്റെ പ്രധാന ജോലി. അങ്ങനെയാണ് കൂപ്പർ ദീപുവെന്ന പേരുലഭിച്ചത്.

ഇതിനുമുമ്ബ് ഇയാള്‍ ഒരുകേസിലും ഉള്‍പ്പെട്ടിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്.കഴക്കൂട്ടം കുളത്തൂരില്‍ യുവതി താമസിക്കുന്ന അപ്പാർട്ട്‌മെന്റില്‍ ഒക്ടോബർ എട്ടിന് രാത്രി 11മണിക്കു ശേഷമാണ് കേസിനാസ്പദമായ സംഭവം നടന്നത്. രണ്ട് ബെഡ് റൂമുള്ളതാണ് അപ്പാർട്ട്മെന്റ്. പരാതിക്കാരിയുടെ സഹതാമസക്കാരിയായ യുവതിസംഭവം നടക്കുമ്ബോള്‍ അടുത്ത റൂമിലായിരുന്നുവെന്നാണ് പൊലീസിന് ലഭ്യമായ വിവവരം.ആറു മാസമായി പ്രതിയും പരാതിക്കാരിയും പരിചയക്കാരാണ്.

പ്രതിയായ ദീപു സംഭവ ദിവസം രാത്രി 11ന് പരാതിക്കാരിയോട് ആണ്‍ സുഹൃത്തിനെക്കുറിച്ച്‌ ചില കാര്യങ്ങള്‍ പറയാനുണ്ടെന്നറിയിച്ച്‌ വിളിച്ചു. രാത്രി വൈകിയതുകൊണ്ട് അപ്പാർട്ട്‌മെന്റിലേക്ക് വരാൻ പരാതിക്കാരി പറഞ്ഞു. അപ്പാർട്ട്മെന്റിലെത്തിയ പ്രതി നിർബന്ധിച്ച്‌ മദ്യം നല്‍കിയശേഷം പരാതിക്കാരിയെ മാനഭംഗം ചെയ്തു. ഈ ദൃശ്യങ്ങള്‍ പ്രതി മൊബൈലില്‍ പകർത്തി. സംഭവം പുറത്തുപറഞ്ഞാല്‍ ദൃശ്യങ്ങള്‍ പുറത്തുവിടുമെന്നു ഭീഷണിപ്പെടുത്തിയെന്നും യുവതി പരാതിയില്‍ പറയുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group