ബെംഗളൂരു: മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ വ്യാഹനവ്യൂഹം കടന്നുപോകുന്നതിനുമുൻപിലേക്ക് ഗംഗാവതി എം.എൽ.എ. ജനാർദന റെഡ്ഡിയുടെ കാർ കടന്നുവന്ന സംഭവത്തിൽ നടപടിയുമായി പോലീസ്.ജനാർദന റെഡ്ഡിയുടെ മൂന്ന് ആഡംബരകാറുകൾ പോലീസ് പിടിച്ചെടുത്തു. സിദ്ധരാമയ്യ കഴിഞ്ഞ വെള്ളിയാഴ്ച കൊപ്പാളിലെ ഗംഗാവതിയിലൂടെ കടന്നുപോയപ്പോഴാണ് ജനാർദന റെഡ്ഡിയുടെ കാർ ഇടയ്ക്കുവന്നുകയറിയത്.
മുഖ്യമന്ത്രിയുടെ വ്യാഹനവ്യൂഹം കടന്നുപോകുന്നതിന് പോലീസ് റോഡ് കാലിയാക്കിയിരുന്നു. പക്ഷേ, ജനാർദന റെഡ്ഡിയുടെ കാർ റോഡിലെ ഡിവൈഡർ മറികടന്ന് പ്രവേശിക്കുകയായിരുന്നു.അപകടകരമായ നിലയിലാണ് കാർ പ്രവേശിച്ചതെന്ന് പോലീസ് പറഞ്ഞു. തുടർന്നാണ് നടപടിയെടുത്തത്.
രാജ്യത്ത് ആദ്യമായി ‘ മുക്കള അച്ചാര്‍’; വില 1200 രൂപ; വൃത്തിയില്ലാത്ത രീതിയില്‍ ചിക്കൻ അച്ചാര്‍ ഉണ്ടാക്കി ഇ ബുള്‍ജെറ്റ് സഹോദരങ്ങള്‍; രൂക്ഷ വിമര്‍ശനം
വൃത്തിയില്ലാതെ ആളുകള്‍ക്ക് അറപ്പുളവാക്കുന്ന തരത്തില്‍ കുക്കിംഗ് വീഡിയോ പങ്കുവച്ച വ്‌ളോഗർമാരായ ഇ- ബുള്‍ജെറ്റ് സഹോദരങ്ങള്‍ക്ക് രൂക്ഷ വിമർശനം..ചിക്കൻ അച്ചാർ ഉണ്ടാക്കുന്നതിന്റെ വീഡിയോ ആണ് ഇവർ യൂട്യൂബ് ചാനലില്‍ പങ്കുവച്ചത്. ജീവനില്‍ കൊതിയുള്ളവർ ഈ അച്ചാർ വാങ്ങരുത് എന്നും സോഷ്യല്‍ മീഡിയ പറയുന്നു.കഴിഞ്ഞ ദിവസമാണ് ഇവർ കുക്കിംഗ് വീഡിയോ യൂട്യൂബില്‍ പങ്കുവച്ചത്. ഇവരുടെ കുടുംബം അച്ചാർ ബിസിനസ് തുടങ്ങിയിരുന്നു. ഇതിന്റെ ഭാഗമായി തയ്യാറാക്കിയ വീഡിയോ ആണ് ഇവർ പങ്കുവച്ചത്.
നൂറ് കിലോ ചിക്കൻ കൊണ്ടായിരുന്നു ഇവർ അച്ചാർ ഉണ്ടാക്കിയത്. എന്നാല്‍ അച്ചാറുണ്ടാക്കുന്ന സ്ഥലം വളരെ വൃത്തിഹീനം ആയിരുന്നു. വീടിനുള്ളില്‍ അടുപ്പ് കൂട്ടിയായിരുന്നു അച്ചാറിന്റെ നിർമ്മാണം.വീഡിയോയുടെ ആദ്യം ഇവർ ആവശ്യമായ സാധനങ്ങള്‍ കാണിക്കുന്നുണ്ട്. ഇതില്‍ അച്ചാറുണ്ടാക്കാൻ എടുത്തുവച്ച മഞ്ഞള്‍പൊടിയില്‍ പ്ട്ടിയുടെ കാല്‍പാദം പതിഞ്ഞിരിക്കുന്നതായി കാണും. ശേഷം അച്ചാറുണ്ടാക്കുന്നതിന് വേണ്ട സാധനങ്ങള്‍ കയ്യുറ ധരിക്കാതെയാണ് ചട്ടിയിലേക്ക് ഇടുന്നത്.
അച്ചാർ തയ്യാറാകുന്നതുവരെ ഇവർ ചട്ടിയ്ക്കരികില്‍ നിന്ന് സംസാരിക്കുന്നുണ്ട്. ഇതിനിടെ ഇവരുടെ തുപ്പല്‍ തെറിയ്ക്കുന്നുണ്ടെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. ടേസ്റ്റ് നോക്കുമ്ബോള്‍ ശരീരത്തില്‍ ധരിച്ചിട്ടുള്ള മാല അച്ചാറില്‍ തട്ടുന്നതായും കാണാം. ഇത്തരത്തില്‍ തുപ്പലും മൂക്കളയും വിയർപ്പുമൊക്കെ അച്ചാറില്‍ ഉണ്ടെന്നാണ് വിമർശനം.മൂക്കള അച്ചാർ രാജ്യത്ത് ആദ്യമായി ഉണ്ടാക്കിയ ഫാമിലി എന്ന പദവി നിങ്ങള്‍ക്ക് ഇരിക്കട്ടെയെന്നാണ് ഇ ബുള്‍ജെറ്റ് സഹോദരങ്ങളോട് ആളുകള്‍ പറയുന്നത്. പട്ടിയുടെ എല്ലാ വിരലും പതിഞ്ഞിട്ടുണ്ടല്ലോ എന്നും, ചിക്കനില്‍ വേവാൻ ആവശ്യത്തിന് തുപ്പല്‍ ഉണ്ടെന്നും സോഷ്യല്‍ മീഡിയ വിമർശിക്കുന്നു. ഇവരുടെ അച്ചാറിന് 900 ഗ്രാമിന് 1200 രൂപയാണ് വില. ഇതിലും വിമർശനം ഉയരുന്നുണ്ട്.