Home Featured അവധിയെടുത്തതിന്റെ കാരണം ചോദിച്ച ബോസിന് മാസ് മറുപടി നൽകി ബംഗളുരു കമ്പനി ജീവനക്കാരൻ

അവധിയെടുത്തതിന്റെ കാരണം ചോദിച്ച ബോസിന് മാസ് മറുപടി നൽകി ബംഗളുരു കമ്പനി ജീവനക്കാരൻ

ലോകത്തെ ഭൂരിഭാഗം പേരും വിവിധ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവരാണ്. ജോലിസമയം പോലെ തന്നെ പ്രധാനമാണ് അവധിദിനവും. പലരും തങ്ങളുടെ പ്രിയപ്പെട്ടവരോടൊപ്പം സമയം ചെലവഴിക്കാനും അല്ലെങ്കില്‍ മറ്റേതെങ്കിലും കമ്പനികളുടെ അഭിമുഖത്തിന് പോകാനുമായി ജോലിയില്‍ നിന്ന് അവധിയെടുക്കാറുണ്ട്.ഇത്തരത്തില്‍ കമ്പനിയില്‍ നിന്ന് ഒരു ദിവസത്തെ അവധിയെടുത്ത ഇന്റേണ്‍ അതിന്റെ കാരണം ചോദിച്ച ബോസിന് നല്‍കിയ മാസ് മറുപടിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്.

ബംഗളുരുവിലെ ഒരു കമ്പനിയില്‍ ഇന്റേണ്‍ഷിപ്പ് ചെയ്യുന്ന ജീവനക്കാരനാണ് ബോസിന് തകര്‍പ്പന്‍ മറുപടി നല്‍കിയത്.ഇത് ബംഗളുരുവില്‍ മാത്രമെ സംഭവിക്കുകയുള്ളു,’ എന്ന അടിക്കുറിപ്പോടെ കാര്‍ത്തിക് ശ്രീധരന്‍ എന്ന എക്‌സ് ഉപയോക്താവാണ് ബോസും ഇന്റേണും തമ്മിലുള്ള വാട്‌സ് ആപ്പ് ചാറ്റിന്റെ സ്‌ക്രീന്‍ഷോട്ട് എക്‌സില്‍ പങ്കുവെച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച ഓഫീസില്‍ കണ്ടില്ലല്ലോ എന്നും എന്ത് പറ്റിയെന്നും ബോസ് ചാറ്റില്‍ ചോദിക്കുന്നുണ്ട്.

അതിന് മറുപടിയായി തനിക്ക് ഒരു വെഞ്ച്വര്‍ ക്യാപിറ്റലിസ്റ്റുമായി മീറ്റിംഗുണ്ടായിരുന്നുവെന്നും തന്റെ എഐ സ്റ്റാര്‍ട്ട് അപ്പിനുള്ള ഫണ്ട് കിട്ടിയെന്നും അതിനാല്‍ ഈ ഇന്റേണ്‍ഷിപ്പ് തനിക്ക് ആവശ്യമില്ലെന്നുമാണ് ജീവനക്കാരന്‍ പറഞ്ഞത്. ഇരുവരുടെയും ചാറ്റിന്റെ സ്‌ക്രീന്‍ഷോട്ട് എക്‌സില്‍ വൈറലായി ഷെയര്‍ ചെയ്യപ്പെടുകയാണ്. 2.7 ലക്ഷം പേരാണ് ഇതിനോടകം പോസ്റ്റ് കണ്ടത്. നിരവധി പേര്‍ പോസ്റ്റിന് കമന്റ് ചെയ്യുകയും ചെയ്തു.

സില്‍ക്ക് ബോര്‍ഡ് ട്രാഫികില്‍ കുടുങ്ങി കിടക്കുമ്പോള്‍ അദ്ദേഹം തന്റെ സഹസ്ഥാപകനെ കണ്ടെത്തിയേക്കാം,’ എന്നൊരാള്‍ കമന്റ് ചെയ്തു. ‘നല്ലൊരു കാര്യമാണിത്,’ എന്ന് മറ്റൊരാള്‍ കമന്റ് ചെയ്തു. സ്റ്റാര്‍ട്ട് അപ്പ് സംസ്‌കാരം ബംഗളുരു നഗരത്തിന്റെ ഭാഗമായി കഴിഞ്ഞിരിക്കുകയാണ്. അതുകൊണ്ട് കൂടിയാണ് ഈ നഗരത്തെ ഇന്ത്യയുടെ സിലിക്കണ്‍ വാലി എന്ന് വിശേഷിപ്പിക്കുന്നത്.

വലിയ സ്വപ്‌നങ്ങളുമായി നിരവധി പേര്‍ ഈ നഗരത്തിലേക്ക് എത്തുന്നുണ്ടെന്നും അതില്‍ ചിലര്‍ മാത്രം തങ്ങളുടെ സ്വപ്‌നങ്ങള്‍ നേടിയെടുക്കുന്നുണ്ടെന്നും ബോംബെ ഷേവിംഗ് കമ്പനിയുടെ സിഇഒ ആയ ശാന്തനു ദേശ്പാണ്ഡെ ലിങ്ക്ഡ്ഇന്നിലെഴുതിയ കുറിപ്പില്‍ പറഞ്ഞു.

You may also like

error: Content is protected !!
Join Our WhatsApp Group