Home Featured ബംഗളൂരു- മധുര വന്ദേ ഭാരത് സർവീസ് ആരംഭിച്ചു

ബംഗളൂരു- മധുര വന്ദേ ഭാരത് സർവീസ് ആരംഭിച്ചു

ബംഗളൂരു- മധുര, ചെന്നൈ എഗ്മോര്‍ – നാഗര്‍കോവില്‍, മീറത്ത്- ലഖ്‌നോ പാതകളിലെ പുതിയ വന്ദേ ഭാരത് സര്‍വിസുകള്‍ പ്രധാനമന്ത്രി നന്ദ്രേ മോദി ഫ്‌ലാഗ് ഓഫ് ചെയ്തു.ചെന്നൈ എഗ്മോര്‍ – നാഗര്‍കോവില്‍ എക്‌സ്പ്രസ് രാവിലെ അഞ്ചുമണിക്ക് എഗ്മോറില്‍ നിന്ന് പുറപ്പെട്ട് ഉച്ചക്ക് 1.50ന് നാഗര്‍കോവിലില്‍ എത്തും. ഉച്ചക്ക് 2.20ന് നാഗര്‍കോവിലില്‍നിന്നും തിരിക്കുന്ന ട്രെയിന്‍ രാത്രി 11ന് എഗ്മോറിലെത്തും. ബുധന്‍ സര്‍വിസ് ഉണ്ടാകില്ല

.മധുര – ബംഗളൂരു വന്ദേഭാരത് ചൊവ്വാഴ്ച ഒഴികെയുള്ള ദിവസങ്ങളിലാണ് സര്‍വിസ് നടത്തുക. മധുരയില്‍നിന്ന് രാവിലെ 5.15ന് പുറപ്പെട്ട് ഉച്ച ഒരുമണിക്ക് ബംഗളൂരുവില്‍ എത്തും. തിരിച്ച്‌ 1.30ന് പുറപ്പെടുന്ന ട്രെയിന്‍ രാത്രി 9.45ന് മധുരയില്‍ എത്തും.

ബംഗളൂരുവിലേക്ക് യാത്ര ചെയ്യുന്നവര്‍ ജാഗ്രതൈ! ബംഗളൂരുവിലെ തിരക്കേറിയ റോഡില്‍ കാറിന്റെ മുന്നിലേക്ക് ചാടി യുവതി, പുതിയ തട്ടിപ്പ്, വീഡിയോ വൈറല്‍

ബെംഗളൂരു: നഗരത്തിലെ തിരക്കേറിയ റോഡില്‍ കാറിന് മുന്നിലേക്ക് എടുത്ത് ചാടി യുവതി. പെട്ടെന്ന് യുവതി കാറിന് മുന്നിലേക്ക് നടന്ന് വരികയും മുന്നിലേക്ക് എടുത്ത് ചാടുകയുമായിരുന്നു.യുവതി വീഴുന്ന സംഭവത്തിന്റെ വീഡിയോ കാറിന്റെ ഡാഷ്‌ക്യാമില്‍ പതിഞ്ഞു. ഈ ദൃശ്യങ്ങള്‍ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്.’ഒരു ഡാഷ്‌ക്യാം വയ്ക്കുക. എപ്പോഴാണ് ഇത് നിങ്ങള്‍ക്ക് സംഭവിക്കുന്നതെന്ന് നിങ്ങള്‍ക്കറിയില്ല. പ്രത്യേകിച്ചും, അത് ഒരു സ്ത്രീയായിരിക്കുമ്ബോള്‍. എന്തെങ്കിലും സംഭവിച്ചാല്‍, ആളുകള്‍ തല്‍ക്ഷണം അവളുടെ പക്ഷം ചേരും.’ എന്ന കുറിപ്പോടെ ഷോണി കപൂര്‍ എന്ന എക്‌സ് ഉപയോക്താവാണ് ദൃശ്യങ്ങള്‍ സമൂഹ മാധ്യമത്തില്‍ പങ്കുവച്ചത്.

കാറിന്റെ ഡാഷ്‌ക്യാം വീഡിയോയില്‍, തിരക്കേറിയ റോഡിന് നടുവില്‍ നില്‍ക്കുന്ന ഒരു യുവതിയെ കാണാം. ഇവരെ കണ്ടതും ഡ്രൈവര്‍ കാറിന്റെ വേഗം കുറച്ച്‌ റോഡില്‍ നിര്‍ത്തുന്നു. എന്നാല്‍, മുന്നില്‍ കാറ് കണ്ടിട്ടും മാറാതെ നിന്ന യുവതി കാര്‍ നിര്‍ത്തിയതിന് പിന്നാലെ വണ്ടിയുടെ മുന്നിലേക്ക് നീങ്ങി വീഴുന്നതായി അഭിനയിക്കുന്നു.ഈ സമയം കാര്‍ ഡ്രൈവര്‍ പോലീസ് പോലീസ് എന്ന് ഉറക്കെ പറയുന്നതും വീഡിയോയില്‍ കേള്‍ക്കാം.

വീണിടത്ത് നിന്നും എഴുന്നേറ്റ യുവതി, ഡ്രൈവറുടെ നിലവിളി കേട്ട് കാറിന്റെ ബോണറ്റില്‍ രണ്ട് കൈകള്‍ കൊണ്ടും അടിച്ച ശേഷം എന്തോ പറയുകയും പിന്നാലെ കാറിന് മുന്നില്‍ നിന്ന് തിരക്കേറിയ റോഡ് ക്രോസ് ചെയ്യാനായി ഒരു വശത്തേക്ക് നീങ്ങുന്നതും കാണാം.വീഡിയോ വൈറലായിതന് പിന്നാലെ അശോക് നഗര്‍ പോലീസ് സ്റ്റേഷനില്‍ നിന്നും തനിക്ക് ഒരു കോള്‍ ലഭിച്ചെന്ന് ഷോണി കപൂര്‍ പറഞ്ഞു. പെണ്‍കുട്ടിയെ ഉടന്‍ പിടികൂടുമെന്ന് പ്രതീക്ഷിക്കുന്നതായും അവര്‍ കുറിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group