Home Featured ബംഗളൂരുവില്‍ മലയാളി യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി

ബംഗളൂരുവില്‍ മലയാളി യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി

ബംഗളൂരു: ബംഗളൂരുവില്‍ മലയാളി യുവതിയെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് നാദാപുരം കല്ലാച്ചി വലിയപറമ്പത്ത് അശ്വതി (20) ആണ് മരിച്ചത്.ചിക്കജാല വിദ്യാനഗറിലെ താമസസ്ഥലത്ത് 30 ന് രാവിലെയാണ് യുവതിയെ തൂങ്ങി മരിച്ചനലയില്‍ കണ്ടെത്തിയത്.മൃതദേഹം യെലഹങ്ക സര്‍ക്കാര്‍ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ഓള്‍ ഇന്ത്യ കെഎംസിസി പ്രവര്‍ത്തകരുടെ സഹായത്തോടെ നാട്ടിലേക്ക് കൊണ്ടുപോയി. ബെംഗളൂരു രാജ്യാന്തര വിമാനത്താവളത്തിലെ കഫെ ജീവനക്കാരിയാണ്. സംസ്‌കാരം പിന്നീട്. സഹോദരങ്ങള്‍: അശ്വന്ത്, ആരാധ്യ.

കിഡ്നാപ്പറെ വിട്ടു പിരിയാൻ തയ്യാറാകാതെ രണ്ട് വയസുകാരൻ ! കണ്ണീരണിഞ്ഞ് കിഡ്നാപ്പറും ;ജയ്‌പൂര്‍ പോലീസ് സ്റ്റേഷനില്‍ നടന്നത് സിനിമാ കഥകളെപ്പോലും വെല്ലുന്ന രംഗങ്ങള്‍

14 മാസം മുമ്ബ് കാണാതായ കുട്ടിയെ കണ്ടെത്തിയെങ്കിലും പിന്നീട് നടന്ന സംഭവങ്ങളില്‍ ഞെട്ടിയിരിക്കുകയാണ് ജയ്‌പൂരിലെ പോലീസുകാർ.തട്ടിക്കാെണ്ട് പോയ ആളില്‍ നിന്നും വേർപിരിയാൻ ആ കുട്ടി തയ്യാറാകുന്നില്ല എന്നതാണ് പോലീസുകാരെ വലച്ചത്. തട്ടിക്കൊണ്ടുപോയയാളില്‍ നിന്ന് കുട്ടിയെ വേർപ്പെടുത്തി അമ്മയ്ക്ക് അധികൃതർ ശ്രമിച്ചതോടെ കുട്ടി കരയാൻ ആരംഭിക്കുകയായിരുന്നു. കുട്ടിയുടെ കരച്ചില്‍ കണ്ട് പ്രതിയും കണ്ണീരണിഞ്ഞു.കുക്കു എന്ന് വിളിക്കുന്ന പ്രിഥ്വി എന്ന കുട്ടിയെയാണ് തനൂജ് ചഹാർ എന്നയാള്‍ തട്ടിക്കൊണ്ടു പോയത്.

ആഗ്രയില്‍ നിന്നുള്ള 33 -കാരനായ തനൂജ് ചാഹർ, മുമ്ബ് അലിഗഡിലെ റിസർവ് പൊലീസ് ലൈനില്‍ ഹെഡ് കോണ്‍സ്റ്റബിളായിരുന്നു. കുട്ടിയെ തട്ടിക്കൊണ്ടു പോയതിന് പിന്നാലെ പൊലീസില്‍ നിന്നും രക്ഷപ്പെടാൻ എന്തെല്ലാം ചെയ്യണമെന്ന് തന്റെ പൊലീസ് ബുദ്ധിയുപയോഗിച്ച്‌ തനൂജ് മനസിലാക്കിയിരുന്നു. ഇയാള്‍ നിരന്തരം വേഷം മാറി. ഫോണ്‍ തീരെ ഉപയോഗിക്കാതെയായി. താടി വളർത്തുകയും ചെയ്തുവെന്നും പോലീസ് പറയുന്നു.ഇയാള്‍ കുട്ടിയുമൊത്ത് വൃന്ദാവനിലെ യമുനാ നദിക്ക് സമീപം നിർമ്മിച്ച ഒരു കുടിലിലാണ് താമസിച്ചിരുന്നത്.

സന്യാസിയുടെ വേഷത്തിലായിരുന്നു ഇയാള്‍ പലപ്പോഴും പ്രത്യക്ഷപ്പെട്ടിരുന്നത്. ഒപ്പം പലരോടും ഇത് തന്റെ മകനാണ് എന്നാണത്രെ ഇയാള്‍ പറഞ്ഞിരുന്നത്. ഒടുവില്‍ ഇയാള്‍ കുട്ടിയോടൊത്ത് പിടിയിലാവുകയായിരുന്നു.സ്റ്റേഷനിലെത്തിച്ചപ്പോഴാണ് നാടകീയ രംഗങ്ങളുണ്ടായത്. കുട്ടി ഇയാളെ വിട്ട് പോകാൻ വിസമ്മതിക്കുകയും കരയുകയും ചെയ്തു. ഒടുവില്‍ ബലം പ്രയോഗിച്ചാണ് കുട്ടിയെ ഇയാളില്‍ നിന്നും അടർത്തിമാറ്റി അമ്മയെ ഏല്‍പ്പിച്ചത്. കുട്ടിയുടെ കരച്ചില്‍ കണ്ട തനൂജും കരഞ്ഞു എന്നും റിപ്പോർട്ടുകള്‍ പറയുന്നു.

കുട്ടിയുടെ അമ്മയായ പൂനത്തിനോട് തനൂജ് നേരത്തെ ഇയാളുടെ കൂടെ വന്ന് താമസിക്കാൻ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, പൂനം അത് വിസമ്മതിച്ചു. പിന്നാലെ, ഇയാള്‍ പൂനത്തെ ഭീഷണിപ്പെടുത്തുകയും കുഞ്ഞിനെ തട്ടിക്കൊണ്ടുപോവുകയുമായിരുന്നു എന്നാണ് റിപ്പോർട്ടുകള്‍ പറയുന്നത്. ഒടുവില്‍, കുട്ടിയെ പൊലീസുകാർ അമ്മയെ ഏല്പിച്ചു. പോലീസ് സ്റ്റേഷനില്‍ നിന്നുള്ള വീഡിയോ പിന്നീട് സമൂഹ മാദ്ധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെയാണ് ഇക്കാര്യം പുറം ലോകമറിഞ്ഞത്

You may also like

error: Content is protected !!
Join Our WhatsApp Group