Home Featured കർണാടകയിലെയും തമിഴ്‌നാട്ടിലെയും പ്ലാന്റ്റുകളിലേയ്ക്ക് 4,000 വനിതാ ടെക്നീഷ്യൻമാരെ നിയമിക്കും;പ്രഖ്യാപിച്ച് ടാറ്റ ഗ്രൂപ്പ്

കർണാടകയിലെയും തമിഴ്‌നാട്ടിലെയും പ്ലാന്റ്റുകളിലേയ്ക്ക് 4,000 വനിതാ ടെക്നീഷ്യൻമാരെ നിയമിക്കും;പ്രഖ്യാപിച്ച് ടാറ്റ ഗ്രൂപ്പ്

കർണാടകയിലെയും തമിഴ്‌നാട്ടിലെയും സ്ഥാപനങ്ങളിലേയ്‌ക്ക് 4,000 വനിതാ ടെക്നീഷ്യൻമാരെ ജോലിക്കായി റിക്രൂട്ട് ചെയ്യാൻ ടാറ്റ ഗ്രൂപ്പ് .ചീഫ് ഹ്യൂമൻ റിസോഴ്‌സ് ഓഫീസർ രഞ്ജൻ ബന്ദോപാധ്യായയാണ് ഇക്കാര്യം വ്യക്തമാക്കിയത് . ഉത്തരാഖണ്ഡില്‍ നിന്നുള്ള സ്ത്രീകളെയാണ് ജോലിയ്‌ക്കായി നിയമിക്കുക . ഇത് ചൂണ്ടിക്കാട്ടി ടാറ്റ ഗ്രൂപ്പ് സംസ്ഥാന ആസൂത്രണ വകുപ്പിന് കത്ത് നല്‍കി.കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലുള്ള നാഷണല്‍ അപ്രൻ്റീസ്ഷിപ്പ് ട്രെയിനിംഗ് സ്കീമിന് (NATS) കീഴിലുള്ള ടാറ്റ ഇലക്‌ട്രോണിക്‌സ് പ്രൈവറ്റ് ലിമിറ്റഡും കേന്ദ്ര നൈപുണ്യ വികസന-സംരംഭകത്വ മന്ത്രാലയത്തിന് കീഴിലുള്ള നാഷണല്‍ അപ്രൻ്റീസ്ഷിപ്പ് പ്രൊമോഷൻ സ്കീമും (NAPS) ചേർന്നാകും വനിതകള്‍ക്ക് പരിശീലനം നല്‍കുക.

സംസ്ഥാനത്തെ യുവാക്കള്‍ക്ക് തൊഴിലവസരങ്ങള്‍ വർധിപ്പിക്കാനുള്ള ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമിയുടെ ശ്രമങ്ങള്‍ക്ക് പുതിയ തലം നല്‍കുന്നതാണ് ഈ നീക്കം.തമിഴ്‌നാട്ടിലെ ഹൊസൂർ കേന്ദ്രത്തിലും കർണാടകയിലെ കോലാറിലും വനിതാ സാങ്കേതിക വിദഗ്ധരെ വിന്യസിക്കും. നാഷണല്‍ അപ്രൻ്റീസ്ഷിപ്പ് പ്രൊമോഷൻ സ്കീമിന് കീഴില്‍ റിക്രൂട്ട്‌മെൻ്റിനുള്ള ഏറ്റവും കുറഞ്ഞ യോഗ്യത ക്ലാസ് 10 അല്ലെങ്കില്‍ പ്ലസ് ടു ആണ്. നാഷണല്‍ അപ്രൻ്റീസ്ഷിപ്പ് ട്രെയിനിംഗ് സ്കീമിന് ഏറ്റവും കുറഞ്ഞ യോഗ്യത ക്ലാസ് 10, പ്ലസ് ടു അല്ലെങ്കില്‍ ഐടിഐ ഡിപ്ലോമയാണ്.

പ്രിസിഷൻ ഇലക്‌ട്രോണിക്സ് അസംബ്ലിയില്‍ ഷോപ്പ് ഫ്ലോർ ടെക്നീഷ്യൻമാരായി ഉദ്യോഗാർത്ഥികളെ നിയോഗിക്കുമെന്ന് കമ്ബനി അറിയിച്ചു. ടാറ്റ ഗ്രൂപ്പ് തിരഞ്ഞെടുത്ത ഉദ്യോഗാർത്ഥികള്‍ക്ക് താമസം, ഭക്ഷണം, ഗതാഗതം തുടങ്ങിയ ആനുകൂല്യങ്ങളും നല്‍കും

You may also like

error: Content is protected !!
Join Our WhatsApp Group