ന്യൂഡല്‍ഹി: വാക്സിന് സര്‍ട്ടിഫിക്കറ്റില്‍ നിന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം ഒഴിവാക്കി ഝാര്‍ഖണ്ഡ്, ഛത്തീസ്ഗഢ് സര്‍ക്കാറുകള്‍. ചിത്രമൊഴിവാക്കാനുള്ള ഛത്തീസ്ഗഢ് സര്‍ക്കാറിെന്റ തീരുമാനത്തിന് പിന്നാലെയാണ് ഝാര്‍ഖണ്ഡും രംഗത്തെത്തിയത്. പകരം അതത് മുഖ്യമന്ത്രിമാരുടെ ചിത്രങ്ങളായിരിക്കും ഉപയോഗിക്കുക.
”ഇതിലിപ്പോള്‍ പ്രശ്നമാക്കാന്‍ ഒന്നുമില്ല. കേന്ദ്രസര്‍ക്കാര്‍ പണം തരുേമ്ബാള് അതില്‍ മോദിയുടെ പണം വെച്ചോട്ടെ. സംസ്ഥാന സര്‍ക്കാര്‍ പണം നല്‍കുേമ്ബാള്‍ മുഖ്യമന്ത്രിയുടേത് വെക്കും. വാക്സിെന്റ എല്ലാ ബാധ്യതയും സംസ്ഥാന സര്‍ക്കാറിെന്റ തലയില്‍ കെട്ടിവെക്കുേമ്ബാള് സ്വന്തം സര്‍ട്ടിഫിക്കറ്റ് നല്കാന് ഞങ്ങള്‍ക്ക് അവകാശമില്ലേ?.
എന്തിനാണ് മോദിയുടെ ചിത്രം വെക്കുന്നത്?”-ഛത്തീസ്ഗഢ് ആരോഗ്യമന്ത്രി ടി.എസ് ദിയോ പറഞ്ഞു.
മുഖ്യമന്ത്രി ഹേമന്ദ് സോറെന്റ ചിത്രവുമായി ജാര്‍ഖണ്ഡ് സര്‍ക്കാറും സര്‍ട്ടിഫിക്കറ്റുകള്‍ പുറത്തിറക്കിയിട്ടുണ്ട്. ഛത്തീസ്ഗഢ് ഭരിക്കുന്നത് കോണ്‍ഗ്രസും ഝാര്‍ഖണ്ഡ് ഭരിക്കുന്നത് ഝാര്‍ഖണ്ഡ് മുക്തി ചോര്‍ച്ച-കോണ്‍ഗ്രസ് സഖ്യവുമാണ്.