Home Featured ദക്ഷിണ കന്നട ജില്ലയില്‍ ട്രക്കിങ് നിരോധിച്ചു

ദക്ഷിണ കന്നട ജില്ലയില്‍ ട്രക്കിങ് നിരോധിച്ചു

by admin

ബംഗളൂരു: ദക്ഷിണ കന്നട ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ മഴക്കാലം കഴിയുംവരെ ട്രക്കിങ് നിരോധിച്ച്‌ ജില്ല ഡെപ്യൂട്ടി കമീഷനർ മുള്ളൈ മുഹിളൻ ഉത്തരവ് പുറപ്പെടുവിച്ചു. നദികള്‍, വെള്ളച്ചാട്ടങ്ങള്‍, മലകള്‍ എന്നിവിടങ്ങളില്‍ യാതൊരു സാഹസിക പ്രവർത്തനങ്ങളും പാടില്ല.

ഫോണ്‍ ചാര്‍ജ് ചെയ്യുന്നതിനിടെ വൈദ്യുതാഘാതമേറ്റ് വിദ്യാര്‍ഥി മരിച്ചു

ബംഗളൂരു: മൊബൈല്‍ ഫോണ്‍ ചാർജ് ചെയ്യുന്നതിനിടെ വൈദ്യുതാഘാതമേറ്റ് വിദ്യാർഥി മരിച്ചു. ബംഗളൂരു മഞ്ജുനാഥ് നഗറിലുണ്ടായ അപകടത്തില്‍ ബിദാറില്‍നിന്നുള്ള ശ്രീനിവാസാണ് (24) മരിച്ചത്. കമ്ബ്യൂട്ടർ സയൻസ് വിദ്യാർഥിയാണ്. പെയിങ് ഗസ്റ്റായി താമസിക്കുകയായിരുന്നു. ചാർജ് ചെയ്ത സമയം ശ്രീനിവാസിന്റെ കൈ നനഞ്ഞിരുന്നുവെന്നാണ് സൂചന. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. ബസവേശ്വര പൊലീസ് അന്വേഷണം ആരംഭിച്ചു.

ചാർജർ കേബിളിന്റെയോ ഇലക്‌ട്രിക് സോക്കറ്റിന്റെയോ തകരാറാകും അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. ചാർജർ പൊലീസ് പരിശോധനക്കായി കൊണ്ടുപോയി.

You may also like

error: Content is protected !!
Join Our WhatsApp Group