Home Featured ‘ബാഗില്‍ ബോംബുണ്ട്’! കാമുകന്റെ വിമാനയാത്ര തടയാൻ ബംഗളൂരു വിമാനത്താവളത്തിലേക്ക് യുവതിയുടെ ബോംബുഭീഷണി

‘ബാഗില്‍ ബോംബുണ്ട്’! കാമുകന്റെ വിമാനയാത്ര തടയാൻ ബംഗളൂരു വിമാനത്താവളത്തിലേക്ക് യുവതിയുടെ ബോംബുഭീഷണി

by admin

ബംഗളൂരു: കാമുകന്റെ വിമാനയാത്ര തടയാൻ ബംഗളൂരു കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് വിളിച്ച്‌ ബോംബ് ഭീഷണി മുഴക്കി യുവതി. പൂനെ സ്വദേശിനി ഇന്ദ്ര രജ്‌വാർ (29) ആണ് വിമാനത്താവളത്തിലേക്ക് ഫോണ്‍ വിളിച്ച്‌ ഭീഷണി മുഴക്കിയത്. കാമുകനായ മിർ റാസ മെഹ്ദി മുംബൈയിലേക്കുള്ള വിമാനത്തില്‍ കയറിപ്പോകാതിരിക്കാനാണ് യുവതി ഇപ്രകാരം ഭീഷണി മുഴക്കിയത്.

മിർ റാസ മെഹ്ദിയുടെ ലഗേജില്‍ ബോംബുണ്ടെന്നാണ് യുവതി വിമാനത്താവളം അധികൃതരെ അറിയിച്ചത്. ഇതേത്തുടർന്ന് സുരക്ഷ ഉദ്യോഗസ്ഥർ യുവാവിനെ വിശദമായി പരിശോധിച്ചെങ്കിലും സ്ഫോടക വസ്തുക്കളൊന്നും കണ്ടെത്താനായില്ല.

തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വ്യാജഭീഷണിയാണെന്ന് മനസിലായത്. സംഭവത്തില്‍ യുവതിയുടെ പേരില്‍ ബംഗളൂരു വിമാനത്താവള പൊലീസ് കേസെടുത്തു. കേസില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്.

You may also like

error: Content is protected !!
Join Our WhatsApp Group