Home Featured അഖില്‍ അക്കിനേനിയും മമ്മൂട്ടിയും ഒന്നിച്ചെത്തിയ ‘ഏജൻ്റ് ‘ ഒന്നരവര്‍ഷത്തിന് ശേഷം ഒടിടിയിലേക്ക്

അഖില്‍ അക്കിനേനിയും മമ്മൂട്ടിയും ഒന്നിച്ചെത്തിയ ‘ഏജൻ്റ് ‘ ഒന്നരവര്‍ഷത്തിന് ശേഷം ഒടിടിയിലേക്ക്

by admin

മ്മൂട്ടിയും-അഖില്‍ അക്കിനേനിയും കേന്ദ്രകഥാപാത്രങ്ങളായ ഏജൻ്റ് എന്ന തെലുങ്ക് ചിത്രം ഒടിടിയിലേക്ക്. തിയറ്റർ റിലീസായി ഒന്നരവർഷത്തിന് ശേഷമാണ് ചിത്രം ഒടിടിയിലെത്തുന്നത്.

ആക്ഷൻ സ്പൈ ത്രില്ലർ എന്ന ജേണറിലെത്തിയ ചിത്രം ബോക്സോഫീസില്‍ സമ്ബൂർണ പരാജയമായിരുന്നു. 85 കോടി മുതല്‍ മുടക്കിലെത്തിയ ചിത്രം ആഗോള തലത്തില്‍ നേടിയത് വെറും എട്ടര കോടിരൂപയാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.2020 ല്‍ പ്രഖ്യാപിച്ച ചിത്രം 2023 ഏപ്രില്‍ 28നാണ് റിലീസ് ചെയ്തത്. വിരലില്‍ എണ്ണാവുന്ന ദിവസമാണ് ചിത്രം തിയറ്ററുകളിലുണ്ടായിരുന്നത്. സോണി ലീവില്‍ ഈ മാസം സ്ട്രീം ചെയ്യുമെന്നാണ് വിവരം. അതേസമയം ചിത്രത്തിന്റെ ഹിന്ദി മൊഴിമാറ്റ പതിപ്പ് ഉടനെ ടെലിവിഷൻ പ്രീമിയറായും വരുമെന്നും സൂചനയുണ്ട്.റോയുടെ ചീഫായ കേണല്‍ മഹാദേവൻ എന്ന കഥാപാത്രമായാണ് മമ്മൂട്ടി എത്തിയത്. റിക്കി എന്ന കഥാപാത്രമായിരുന്നു അഖില്‍ അക്കിനേനിക്ക്. ദിനോ മോറിയ, സാക്ഷി വൈദ്യ, വിക്രംജീത്ത്,ഡെൻസില്‍ സ്മിത്ത്, സമ്ബത്ത് രാജ്, വരലക്ഷ്മി ശരത്കുമാർ,അനിഷ് കുരുവിള എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. വംശിയുടെ രചനയില്‍ സുരേന്ദർ റെഡ്ഡിയാണ് ചിത്രം സംവിധാനം ചെയ്തത്. എ.കെ എൻ്റൈർടൈൻമെന്റിസാണ് നിർമിച്ചത്.

You may also like

error: Content is protected !!
Join Our WhatsApp Group