Home covid19 കോവിഡ് ബാധിച്ച് ബാംഗ്ലൂരിൽ ചികിത്സയിലായിരുന്ന മലയാളി മരണപെട്ടു.

കോവിഡ് ബാധിച്ച് ബാംഗ്ലൂരിൽ ചികിത്സയിലായിരുന്ന മലയാളി മരണപെട്ടു.

by admin

ബെംഗളൂരു: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി മരിച്ചു. ബെംഗളൂരുവിലെ അബിഗരെയിൽ ഇന്റീരിയർ ഡിസൈൻ വർക്കുകൾ നടത്തുന്ന കണ്ണൂർ കിഴുന്ന സ്വദേശി എം വി നിഗേഷ് (42) ആണ് മരിച്ചത്. ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ കോവിഡ് ചികിത്സയിലായിരുന്ന നിഗേഷിനെ തുടർ ചികിത്സക്കായി കണ്ണൂരിലെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. അസുഖം ഗുരുതരമായതിനെ തുടർന്ന് ശനിയാഴ്ച രാത്രിയാണ് മരണം സംഭവിച്ചത്. കഴിഞ്ഞ 20 വർഷത്തോളമായി ബെംഗളൂരുവിലാണ് താമസം. പിതാവ്: പരേതനായ ഗോവിന്ദൻ. മാതാവ്: ശാന്തിനി. ഭാര്യ : ഷെൽ, മക്കൾ : നകുൽ, നിശ്ചയ സംസ്കാരം കണ്ണൂരിൽ നടത്തി.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group