Home Featured ബെംഗളൂരുവിൽ യുവാവിനെ കൊന്ന് മൃതദേഹം കഷണങ്ങളാക്കി ബാഗിലാക്കി നദിയിൽത്തള്ളി

ബെംഗളൂരുവിൽ യുവാവിനെ കൊന്ന് മൃതദേഹം കഷണങ്ങളാക്കി ബാഗിലാക്കി നദിയിൽത്തള്ളി

by admin

ബെംഗളൂരു: ബെംഗളൂരുവിൽ യുവാവിനെ കൊന്ന് മൃതദേഹം കഷണങ്ങളാക്കി ബാഗിലാക്കി നദിയിൽത്തള്ളി. സ്വകാര്യ കമ്പനി ജീവനക്കാരനായ കെ.വി. (34) കൊല്ലപ്പെട്ടത്. സുഹൃത്തായ മാധവ് റാവുവാണ് കൊലനടത്തിയത്. മേയ് 29-ന് നടന്ന സംഭവം ശനിയാഴ്ച പ്രതിയെ പിടികൂടിയപ്പോഴാണ് പുറത്തറിഞ്ഞത്.

പിനാകിനി നദിയിൽ തള്ളിയ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്താനുള്ള ശ്രമം പോലീസ് നടത്തിവരുകയാണ്. സാമ്പത്തികത്തർക്കമാണ് കൊലപാതകത്തിനു കാരണമെന്നാണ് വിവരം. 28-ന് ജോലിക്കായി പോയ ശ്രീനാഥ് തിരികെ എത്താത്തതിനെത്തുടർന്ന് ഭാര്യ പരാതിനൽകി. സി.സി.ടി.വി. ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചപ്പോൾ ശ്രീനാഥ് മാധവ് റാവുവിൻ്റെ വീട്ടിലെത്തിയതായി അറിഞ്ഞു. തിരിച്ചുപോയതിൻ്റെ ലക്ഷണങ്ങൾ കണ്ടില്ല. മാധവ് റാവു ഒളിവിലാണെന്നു കണ്ടെത്തി. വീട്ടിൽ രക്തക്കറകളും കണ്ടു. തുടർന്നുപോലീസ് മാധവ് റാവുവിനെ അറസ്റ്റുചെയ്തു.

You may also like

error: Content is protected !!
Join Our WhatsApp Group