Home Featured കേരള രാഷ്ട്രീയത്തിലെ ശക്തമായ സ്ത്രീ സാനിധ്യം ;കെ ആര്‍ ഗൗരിയമ്മ അന്തരിച്ചു

കേരള രാഷ്ട്രീയത്തിലെ ശക്തമായ സ്ത്രീ സാനിധ്യം ;കെ ആര്‍ ഗൗരിയമ്മ അന്തരിച്ചു

by admin

മുന്‍മന്ത്രി കെ ആര്‍ ഗൗരിയമ്മ അന്തരിച്ചു. രാവിലെ ഏഴ് മണിക്ക് ആയിരുന്നു അന്ത്യം. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 102 വയസിലായിരുന്നു അന്ത്യം.

മുന്‍മന്ത്രി ടി വി തോമസ് ആയിരുന്നു ഭര്‍ത്താവ്. ആദ്യ കേരള മന്ത്രിസഭയിലെ റവന്യൂ മന്ത്രിയും കമ്മ്യൂണിസ്റ്റ് നേതാവുമായിരുന്നു. ഏറെ നാളായി ചികിത്സയിലായിരുന്നു ഗൗരിയമ്മ.

മന്ത്രിയായിരിക്കെ ചരിത്രപരമായ പല പരിഷ്‌കാരങ്ങളും കൊണ്ടുവന്നു. 17 തെരഞ്ഞെടുപ്പുകളില്‍ മത്സരിച്ചു. അതില്‍ 13ലും വിജയിച്ചിട്ടുണ്ട്. ഏറ്റവും കൂടുതല്‍ കാലം മന്ത്രിയായെന്ന അംഗീകാരവും ഗൗരിയമ്മയ്ക്കാണ്. 1994ല്‍ സിപിഐഎമ്മില്‍ നിന്ന് പുറത്താക്കി. ശേഷം ജനാധിപത്യ സംരക്ഷണ സമിതി (ജെഎസ്‌എസ്) രൂപീകരിച്ചു.

കോവിഡ് ലക്ഷണമായി നെഞ്ചു വേദനയും ; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group