ബെംഗളൂരു: മലയാളി യുവാവ് ബെംഗളൂരുവിൽ ലോഡ്ജിൽ ജീവനൊടുക്കിയ നിലയിൽ. മാവേലിക്കര ചെട്ടിക്കുളങ്ങര സ്വദേശി രാജേഷാണ് (35) മരിച്ചത്. കഴിഞ്ഞ ദിവസം കലാസിപാളയത്ത് ഹോട്ടലിൽ തൂങ്ങി മരിക്കുകയായിരുന്നു.
ഒന്നരവർഷത്തോളമായി ബെംഗളൂരുവിൽ പ്ലംബിങ് ജോലികൾ ചെയ്തുവരുകയായിരുന്നു. മൃതദേഹം വിക്ടോറിയ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം നാട്ടിലേക്ക് കൊണ്ടുപോയി. അച്ഛൻ: രാമകൃഷ്ണൻ.അമ്മ: ശ്യാമള. സഹോദരങ്ങൾ: സന്തോഷ്, സുബി.