Home covid19 ”കന്നഡക്കാരായ രണ്ട്​ നേതാക്കള്‍; ഒരാള്‍ ഗാന്ധിയുടെ പിന്മുറക്കാരന്‍, ഒരാള്‍ ഗോഡ്​​സേയുടേയും”

”കന്നഡക്കാരായ രണ്ട്​ നേതാക്കള്‍; ഒരാള്‍ ഗാന്ധിയുടെ പിന്മുറക്കാരന്‍, ഒരാള്‍ ഗോഡ്​​സേയുടേയും”

by admin

കണ്ണൂര്‍: യുവമോര്‍ച്ച അധ്യക്ഷന്‍ തേജസ്വി സൂര്യയേയും യൂത്ത്​ കോണ്‍ഗ്രസ്​ അധ്യക്ഷന്‍ ബി.വി ശ്രീനിവാസിനെയും താരതമ്യം ചെയ്​തുള്ള റിജില്‍ മാക്കുറ്റിയുടെ പോസ്റ്റ്​ ​ശ്രദ്ധേമാകുന്നു. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെ ശ്രീനിവാസ്​ ശ്രദ്ധേമാകുകയും വര്‍ഗീയ പ്രസ്​താവനകളിലൂടെ തേജസ്വി പ്രസിദ്ധിയാര്‍ജിക്കുകയും ചെയ്​ത സാഹചര്യത്തിലാണ്​ ​ഇരുവരെയും താരതമ്യം ചെയ്​തുള്ള പോസ്റ്റുകള്‍ പ്രവഹിക്കുന്നത്​. സമാന ആശയമുള്ള ഫേസ്​ബുക്​ പോസ്റ്റ്​ ഷാഫി പറമ്ബില്‍ എം.എല്‍.എയും പങ്കുവെച്ചിട്ടുണ്ട്​.

റിജില്‍ മാക്കുറ്റി പങ്കുവെച്ച ഫേസ്​ബുക്​ പോസ്റ്റ്​:

കന്നഡകാരായ രണ്ട് നേതാക്കള്‍ ഒരാള്‍ ഗോഡ്സെയുടെ പിന്‍മുറക്കാരന്‍ തേജസ്വി സൂര്യ MP യുവ മോര്‍ച്ച ദേശീയ അധ്യക്ഷന്‍. മഹാമാരി കാലത്ത് ആശുപത്രി കിടക്കയില്‍ കിടക്കുന്ന രോഗിയുടെ മതം തിരയുന്നവന്‍ അവന്‍്റെ പ്രത്യയശാസ്ത്രം വെറുപ്പിന്‍്റെതാണ് അവന്‍ പരമ…. മറ്റേയാള്‍ ഗാന്ധിജിയുടെ പിന്‍മുറക്കാരന്‍ ശ്രീനിവാസ് ബി.വി യൂത്ത് കോണ്‍ഗ്രസ്​ ദേശിയ അധ്യക്ഷന്‍ ജീവവായു കിട്ടാത്ത മനുഷ്യര്‍ക്ക് പ്രാണവായു എത്തിച്ച്‌ കൊടുക്കുന്നു. ഭക്ഷണം കിട്ടാത്തവര്‍ക്ക് ഭക്ഷണം കൊടുക്കുന്നു. പുതപ്പ് ഇല്ലാത്തവര്‍ക്ക് പുതപ്പ് എത്തിച്ച്‌ കൊടുക്കുന്നു. ആ മനുഷ്യന്‍റെ മുന്നില്‍ മനുഷ്യത്വം മാത്രമാണ് പ്രത്യയശാസ്ത്രം.അത് ഗാന്ധിജിയുടെ കോണ്‍ഗ്രസ്സിന്‍റെ പ്രത്യയശാത്രമാണ് സ്നേഹത്തിന്‍റെ അനുകമ്ബയുടെ പ്രത്യയശാസ്ത്രം.പ്രിയ ശ്രീനിവാസ് ജി നിങ്ങള്‍ ഞങ്ങളെ വിസ്മയിപ്പിക്കുന്നു.

ഷാഫി പറമ്ബില്‍ പങ്കുവെച്ച ഫേസ്​ബുക്​ പോസ്റ്റ്​:

ഗ്ലൗസിട്ട കൈ ജാതിയും മതവും നോക്കാതെ ജീവ വായു എത്തിക്കുന്നു കൂപ്പിയ കൈകള്‍ ജീവ വായുവില്‍ പോലും മതത്തിന്‍റെ പേരില്‍ വിഷം കലര്‍ത്തുന്നു .രണ്ട് പ്രസ്ഥാനങ്ങള്‍ രണ്ട് ആശയങ്ങള്‍ രണ്ട് നേതാക്കന്മാര്‍

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group