Home Featured മോശം കൂട്ടുകെട്ട് ചോദ്യം ചെയ്ത മാതാപിതാക്കളെ പതിനാലുകാരന്‍ കൊലപ്പെടുത്തി

മോശം കൂട്ടുകെട്ട് ചോദ്യം ചെയ്ത മാതാപിതാക്കളെ പതിനാലുകാരന്‍ കൊലപ്പെടുത്തി

by admin

പീനിയ: മോശം കൂട്ടുകെട്ട് ചോദ്യം ചെയ്ത മാതാപിതാക്കളെ മകന്‍ കൊലപ്പെടുത്തി. ബംഗലൂരുവിലെ പീനിയക്ക് സമീപം കരിയോബന്നഹള്ളിയിലാണ് സംഭവം. ജില്ലാ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫിസിലെ സുരക്ഷജീവനക്കാരനായ ഹനുമന്തരായ്യയും ഭാര്യ ഹൊന്നമ്മയുമാണ് കൊല്ലപ്പെട്ടത്. ഹൊന്നാമ്മ ശുചീകരണ
തൊഴിലാളിയാണ്. ഇവരുടെ മൃതദേഹം ഓഫീസിന്‍റെ ശുചിമുറിയിലാണ് കണ്ടെത്തിയത്.

വ്യാഴാഴ്ചയാണ് ഇരുവരെയും കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. 15ഉം 14ഉം വയസ്സുള്ള ഇവരുടെ മക്കളെ പൊലീസ് ചോദ്യം ചെയ്തു. ഇതില്‍ 14 വയസുള്ള മകനാണ് കൊലപാതകം നടത്തിയതായി സമ്മതിച്ചത്. ഉരുളന്‍ കല്ല്‌ തലയ്ക്കിട്ടാണ് ഉറങ്ങിക്കിടന്ന പിതാവിനെ ആദ്യം കൊലപ്പെടുത്തിയത്. പിന്നീട് ഇതേ കല്ല് ഉപയോഗിച്ച്‌ തലയ്ക്കടിച്ച്‌ അടുത്ത് തന്നെ ഉറങ്ങുകയായിരുന്ന അമ്മയെയും ഈ പതിനാലുകാരന്‍ കൊലപ്പെടുത്തി.

മലയാളികൾ ഉൾപ്പെടെയുള്ള നഴ്സിങ് വിദ്യാർത്ഥികളെ നാട്ടിൽ പോകാനനുവദിക്കാതെ തുമകുരുവിലെ സ്വകാര്യ കോളേജ് തടഞ്ഞു വെച്ചു ; വീടണയാൻ സഹായിച്ചു സോഷ്യൽ മീഡയ

തന്‍റെ സഹോദരന്‍റെ ശരീരത്തില്‍ വൈരൂപ്യമുണ്ടെന്നും, ഇത് പറഞ്ഞ് പലപ്പോഴും അച്ഛന്‍ മാനസികമായി പീഡിപ്പിക്കുകയും,അധിക്ഷേപിക്കുകയും ചെയ്യുമെന്നും. ഇതില്‍ പകതോന്നിയാണ് കൊലപാതകം നടത്തിയത് എന്നാണ് പതിനാലുവയസുകാരന്‍ പറയുന്നത്.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group