ബെംഗളൂരു: വൈദ്യുതി നിരക്കിൽ ഗണ്യമായ കുറവ് വരുത്തി കർണാടക ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷൻ (കെഇആർസി). ഇതോടെ സംസ്ഥാനത്തുടനീളമുള്ള ഉപഭോക്താക്കൾക്ക് വൈദ്യുതി നിരക്കിൽ ഗണ്യമായ കുറവുണ്ടാകും. നിരക്ക് മാറ്റം ഏപ്രിൽ ഒന്നുമുതൽ പ്രാബല്യത്തിൽ വരും. യൂണിറ്റിന് 1.10 രൂപയാണ് കുറച്ചത്. പ്രതിമാസം 100 യൂണിറ്റിൽ കൂടുതൽ ഉപയോഗിക്കുന്ന ഗാർഹിക ഉപഭോക്താക്കൾക്ക് ഈ കുറവ് പ്രയോജനകരമാണ്.
ഇപ്പോൾ യൂണിറ്റിന് 5.90 രൂപയാണ് വില. . 15 വർഷത്തിനിടെ ആദ്യമായാണ് കർണാടകയിൽ വൈദ്യുതി നിരക്ക് കുറയുന്നത്. എന്നിരുന്നാലും, പ്രതിമാസം 100 യൂണിറ്റിൽ താഴെ ഉപയോഗിക്കുന്ന ഉപഭോക്താക്കൾക്കും 200 യൂണിറ്റിൽ താഴെയുള്ള ഉപഭോഗത്തിന് സൗജന്യ വൈദ്യുതിക്ക് അർഹതയുള്ളവർക്കും ഈ കുറവ് ബാധിക്കില്ല. സംസ്ഥാനത്തെ എല്ലാ വൈദ്യുതി വിതരണ കമ്പനികൾക്കും (എസ്കോം) പുതുക്കിയ നിരക്കുകൾ ബാധകമാണെന്നും അറിയിച്ചു.
‘യുവതിയുമായി അവിഹിത ബന്ധം, ഹോളിക്കിടെ വീട്ടിലെത്തി, ഭര്‍ത്താവ് പൊക്കി; യുവാവിനെ കൊന്ന് സെപ്റ്റിക് ടാങ്കിലിട്ടു
ദില്ലിയില്‍ വാടക വീടിനുള്ളിലെ സെപ്റ്റിക് ടാങ്കില്‍ നിന്നും യുവാവിന്റെ മൃതദേഹം കണ്ടെടുത്തു. ആനന്ദ് പർബത് പ്രദേശത്തെ ഒരു വീടിനുള്ളില്‍ നിന്ന് ദുർഗന്ധം വമിക്കുന്ന വിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് സെപ്റ്റിക് ടാങ്കില്‍ നിന്നും മൃതദേഹം കണ്ടെത്തിയത്.പ്രദേശവാസിയായ 30 കാരൻ മാധവിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. അവിഹിത ബന്ധത്തെ തുടർന്ന് യുവാവിനെ കൊന്ന് സെപ്റ്റിക് ടാങ്കില്‍ തള്ളിയതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
സംഭവത്തി ദില്ലി പൊലീസ് അന്വേഷണം ആരംഭിച്ചു.ആനന്ദ് പർബത് മേഖലയിലെ ഒരു വാടക വീട്ടില്‍ താമസിച്ച് വരികയായിരുന്നു മാധവ്. കഴിഞ്ഞ ഒരഴ്ചയായി മാധവിനെ കാണാനില്ലായിരുന്നു. കഴിഞ്ഞ 5 മാസമായി മാധവ് തന്റെ വീട്ടില്‍ വാടകയ്ക്ക് താമസിച്ചു വരികയായിരുന്നുവെന്നും ഹോളിയുടെ അന്ന് പുറത്തേക്ക് പോയ മാധവ് പിന്നെ തിരികെയെത്തിയില്ലെന്നും വാടക വീടിന്റെ ഉടമസ്ഥൻ മോഹൻ കുമാർ പാണ്ഡെ പൊലീസിന് മൊഴി നല്കി.
മാധവ് മൊബൈല്‍ ഫോണ്‍ വീട്ടില്‍ വച്ചിട്ടാണ് പോയത്. പ്രദേശവാസികള്‍ക്കൊപ്പം ഹോളി ആഘോഷിക്കുന്നത് കണ്ടിരുന്നു. പിന്നീട് മാധവിനെ കണ്ടില്ല- മോഹൻ കുമാർ പാണ്ഡെ പറഞ്ഞു.പൊലീസ് മാധവിന്റെ മൊബൈല്‍ പരിശോധിച്ചപ്പോള്‍ പ്രദേശത്ത് തന്നെയുള്ള ഒരു യുവതിയുടെ ഫോട്ടോ കണ്ടെത്തി. പരിശോധനക്കെത്തിയ പൊലീസിന് അടുത്ത വീട്ടില്‍ നിന്നും ദുർഗന്ധം വമിക്കുന്നുണ്ടെന്നും യുവതിയും ഭർത്താവും സ്ഥലത്തില്ലെന്നും അയല്‍വാസി പൊലീസിനോട് പറഞ്ഞു. തുടർന്ന് പരിശോധിച്ചപ്പോഴാണ് മാധവിന്റെ മൃതദേഹം സെപ്റ്റിക് ടാങ്കിനുള്ളില്‍ നിന്നും കണ്ടെത്തിത്.
വിവാഹിതയായ യുവതിയുമായി മാധവിന് അവിഹിത ബന്ധമുണ്ടായിരുന്നുവെന്നും യുവതിയുടെ ഭർത്താവ് ഇത് കണ്ടെത്തിയതോടെ കൊലപ്പെടുത്തിയതാകാമെന്നുമാണ് പൊലീസ് പറയുന്നത്. യുവതിയും മാധവും അടുപ്പത്തിലായിരുന്നുവെന്നതിന് പൊലീസിന് തെളിവുകള്‍ ലഭിച്ചിട്ടുണ്ട്.രാവിലെ 11 മണിയോടെയാണ് പൊലീസ് സംഘം യുവതി താമസിക്കുന്ന വാടക വീട്ടിലെത്തിയത്. മണിക്കൂറുകള്‍ നീണ്ട തെരച്ചിലൊനടുവില്‍ വൈകിട്ട് 4 മണിയോടെയാണ് വീടിനുള്ളിലെ സെപ്റ്റിക് ടാങ്കില്‍ നിന്നും മാധവിന്റെ മൃതദേഹം കണ്ടെത്തിയത്.
മൃതദേഹം അഴുകിയ നിലയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഒരാഴ്ച മുമ്ബാണ് കൊലപാതകം നടന്നതെന്നും പൊലീസ് പറഞ്ഞു. യുവതിയും ഭർത്താവും ഒളിവിലാണെന്നും ഇവരെ കണ്ടെത്താൻ അന്വേഷണം ആരംഭിച്ചതായും അന്വേഷണ സംഘം വ്യക്തമാക്കി. ച്ചില് നടത്തി വരികയാണെന്നും ഡല്‍ഹി പൊലീസ് അറിയിച്ചു.