Home Featured ബെംഗളൂരു ഭാരത് ഇലക്‌ട്രോണിക്‌സില്‍ 306 ഒഴിവ്.

ബെംഗളൂരു ഭാരത് ഇലക്‌ട്രോണിക്‌സില്‍ 306 ഒഴിവ്.

by admin

ബെംഗളൂരു ഭാരത് ഇലക്‌ട്രോണിക്‌സ് ലിമിറ്റഡിനു കീഴില്‍ വിവിധ സംസ്ഥാനങ്ങളിലായി 268 പ്രോജക്‌ട് എന്‍ജിനീയര്‍ ഒഴിവ്. രണ്ടു വര്‍ഷത്തെ കരാര്‍ നിയമനം. രണ്ടു വര്‍ഷം കൂടി നീട്ടിക്കിട്ടാം. മേയ് 5 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.

പഞ്ചാബ് (64), ഉത്തര്‍ പ്രദേശ് (48), ജമ്മു ആന്‍ഡ് കശ്മീര്‍ (48), ഗുജറാത്ത് (36), രാജസ്ഥാന്‍ (24), അസം (24), ഡല്‍ഹി (12), മധ്യപ്രദേശ് (12) എന്നിങ്ങനെയാണ് ഒഴിവുകള്‍.

ചൊവ്വ മുതല്‍ ഞായര്‍ വരെ കേരളത്തിൽ ​ കടുത്ത നിയന്ത്രണങ്ങള്‍.

യോഗ്യത: ഇലക്‌ട്രോണിക്സ്/ഇലക്‌ട്രോണിക് ആന്‍ഡ് കമ്യൂണിക്കേഷന്‍/ഇലക്‌ട്രോണിക്സ് ആന്‍ഡ് ടെലികമ്യൂണിക്കേഷന്‍/ടെലികമ്യൂണിക്കേഷന്‍/കമ്യൂണിക്കേഷന്‍/ഇലക്‌ട്രിക്കല്‍ ആന്‍ഡ് ഇലക്‌ട്രോണിക്സ്, കംപ്യൂട്ടര്‍ സയന്‍സ്/ഇന്‍ഫര്‍മേഷന്‍ ടെക്നോളജി/ഇന്‍ഫര്‍മേഷന്‍ സയന്‍സ് വിഭാഗങ്ങളില്‍ ഒന്നാം ക്ലാസോടെ ബിഇ/ബിടെക് (എസ്‌സി/എസ്ടി, ഭിന്നശേഷിക്കാര്‍ക്കു പാസ് മാര്‍ക്ക് മതി). കുറഞ്ഞതു രണ്ടു വര്‍ഷത്തെ യോഗ്യതാനന്തര പ്രവൃത്തിപരിചയം വേണം.

പ്രായപരിധി: 32 വയസ്സ്. ഫീസ്: 500 രൂപ (പട്ടിക വിഭാഗക്കാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും ഫീസില്ല). എസ്ബിഐ ശാഖ വഴിയോ ഓണ്‍ലൈനായോ ഫീസ് അടയ്ക്കാം.

അതിതീവ്ര വ്യാപനത്തിന് കാരണമാകുന്ന ഇരട്ട ജനിതകമാറ്റം സംഭവിച്ച വൈറസ് ബംഗളൂരുവിലും ;ജാഗ്രത നിർദ്ദേശം

യോഗ്യതാ പരീക്ഷയുടെ മാര്‍ക്കിന്റെയും ജോലിപരിചയത്തിന്റെയും അടിസ്ഥാനത്തില്‍ ഷോര്‍ട്‌ ലിസ്റ്റ് ചെയ്യപ്പെടുന്നവര്‍ക്ക് ഇന്റര്‍വ്യൂ നടത്തും. സിജിപിഎ ശതമാനത്തിലേക്കു മാറ്റുന്ന രീതി നിര്‍ബന്ധമായും അപേക്ഷയ്ക്കൊപ്പം ഉള്‍ക്കൊള്ളിച്ചിരിക്കണം.

www.bel-india.in

പോസിറ്റീവായാല്‍ ഫോണ്‍ ഓഫ് ചെയ്തു മുങ്ങും, കണ്ടെത്താനുള്ളത് മൂവായിരത്തിലേറെ രോ​ഗികളെ; ബെം​ഗളൂരുവില്‍ ആശങ്ക .

38 എന്‍ജിനീയര്‍/ ഓഫിസര്‍

ഭാരത് ഇലക്‌ട്രോണിക്‌സ് നവി മുംബൈ, ഉത്തരാഖണ്ഡ് യുണിറ്റുകളില്‍ ട്രെയിനി എന്‍ജിനീയര്‍/ഓഫിസര്‍, പ്രോജക്‌ട് എന്‍ജിനീയര്‍/ഓഫിസര്‍ തസ്തികയില്‍ 38 ഒഴിവ്. കരാര്‍ നിയമനം. എന്‍ജിനീയറിങ് വിഭാഗങ്ങളില്‍ ബിഇ/ബിടെക്/ബിഎസ്‌സി എന്‍ജിനീയറിങ് യോഗ്യതക്കാര്‍ക്കും ഓഫിസര്‍ തസ്തികയില്‍ എംബിഎ/എംഎസ്ഡബ്ല്യു/തത്തുല്യ യോഗ്യതക്കാര്‍ക്കുമാണ് അവസരം. നിശ്ചിത യോഗ്യതാനന്തര പ്രവൃത്തിപരിചയമുണ്ടായിരിക്കണം.

പൊതു ,സ്വകാര്യ വാഹനങ്ങളെ കർണാടകയിലേക്ക് കടത്തി വിടില്ല : അനുമതി ചരക്ക് വാഹനങ്ങൾക്ക് മാത്രം

∙നവി മുംബൈ (23 ഒഴിവ്): ട്രെയിനി എന്‍ജിനീയര്‍ (ഇലക്‌ട്രോണിക്സ്, മെക്കാനിക്കല്‍), ട്രെയിനി ഓഫിസര്‍ (ഫിനാന്‍സ്), പ്രോജക്‌ട് ഓഫിസര്‍ (എച്ച്‌ആര്‍). മേയ് 14 വരെ അപേക്ഷിക്കാം.

ഉത്തരാഖണ്ഡ്് (15 ഒഴിവ്): ട്രെയിനി എന്‍ജിനീയര്‍ (ഇലക്‌ട്രോണിക്സ്, മെക്കാനിക്കല്‍), പ്രോജക്‌ട് എന്‍ജിനീയര്‍ (കംപ്യൂട്ടര്‍ സയന്‍സ്, ഇലക്‌ട്രോണിക്സ്, മെക്കാനിക്കല്‍), ട്രെയിനി ഓഫിസര്‍ (ഫിനാന്‍സ്). മേയ് 5 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. ഉത്തരാഖണ്ഡ്, ഡല്‍ഹി, മിസോറം, അരുണാചല്‍ പ്രദേശ് എന്നിവിടങ്ങളിലായിരിക്കും നിയമനം. www.bel-india.in

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group